ദേവിക: പേടിക്കാനൊന്നുമില്ല…….
ശരീരം മൊത്തം പല്ലും നഖവും കൊണ്ട് മുറിവ് പറ്റിയിട്ടുണ്ട്….. പിന്നെ ചുണ്ടും കുറച്ച് പൊട്ടിയിട്ടുണ്ട്….
ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്….
മുറിവുകളെല്ലാം മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ ശരിയാവും……
വെർജിനീറ്റിക്ക് തകരാറൊന്നും ഇല്ല…..
പിന്നെ മനസ്സിന്റെ മുറിവ്……
അതാണ് നമ്മൾ ശരിയാക്കേണ്ടത്…..
ആ കുട്ടി നന്നായി പേടിച്ചിട്ടുണ്ട്…
അതിന്റെ ഷോക്ക് ആണ്…
നിനക്ക് വേണമെങ്കിൽ പോയി കാണാം….
ഞാൻ നാളെ തന്നെ ഒരു റൂമിലേക്ക് മാറ്റാനുള്ള ഏർപ്പാട് ചെയ്യാം…..
ഞാൻ അതിനു മറുപടി ആയി ഒന്ന് തല കുലുക്കുക മാത്രം ചെയ്തു…..
ഞാൻ നേരെ ഉള്ളിലേക്ക് പോയി അഞ്ജുവിന്റെ അരികിൽ ചെന്നിരുന്നു…..
മുറിയൊക്കെ ഡ്രസ്സ് ചെയ്തിരിക്കുന്നു…..
ഞാൻ അവൾ കിടന്ന ബെഡിൽ അടുത്ത് ഒരു കസേര വലിച്ചിട്ട് അതിലിരുന്നു……
എന്നിട്ട് അവളുടെ കരങ്ങളിൽ മുറുക്കെ പിടിച്ചു……
അവളെന്റെ നേരെ തല തിരിച്ചു…..
എന്നിട്ട് ദയനീയമായി നോക്കി…..
ആ കണ്ണുകളിൽ നിന്ന് വെള്ളം മാത്രം പുറത്തുവന്നു
ഞാനവളുടെ കരങ്ങളിലേക്ക് മുഖം ചേർത്ത് പൊട്ടി കരഞ്ഞു….
അൽപ്പം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്……
രൂപ ആയിരുന്നു അത്…..
അഞ്ജുവിനെ തിരിച്ച് കിട്ടിയെന്ന് കേട്ടപ്പോൾ സന്തോഷത്തോടെയാണ് അവൾ വന്നത്……
അഞ്ജുവിന്റെ അവസ്ഥ കണ്ട രൂപ ഒരു നിമിഷം അനങ്ങാതെ ആ ഡോറിന്റെ അടുത്ത് തന്നെ നിന്നു….
അവളുടെ സുന്ദരമായ ആ മുഖം കയ്പ്പാടും നഖവും കൊണ്ട് മുറിഞ്ഞിരിക്കുന്നു……
അവളുടെ ചുണ്ടിന്റെ സൈഡിൽ മുറിയുണ്ട്…..
അഞ്ചു ആരെയും കണ്ട ഭാവമില്ലാതെ മുകളിലേക്ക് നോക്കി കിടന്നു…..
സന്തോഷത്തോടെ ഓടി വന്ന രൂപയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി….
അവളോടി വന്ന് അഞ്ജുവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി….
രൂപ: എന്താ മോളെ…. എന്താ നിനക്ക് പറ്റിയത്…..
രൂപ കരഞ്ഞുകൊണ്ട് ചോതിച്ചു…
ഞാനവളെ പിടിച്ച് മാറ്റാൻ പോയില്ല……
പക്ഷേ എന്നെ പേടിപ്പിച്ചത് അതൊന്നുമല്ല…..
???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part
enthra vayichaalum adyam vayikuna feel ?❤️
❤️❤️❤️❤️