അന്ന – 4 83

Anna (Horror) Part 4 by Vinu Vineesh

Previous Parts

തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു.
അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു.

“ഹൈ, നാശം.”
എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി.

“അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.”
അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു.

“അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?”

“വീട് തൃശ്ശൂർ, താമസം ഒന്നും ശരിയായില്ല. ഇവിടെയടുത്ത് ഒരു റൂം എടുത്തിട്ടുണ്ട്. ഇന്നലെ അവിടെയായിരുന്നു. ”
അത്രയും പറഞ്ഞ് അന്ന ആ വലിയ ബംഗ്ലാവിലേക്ക് നോക്കി.

“അപ്പൊ എങ്ങനാ, ഇന്നുമുതൽ ജോയിൻ ചെയ്യല്ലേ?”

“ഓഹ്, ചെയ്യാം. ”

“താനിവിടെ നിൽക്ക് കുറച്ചു ഫോർമാലിറ്റീസ് ഉണ്ട്. അതൊന്ന് ക്ലീയർ ചെയ്യട്ടെ.”

എബി എൻക്വയറിക്കുവന്ന പോലീസുകാരനോട് സംസാരിച്ചുനിൽക്കുന്നത് അന്ന ഇമവെട്ടാതെ നോക്കിനിന്നു.

“നല്ല ഭംഗിയുള്ള മുഖം. ഏതുപെണ്ണും മോഹിച്ചുപോകും ഇതുപോലെയൊരു ചെറുപ്പക്കാരനിൽ നിന്നും മിന്ന് ഏറ്റുവാങ്ങാൻ.”
അവൾ അധരങ്ങൾ ചലിപ്പിക്കാതെ സ്വയം പറഞ്ഞു. ഇടയ്ക്ക് എബി അന്നയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

“അന്നാ, കം ഹിയർ.”
എബി അവളെ കൈനീട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: