ലാസർ 1 [Feny Lebat] 23

Views : 2419

പണ്ട് ഉടുതുണിക് മറുതുണി ഇല്ലാതെ നടന്നൊരു കാലം ഉണ്ടാരുന്നു.. പൈസ ഇല്ലാത്തതിന്റെ പേരിൽ പ്രേമിച്ച പെണ്ണും ഇട്ടേച്ചുപോയി പള്ളി പെരുന്നാളിന് അവളുടെ വീട്ടുകാരും തല്ലി.. തടയാൻ വന്ന അപ്പനെയും ഇച്ഛായനെയും തല്ലി.. അന്നടികൊണ്ട് അപ്പൻ മരിച്ചപ്പോഴും അമ്മച്ചിയും ജാൻസിമോളും കരഞ്ഞപ്പോഴും ഇച്ഛായൻ ആശൂപത്രി കിടക്കയിൽ ആയപ്പോഴും ഒരുത്തനും വന്നില്ല.. സഹതാപിക്കാനും സഹായിക്കാനും.. അവിടുന്ന് ഉണ്ടാക്കിയതാ ലാസർ എല്ലാം.. എന്നിട്ടിപ്പൊ എന്നോട് കാണിക്കാത്ത മനുഷ്യത്വം ഞാൻ കാണിക്കണം അല്ലെ.. മറിയാമ്മച്ചിയെ നന്നായിട്ടുണ്ട്..”

“ലാസർ ഇറങ്ങുവാ.. കാണാം..”
കൂട്ടിച്ചേർത്തു ലാസർ നടന്ന് വണ്ടിക്കരികിലേക്ക് നീങ്ങുന്നത് മറിയാമ്മ കണ്ടു നിറഞ്ഞ കണ്ണുകളിൽ.. രണ്ടു ദിവസം കഴിഞ്ഞു ലാസർ വീട്ടിൽ എത്തുമ്പോൾ മറിയാമ്മച്ചി ശാലോം ടീവിയിൽ കുർബാന ചൊല്ലുന്നുണ്ട്…
വന്നെന്നറിയിക്കാൻ ലസാറൊന്നു ചുമച്ചു..
” ഹാ വന്നോ നീ.. കഴിക്കാൻ എടുക്കട്ടേ.. അതോ പുറത്തു നിന്ന് കഴിച്ചോ നീ”
” ഇല്ല .. ഞാൻ ഒന്ന് കുളിച്ചേച്ചും വര”
കുളികഴിഞ്ഞെത്തിയ ലസാറിന് കഞ്ഞിയും പയറും പുളിയചാറും ചമ്മന്തിയും മറിയാമ്മ വിളമ്പി വെച്ചിരുന്നു..
” നീ അറിഞ്ഞോടാ കുഞ്ഞച്ച..”
” എന്ത്”?
” ഇന്നലെ രാത്രി ഇവിടെ ക്രിസ്മസ് അപ്പൂപ്പൻ വന്നെന്ന്.. ”
” ആഹാ ബെസ്റ്റ്.. എന്റെ മറിയാമ്മച്ചി അതൊക്കെ കെട്ടുകഥയല്ലേ.. അങ്ങനെ ആരുമില്ല ഏതെങ്കിലും കള്ളന്മാർ കാക്കാൻ പോയത് ആവും..”
” അല്ലെടാ പോത്തെ.. ഇത് നമ്മുടെ ആന്റിച്ചന്റെ വീട്ടിൽ സമ്മാനം വെച്ചിട്ട് പോയെന്ന്”
ഏത് ആന്റിച്ചൻ “?
” ഹാ .. കഴിഞ്ഞ ദിവസം നീ വഴക്കുണ്ടാക്കി പോയില്ലേ അതേ ആള് തന്നെ..”
“എന്നിട്ട് ..? ” ആശ്ചര്യത്തോടെ ലസാറിന്റെ മുഖം വിരിഞ്ഞു.
” 10 പവന്റെ സ്വർണവും 2 ലക്ഷം രൂപയും ഒരു പൊതിയിലാക്കി വച്ചിട്ട് അതിലൊരു എഴുത്തും. ഹാപ്പി ക്രിസ്മസ്- ക്രിസ്മസ് അപ്പൂപ്പന്റെ സമ്മാനം എന്ന്”
വിശ്വസിക്കാനാവാതെ ഇരുന്ന ലസാറിനെ നോക്കി മറിയമ്മച്ചി പറഞ്ഞു.. കഴിച്ചു കഴിഞ്ഞെങ്കിൽ മക്കള് പോയി കൈ കഴുക്..
വാഷ് ബേസനിലേക് നടക്കുന്ന ലസാറിനെ പുറകെ വിളിച്ചു മറിയാമ്മ..
” മക്കളെ ഏതായാലും ഇത്രേം ആയ സ്ഥിതിക് ആ ആധാരം കൂടെ ആ പൊതിയിൽ വച്ചൂടായിരുന്നോ നിനക്ക്..”
” എന്നതാ അമ്മച്ചി..”
ലാസർ ഒന്നും മനസിലാകാതെ മറിയമ്മയെ നോക്കി..
” നിന്നെ പെറ്റെന്ന് വച്ച് എല്ലാം അറിയത്തില്ല.. പക്ഷെ പണ്ട് ആലീസിന് പ്രേമ ലേഖനം എഴുതിയ കാലം തൊട്ട് എനിക് നിന്റെ കൈപ്പട നല്ലോണം അറിയാം.. ക്രിസ്മസ് അപ്പൂപ്പൻ പോയി കുരിശുവരച്ചു കിടക്കാൻ നോക്ക്..”
ചിരി അടക്കാനായില്ല എങ്കിലും ലാസറിന്
” മറിയാമ്മോ… ആരോടും പറയണ്ട.. പലിശക്കാരന് മനസാക്ഷിയുണ്ടെന്നു കണ്ടാൽ ആരും പൈസ തരത്തില്ല ..”
മറിയാമ്മ ചിരിച്ചു.. കൂടെ ലാസാറും.

തുടരും.. (വായിക്കുന്നവരുടെ അഭിപ്രായം മുന്നോട്ട് പോകണോ എന്ന് നിശ്ചയിക്കട്ടെ.)

Recent Stories

The Author

Feny Lebat

1 Comment

  1. Beautiful ❤️
    Nalla kadha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com