Life of pain 4 ?[Demon king] [Mini Climax] 1484

ചെറിയ വല്ല ഹോസ്പിറ്റലിലും പോകാൻ തന്നെ അവൻ തീരുമാനിച്ചു….

പെട്ടെന്ന് രാജീവിന്റെ മൊബൈൽ ബെല്ലടിച്ചു…

രൂപയായിരുന്നു….

മനുവും രാജീവും രാഹുലിന്റെ മുറിയിൽ പോകുന്നതിനു മുമ്പ് രൂപയോട് റൂമിൽ പോയിരിക്കുവാൻ മനു പറഞ്ഞിരുന്നു…..

രാജീവ് ഫോൺ എടുത്തു…

രൂപ: ഹലോ രാജീവേട്ടാ….

ആ വിളിയിൽ കണ്ണുനീരിന്റെ ഇടർച്ച ഉണ്ടായിരുന്നു…

അവളൊരുപാട് നേരം കരയുകയായിരുന്നുവെന്ന് ആ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലായി…

” ഏട്ടാ …..അഞ്ചു…

അവളെ കിട്ടിയോ….”

രാജീവ്: നീ പേടിക്കണ്ട….. അവളെന്റെ ഒപ്പമുണ്ട്…..

രൂപ: അവളെ കിട്ടിയോ… അവൾക്കൊന്ന് ഫോൺ കൊടുക്ക്….. . എനിക്കൊരു സമാധാനവുമില്ല ഏട്ടാ…

രാജീവ്: നീ ഒരു ടാക്സി വിളിച്ച് മഹാത്മാ ഹോസ്പിറ്റലിലേക്ക് വാ…

രൂപ ഒന്ന് ഞെട്ടി.

” ഏട്ടാ അവൾക്ക് കുഴപ്പം വല്ലതുമുണ്ടോ….

എന്താ ഹോസ്പിറ്റലിൽ…..”

രാജീവ്: നീ അങ്ങോട്ട് വാ… ഞങളവടെ ഉണ്ടാവും…. പിന്നെ ഇൗ കാര്യം വേറെ ആരും അറിയണ്ട….”‘

രൂപ : ശെരിയേട്ടാ…

വേറെ ഒന്നും പറയാതെ രാജീവ് ഫോൺ കട്ടാക്കി…

കാർ മഹാത്മാ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി….

ഒരു ചെറിയ ഹോസ്പിറ്റലാണ്….

കാഷ്വാലിറ്റിയിൽ ആരുമില്ല…..

പുറത്ത് രണ്ട് സിസ്റ്റർമാർ മാത്രം….

രാജീവ് അഞ്ജുവിനേയെടുത്ത് ഉള്ളിലേക്ക് നടന്നു….

ഞങളെ കണ്ടതും അവിടെയുള്ള ഒരു സിസ്റ്റർ ഞങൾക്ക്‌ വഴി കാണിച്ചു….

ഞാൻ അകത്തേക്ക് ചെന്നു…..

അവർ കാണിച്ച് തന്ന ബെഡിൽ അവളെ കിടത്തി…

” ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം”

എന്ന് പറഞ്ഞ് അവിടെ നിന്ന ഒരു സിസ്റ്റർ പുറത്തേക്ക് പോയി…..

മറ്റേ സിസ്റ്റർ അഞ്ജുവിന്റെ പൊട്ടിയ ചുണ്ടിൽ പഞ്ഞി കൊണ്ട് ഒപ്പാൻ തുടങ്ങി…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.