ലാസർ 1 [Feny Lebat] 19

ലാസർ 1

Lasar Part 1 | Feny Lebat

 

ജീവിതത്തിൽ ആദ്യമായി എഴുതുന്ന കഥയാണ്.. തെറ്റ് കുറ്റങ്ങൾ പൊറുക്കണം.

“എടാ മക്കളെ കാലത്തെ ഇതെങ്ങോട്ടാ”
അമ്മച്ചിയുടെ ശബ്ദം കേട്ട് ലാസർ തിരിഞ്ഞു നോക്കി..
” ഹാ അമ്മച്ചി പള്ളിപോയേച്ചും വന്നോ.. ?? അപ്പനെ കണ്ടാരുന്നോ..?? എന്ന പറഞ്ഞു മൂപ്പിലാൻ??
“നിന്റപ്പനോട് കുറച്ച് ഒതുങ്ങി കിടന്നോളൻ പറഞ്ഞു എനിക്കും കൂടെ ആ കുഴീല് കിടക്കാൻ പറ്റുവോന്നു നോക്കട്ടെ..”
“എന്നാപ്പിന്നെ മറിയാമ്മച്ചിക്കും അപ്പനും കൂടെ ഒരു ഹണിമൂൺ കൂടെ ആവല്ലോ..”
“മതിയെടാ കിന്നരിച്ചത് നീ എങ്ങോട്ടാന്ന്..?”
“ഞാൻ ഒരിടംവരെ പോവ.. ഏതായാലും നാളേം ഒണ്ടാവേല മറ്റന്നാ കാണാം.”
പറഞ്ഞു തിരഞ്ഞു നടന്നെങ്കിലും പിന്നാലെ അമ്മച്ചിയുടെ വിളിയെത്തി.
“എടാ കുഞ്ഞച്ച അവിടെ നിന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്” . പണ്ട് പെങ്ങള് ഇച്ഛായനെ വല്യച്ഛയ എന്നും ലാസർനെ കുഞ്ഞച്ചായ എന്നും വിളിച്ചതാ അമ്മച്ചി അത് കുഞ്ഞച്ചൻ ആക്കി.
” എന്നതാ അമ്മച്ചി..”?
ചോദ്യഭാവത്തിൽ ലാസർ നോക്കി..
” എടാ ആ താഴത്തെ ആന്റി ചേട്ടന്റെ കെട്യോളെ ഞാനിന്ന് പള്ളിന്ന് വരുമ്പോൾ കണ്ടരുന്നു.. അവരുടെ മോൾടെ കല്യാണം ആന്ന്..”
” പെണ്പിള്ളേര് കല്യാണ പ്രായം ആകുമ്പോൾ കെട്ടിക്കും അതിന് അമ്മച്ചിക്ക് എന്താ പ്രശനം.”
” എനിക് പ്രശ്നഒന്നുല്ല.
എടാ ആ കൊച്ചിന് സ്വർണവും മറ്റും എടുക്കാനായിട്ട് പൈസ ആവശ്യം ഉണ്ട്.. അവരുടെ ആധാരം നിന്റെ കയ്യിൽ അല്ലെ.. അതങ്ങു കൊടുത്താൽ..”
” മറിയാമ്മച്ചിയെ.. ഞാനതങ് കൊടുത്ത നാളെ എനിക്കെന്റെ പണം തിരിച്ചു തരും എന്ന് ആര് കണ്ട്.. കഴിഞ്ഞ ദിവസം ആന്റിച്ചയാൻ ഓഫീസിൽ വന്ന് കുറച്ചു കണ്ണീർ ഒഴുക്കി കാണിചേച്ചും പോയതാ.. ഇനി ഇതും പറഞ്ഞു വന്നേക്കണ്ട എന്ന് പറഞ്ഞേര്..”
” എടാ ഒരു പെങ്കൊച്ചിന്റെ കല്യാണ.. പെരുന്നാൾ കഴിഞ്ഞു കല്യാണത്തിന് പൊന്നിന് വേറെ നിവർത്തിയില്ലാത്തൊണ്ട..”
” നിവർത്തിയില്ലാത്തൊരു മക്കളെ കെട്ടിക്കണ്ടന്ന് വെച്ചപോരെ.. ഇതെന്ന കൂത്താ..”
” എന്ന് തൊട്ടടാ മക്കളെ നീ ഇങ്ങനെ മനസാക്ഷിയില്ലാത്ത ചെകുത്താനായിപോയത്.”
അമ്മച്ചിയുടെ കണ്ണ് തുളുമ്പുന്നത് കണ്ട ലസാറിന് സങ്കടത്തേക്കാളേറെ ദേഷ്യം ഇരച്ചു പൊങ്ങി..
” മറിയാമ്മച്ചി പഴയത് ഒന്നും മറന്നിട്ടില്ല എന്ന് കരുതുവ ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories