അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ഇന്നലെ രാത്രി ഒരു മനസ്സമാധാനവും എനിക്ക് ഇല്ലായിരുന്നു. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. നാളെ അവളുടെ വിവാഹമാണ് എന്നന്നേക്കുമായി അവൾ എന്നിൽ നിന്ന് അകലും . ഇനി എത്ര വർഷം കഴിഞ്ഞാലും അവളുടെ ഓർമ്മകൾ എനിക്ക് മറക്കാൻ സാധിക്കില്ല . തുടർന്ന് ജീവിക്കാനാകില്ല . ചിലപ്പോൾ അത് എന്നെ ഒരു ഭ്രാന്തനാക്കി മാറ്റിയേക്കാം …… ആ ചിന്തകൾ രാത്രി എന്നെ എത്തിച്ചത് ആ റെയിൽവേ ട്രാക്കിലായിരുന്നു. ജീവനൊടുക്കാൻ ജീവിതം അവസാനിപ്പിക്കാൻ….. അവിടെ നിന്നും പ്രതീക്ഷ നൽകി ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടും ലഭിച്ചത് അതിനേക്കാൾ വലിയ വേദനയിലേക്കാണ്….
……………………
ഓർമ്മകളെ ചീന്തി എറിഞ്ഞ് വീണ്ടും ഞാൻ എന്റെ വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഞാൻ വെറും ഒരു ആത്മാവാണ്, ആർക്കും കാണാനും കേൾക്കാനും സാധിക്കാത്ത എന്നാൽ എല്ലാം കാണാനും കേൾക്കാനും സാധിക്കുന്ന കഥകളിൽ മാത്രം കണ്ടുവരുന്ന ഒരു രൂപവും ഇല്ലാത്ത ഒരു ആത്മാവ് മാത്രം …..
ആരതിയുടെ വീടിനടുത്ത് നിർമ്മിച്ചിരിക്കുന്ന ആ വിവാഹ പന്തലിൽ നിന്ന് വാദ്യ ഉപകരണങ്ങളുടെ വിവാഹമേളം കേൾക്കുന്നു … മുഹൂർത്തത്തിന് സമയം അടുത്ത് വരുന്നുവെന്ന് എനിക്ക് മനസ്സിലായി.
“വേണ്ട ! അവളെ ഞാൻ കാണണ്ട …. ആ ആഗ്രഹം മനസ്സിൽ തന്നെ നിൽക്കട്ടെ …..എന്റെ നടക്കാത്ത അവസാന ആഗ്രഹമായി അത് എന്റെ ഉള്ളിൽ തന്നെ കുഴിച്ച് മൂടപ്പെടട്ടെ . ”
ഞാൻ അതും വിജാരിട്ട് തിരിഞ്ഞ് നടന്നു. ഇനി എന്താണ് അടുത്തതെന്ന് അറിയാതെ . മുന്നിലേക്ക് നടന്ന ഞാൻ ഒരു കുന്നിന്റെ മുകളിലെ ഒറ്റപ്പെട്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അവിടെയിരുന്നാൽ പ്രകൃതി സൗകര്യം വ്യക്തമായി കാണാം ആർക്കും സന്തോഷം പകരുന്ന കാഴ്ചകൾ , പക്ഷെ ഞാൻ നീറുകയായിരുന്നു എല്ലാം നഷ്ടപെട്ടവനായി ജീവിതം നശിച്ചവനായി… അങ്ങനെ സമയം കടന്നുപോയി.
……
” * …… നിനക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു . നിനക്ക് ഭൂമിയിൽ നിന്നും വിട പറയേണ്ട നിമിഷം വന്നിരിക്കുന്നു ……..* ”
ഒരു അശരീരി പോലെ ആ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങി. ആ ശബ്ദം എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് മനസ്സിലായില്ല ….
ഉടനെ തന്നെ ഞാൻ തറയിൽ നിന്നും പറന്നുയരാൻ തുടങ്ങി . ഒരു അപ്പൂപ്പൻ താടി കണക്കെ ഞാൻ പറന്നുയർന്നു. പറന്ന് ഉയർന്ന ഞാൻ പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ തഴുകി ഉയരങ്ങളിലേക്ക് പോയി…….
എന്റെ വലത് കയ്യിൽ ആരോ സ്പർശിക്കുന്നതായി എനിക്ക് തോന്നി. അത് ഒരു തോന്നൽ ആയിരുന്നില്ല ഒരു അനുഭവമായിരുന്നു. എനിക്ക് പരിചിതമായ ആരുടെയോ കൈകൾ ആയിരുന്നു അത് . എന്റെ നെറ്റിയിൽ ആരോ ഉമ്മ വയ്ക്കുന്ന ഒരനുഭവം ആരുടെയോ ചുട്കണ്ണുനീർ തുള്ളി എന്റെ കവിളിൽ വീഴുന്നതായി ഞാൻ അനുഭവിച്ചറിഞ്ഞു. എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ നിറഞ്ഞു . ഞാൻ ഞെട്ടി ഇപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ട് . ഉയരങ്ങളിലേക്ക് പറന്നുയർന്ന ഞാൻ പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി അതും കൂടുതൽ വേഗത്തിൽ ഞാൻ കയ്യും കാലും ഇട്ടടിച്ച് നിലവിളിക്കാൻ തുടങ്ങി . തലകറങ്ങുന്ന പോലെയൊരു അനുഭവം പതിയെ എന്റെ ബോധം നഷ്ടമായി……..
………………………
അഞ്ച് മാസങ്ങൾക്ക് ശേഷം ………………..
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??