Life of pain 4 ?[Demon king] [Mini Climax] 1484

പതിഞ്ഞ ശബ്ദത്തിൽ അഞ്ചു നിലവിളിച്ച് കരഞ്ഞു….

അവൻ അവളെ പതിയേ എഴുന്നേൽപ്പിച്ചുനിർത്തി….

രാജീവ് എഴുന്നേറ്റ്  ഓടിവന്ന് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു……

അവന്റെ നെഞ്ചിൽ വീണ് അഞ്ജുവും പൊട്ടിക്കരഞ്ഞു…

മനു: ഡാ… നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ ഞാൻ അങ്ങോട്ട് വന്നോളാം…..

മനു ഇടറിയ ശബ്ദത്താൽ പറഞ്ഞു….

അവൻ അഞ്ജുവിനേ രാജീവിന്റെ കയ്യിൽ ഏല്പിച്ചു…

എന്നാലും അവളവന്റെ കയ് മുറുകെ പിടിച്ചു…

എന്നെ വിട്ട് പോവല്ലേ’ എന്ന അർത്ഥത്തിൽ….

മനു ആ കയ്‌ വിടുവിച്ച് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു……

ശേഷം രാജീവ് അവളെ പിടിച്ച് കാർ ലക്ഷ്യമാക്കി നടന്നു…

മനു: രജീവേ….

മനു വിളിച്ചു…

രാജീവ് തിരിഞ്ഞു നോക്കി…

മനു: ഇൗ വിഷയം പോലീസ് അറിയാതെ നോക്കണം…….

പിന്നെ ആ ഡിക്കിയിലുള്ള മൂന്ന് സാധനങ്ങളെ ഇവിടെ ഇറക്കിട്ട്‌ പോയാൽ മതി…..

ഞാനങ്ങ് എത്തികൊള്ളാം…'””

അവന്റെ വാക്കിലും അവൻ നോക്കുന്ന നോട്ടത്തിലും കോപത്തിന്റെ തീച്ചൂള കത്തുന്നുണ്ടായിരുന്നു…

രാജീവ് അവളെ കൂട്ടി നടന്നു….

അഞ്ജുവിന്റെ കണ്ണുകൾ മനുവിൽ ആയിരുന്നു…

അവന്റെ കണ്ണിൽ ഭ്രാന്തമായ കോപവും ദുഃഖവും നിറഞ്ഞൊരു ഭാവം…

രാജീവ് അഞ്ജുവിനേ കാറിൽ കേറ്റുമ്പോഴും മനു ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന കാര്യം  രാജീവിന് നല്ല നിശ്ചയമുണ്ടായിരുന്നു…..

അവൻ കാറിന്റെ ഡിക്കി തുറന്നു…..

പാതി ബോധത്തിൽ ഡിക്കിയിൽ കിടക്കുന്ന ശ്രേയയേയും പൂനത്തിനേയും സോഫിയയെയും പിടിച്ച് ഗോഡൗണിന്റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു…..

പിന്നെ ഒട്ടും സമയം പാഴാക്കാതെ രാജീവ് വണ്ടി മുന്നോട്ട് പായിച്ചു…..

ഇടയ്ക്ക് അവൻ അഞ്ജുവിനെ നോക്കുന്നുണ്ടായിരുന്നു……

ഒരു ഭാവവും ഇല്ലാതെ എവിടേക്കോ നോക്കി നിർവികാരമായി കിടക്കുന്നു…..

കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്….

രാജീവിന്റെ മനസ്സിൽ ആ കാഴ്ച ആഴത്തിൽ പതിഞ്ഞു…..

ഒരു പക്ഷെ ജീവിതത്തിൽ ഇനി മറക്കാൻ സാധിക്കാത്ത ഏറ്റവും വേദന നൽകുന്ന കാഴ്ച….

അവന്റെ ചങ്ക് തകർന്നുപോകുന്ന പോലെയൊരു തോന്നൽ……

മനുവിന്റെ അവസ്ഥ എന്താണെന്ന് ഓർക്കാൻ പോലും രാജീവിന് പേടിയായി……

അവൻ കാർ വേഗത്തിൽ ഓടിച്ചു…..

4 Comments

  1. ഡ്രാക്കുള

    ???❤️❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. കിടിലൻ ഗംഭീരമയിരുന്നു വേറെ ഒന്നും പറയാനില്ല പൊളിച്ചു…??????????????? Waiting for the next part

  3. enthra vayichaalum adyam vayikuna feel ?❤️

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤️❤️❤️❤️

Comments are closed.