എന്നെ കണ്ട രൂപ അടുത്തേക്ക് വന്നു.
രൂപ: ഏട്ടാ… മനുവേട്ടൻ എവിടെ….
കുറച്ച് ദേഷ്യതോടെയാണ് അവളത് എന്നോട് ചോദിച്ചത്.
രാജീവ്: അവൻ ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോയിരിക്കുകയാ…. ഉടൻ വരും….
രൂപ: ഇവളെക്കാൾ എന്ത് അത്യാവമാണ് ഏട്ടനിപ്പൊ ഉള്ളത്….
രാജീവ്: അത് നീ അറിയാതിരിക്കുന്നതാണ് നിനക്ക് നല്ലത്….
എന്റെ ശബ്ദം കുറച്ച് ഉറച്ചതായിരുന്നു…..
അവള് പിന്നെയൊന്നും മിണ്ടിയില്ല…..
പുലർച്ചേ ഒരു ആറ് മണി ആയപ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു…..
മനുവായിരുന്നു അത്…
രാജീവ്: ഹലോ…
മനു: ഞാൻ പുറത്തുണ്ട്…..
രാജീവ്: ആ… ഞാനിപ്പൊ അങ്ങ് വരാ….
അവടെ നിക്ക്…. ‘””
ഞാൻ അത്രയും പറഞ്ഞ് ഫോൺ വച്ചു…
എന്നിട്ട് ഹോസ്പിറ്റലിന്റെ മുന്നിലേപോയി….
മനു അവിടെ നിൽക്കുന്നുണ്ടായിരുന്നു……
കണ്ണൊക്കെ ചുവന്ന് മുടിയെല്ലാം അലംകോളമായ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു അവന്റെ വേഷം…
ഞാൻ അവനോട് ഒന്നും ചൊതിച്ചില്ല
” വാ …..”
എന്ന് പറഞ്ഞ് അവനെ ഞാൻ മുറി ലക്ഷ്യമാക്കി നടന്നു.
.
.
.
…. രാജീവ് എന്നെ കൊണ്ട് പോവുക ആണ്….
അഞ്ജുവിന്റെ അവസ്ഥ ഇപ്പൊൾ എന്താണെന്നുപോലും എനിക്കറിയില്ല…..
ബാക്കിയുള്ള റൂമുകൾ വച്ച് നോക്കുമ്പോൾ കുറച്ച് അറ്റത്താണ് അഞ്ജുവിന്റെ റൂം….
ചല റൂമുകളിൽ മാത്രമേ രോഗികൾ ഉള്ളൂ….
അവിടെ അറ്റത്തെ ഒരു മുറിക്ക് മുന്നിൽ രൂപ നിൽക്കുന്നുണ്ട്…..
എന്നെ കണ്ടതും അവളൊടി വന്ന് കെട്ടിപ്പിടിച്ചു.
രൂപ: എവിടെ ആയിരുന്നു ഏട്ടാ ഇത്രയും നേരം…..
അവൾ കരഞ്ഞുകൊണ്ട് ചോതിച്ചു…..
ഞാൻ അവളുടെ മുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ച് എന്നിൽ നിന്നും വിടുവിച്ചു…..
എന്നിട്ട് ആ മുറിയിലേക്ക് കയറി…..
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️