രൂപ വന്ന് അവളെ കെട്ടിപ്പിടിച്ച് കരയുമ്പോളും അഞ്ജുവിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല……
മുമ്പ് കണ്ണിൽ നിന്നും വെള്ളം വന്നിയിരുന്നു….
പക്ഷേ ഇപ്പൊൾ അതുമില്ല……
അവളിൽ യാതൊരു പ്രതികരണവും കാണാതെയായപ്പോൾ രൂപയും ഒരുപാട് പേടിച്ചു….
അവളോടി വന്ന് എന്റെ നെഞ്ചിലേക്ക് വീണു….
രൂപ: രാജീവേട്ടാ………. അഞ്ചു….
അവൾക്ക് എന്താ പറ്റിയത്….'””
അവള് എന്റെ നെഞ്ചില് എങ്ങൽ അടിച്ച് കരഞ്ഞു…..
ഞാൻ അവളെ മുടിയിൽ തലോടി…..
വേറെ ഒന്നും പറഞ്ഞില്ല…..
ഞാൻ പറയാതെ തന്നെ രൂപക്ക് അറിയാം അവൾക്ക് എന്തോക്കെ സംഭവിച്ച് കാണുമെന്ന്….
കുറച്ച് കഴിഞ്ഞ് ദേവിക വന്നു…..
അവള് അഞ്ജുവിനെ ഒരു മുറിയിലേക്ക് മാറ്റാനുള്ള സൗകര്യം ചെയ്തു….
അഞ്ജുവിനെ പിടിച്ച് ഒരു വീൽ ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടുപോയി…..
ഒരു ആക്സിഡന്റ് കേസ് ആയാണ് ഹോസ്പിറ്റൽ റെജിസ്റ്ററിൽ ചേർത്തിരിക്കുന്നത്…..
അതും ദേവികയുടെ സ്വന്തം റിസ്കിൽ.
രൂപയെയും അഞ്ചുവിനെയും റൂമിലാക്കി ഞാൻ ദേവികയുടെ അടുത്തേക്ക് പോയി…
രാജീവ്: ദേവിക….
ദേവിക: എന്താടാ…
രാജീവ്: ഞാൻ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല…..
ദേ: നന്ദിയൊക്കെ അവടെയിരിക്കട്ടെ…..
അവനെവടെ മനു…..
രാജീവ്: അറിയില്ല….. വിളിച്ചിട്ട് സ്വിച്ച് ഓഫാണ്…..
ദേ: അവനോടൊന്ന് വേഗം വരാൻ പറയണം….
പുറത്തുള്ള മുറിവ് ഉണക്കാൻ ഞങളൊക്കെയുണ്ട്. പക്ഷേ അകത്തുള്ള മുറിവ്ണക്കാൻ അവൾ സ്നേഹിക്കുന്ന ആരെങ്കിലും അടുത്ത് വേണം…..
രാജീവ്: എനിക്കറിയാം… അവൻ വേഗം വരും…..
അവന്റെ പെണ്ണിനെ ഇവിടെ ഒറ്റക്ക് ഇട്ടിട്ട് ഒരുപാട് നേരം മാറി നിൽക്കാൻ അവന് സാധിക്കില്ല…
ദേ: മ്മ്… നീ അവിടേക്ക് ചെല്ല്
ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി… അവിടെ എത്തിയപ്പോഴേക്കും രൂപ അഞ്ജുവിനേ വേറെ ഡ്രസ്സ് ഇടീപ്പിച്ചിരുന്നു.
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️