സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 13

സ്നേഹത്തിന്റെ ചൂട് | Snehathinte Choodu

രചന : ജിതേഷ് | Author : Jithesh

 

” അഞ്ചു… നമുക്കിന്നൊരു സിനിമയ്ക്ക് പോകാം….” ഇന്നലെ രാത്രി വൈകിയിരുന്നു പഠിച്ചതിന്റെ ഷീണത്തിൽ ഉറങ്ങുന്ന അഞ്ചു അരവിന്ദന്റെ ഈ വാക്കുകൾ ചെവിയിൽ കേട്ടാണ് എണീറ്റത്….

ഫോൺ താഴെ വീഴുന്നത് പിടിച്ചു അവൾ ഒന്നൂടെ ചെവിയിൽ ചേർത്തു….
” എങ്ങനെ ഡാ ?” അവൾ ചോദിച്ചു….

” എടി നീ കേട്ടില്ലേ…. ഇന്ന് നമുക്കൊരു സിനിമയ്ക്ക് പോയാലോ എന്ന്….. ” അവൻ ശബ്ദം ഒന്നുകൂടി കനപ്പിച്ചു പറഞ്ഞു….

” അയ്യടാ ഇന്ന് കോളേജിലെ വൈവ എക്സാം ഉള്ളതാ…. ഞാൻ ഇന്നെലെ അതിന്റെ പഠിത്തത്തിൽ ആയിരുന്നു…. നീ മിണ്ടാതിരുന്നേ…. ” അവളും തിരിച്ചു പറഞ്ഞു…..

” എടി അത് രാവിലെ തീരില്ലേ…. നമുക്ക് ഉച്ചയ്ക്ക് ശേഷം പോകാം… നിന്നെ ഞാൻ വന്ന് പിക്ക് ചെയ്യാം…. ” അവൻ പിന്നെയും തുടങ്ങി…..

” ഇല്ല ഡാ ഞാൻ നിന്നോട് കല്യാണത്തിന് മുൻപ് ഇതൊന്നും വേണ്ടാന്നു…. അതുകൊണ്ട് മോൻ അത് വിട്ടേക്കൂ…. എനിക്ക് പറ്റില്ല ” അവൾ ഉറപ്പിച്ചു പറഞ്ഞു….

അവന്റെ കുറെ നേരത്തെ വാദങ്ങൾക്ക് ശേഷം അവൾക്ക് സമ്മതിക്കേണ്ടി വന്നു….

എക്സമിനു ശേഷം കൃത്യമായി അവൻ അവളെ കൊണ്ടുപോകാൻ എത്തി….

അവൾ ആദ്യം തന്നെ അവനോടു ഒരു കാര്യം സീരിയസ് ആയി പറഞ്ഞു….
” ഇത് ഇന്നത്തേക്ക് മാത്രം നിന്നോടുള്ള വിശ്വാസം കൊണ്ടു ഞാൻ വന്ന്… ഇനി ഇങ്ങനെ കല്യാണത്തിന് ശേഷം മതി…. ആദ്യം പഠിച്ചു ഒരു ജോലി വാങ്ങാൻ നോക്ക്…. സർക്കാർ ജോലി ഒന്നും വേണ്ട…. ഒരു ജോലി വേണം…. “

“ശെരി സാറെ…. വേഗം വാ മോളെ… ” അവൻ തൊഴുതുകൊണ്ട് പറഞ്ഞു….

രണ്ട് വർഷമായി അവർ സ്നേഹിക്കാൻ തുടങ്ങിയിട്ട്…. പാവപ്പെട്ട ഒരു കുടുംബമായിരുന്നു അവളുടേത്…. മധ്യവർഗ കുടുംബത്തിലായിരുന്ന്നു അവൻ… അവനും അടുത്തൊരു കോളേജിൽ ആയിരുന്നു…. അവന്റെ ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും ആദ്യം അഞ്ചു അത് കാര്യമാക്കിയില്ല…. പക്ഷെ നിരന്തരം ഉള്ള പിറകെ നടക്കൽ അവളെ അവനിലേക്ക് എത്തിച്ചു… അവനിൽ എന്തോ ഒരു നന്മ അവൾക്ക് തോന്നിയിരുന്നു….

പണത്തിന്റെ വില അറിയാവുന്നത് കൊണ്ടാകണം അവനോടു ആവശ്യങ്ങൾ ചോദിക്കാൻ അവൾ നിന്നില്ല…. പക്ഷെ പഠനം കഴിഞ്ഞു ഒരു ജോലിയും വാങ്ങി തന്നെ വിവാഹം കഴിക്കും എന്നവൾ ആഗ്രഹിക്കുന്നു….

ടിക്കറ്റ് എടുത്തു അകത്തുകയറിയപ്പോൾ വരെ തന്നെ അറിയുന്ന ആരും ഉണ്ടാകരുത് എന്നവൾ പ്രാർത്ഥിച്ചു… ഇതൊക്കെ കണ്ടു തന്നെ നോക്കി പുഞ്ചിരിക്കുന്ന അരവിന്ദനെ അവൾ പതിയെ നുള്ളി….

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: