“എന്നോട് ക്ഷമിക്കണം എല്ലാം മറക്കണം , ആരതി. ”
ഞാൻ ആരതി എന്ന് സേവ് ചെയ്തിരുന്ന അവളുടെ ആ പഴയ നമ്പറിൽ നിന്നുള്ള മെസേജായിരുന്നു അത്.
“എന്തിന് ? എല്ലാം പോയില്ലേ …. മൂന്നു വർഷം കാത്തിരുന്ന ഞാൻ വിഢി . ”
കയ്യിലെ ഗ്ലാസിലിരുന്ന ബാക്കി കൂടി വലിച്ച് കുടിച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് ചെയ്തു. മൊബൈലിൽ നോക്കിയപ്പോൾ നീനു ആണ്. ഞാൻ കോൾ കട്ട് ചെയ്ത് മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു.
‘എന്തായി എന്നറിയാൻ ആകാംഷയോടെ വിളിക്കുന്ന പെങ്ങളോട് ഞാൻ എന്ത് പറയാനാണ്. ‘
അതും മനസ്സിൽ വിജാരിച്ച് ഞാൻ പതുക്കെ എണീറ്റു. ബിൽ പേ ചെയ്ത് പുറത്തേക്ക് നടന്നു. ഞാൻ നല്ല പോലെ ആടുന്നുണ്ട്. പുറത്ത് ഇറങ്ങിയപ്പോഴാണ് നേരം വൈകി എന്ന ബോധം എന്നിലേക്ക് വന്നത്. ചെറുതായി ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എങ്ങനെ ബൈക്ക് എടുക്കും എനിക്ക് എന്തായാലും ബൈക്ക് ഓടിക്കാൻ പറ്റില്ല. കാല് നിലത്ത് ഉറയ്ക്കുന്നില്ല , തല കറങ്ങുന്ന പോലെ എന്ത് ചെയ്യുമെന്നാലോചിച്ച് അവസാനം മൊബൈൽ ഫോണെടുത്ത് അരുണിനെ വിളിച്ചു.
“ഹലോ….. ! എടാ …നീ …. ഡ്യൂ ……ട്ടിയിലാണോ ……. ? ”
“അല്ലടാ വീട്ടിലാ , എന്താ കാര്യം . നീ എന്താ അടിച്ച് ഫിറ്റായവരെപ്പോലെ സംസാരിക്കുന്നേ ? ”
” അടിച്ച് ഫിറ്റായവരെപ്പോ …..ലെ …..അല്ലാ …….. ഫിറ്റാ….. നല്ല …ഫിറ്റാ….നീ സിറ്റി മാളിന്റെ അടുത്തുള്ള ബാറിലേക്ക് വാ …. കാറെടുത്താൽ മതി. എനിക്ക് വീട്ടിലെത്താൻ വേറെ വഴിയില്ല ഒന്നു വാടാ………..”
“എടാ നീ ഇത് എന്താ കാണിച്ചേ… ഇപ്പോ കുടിക്കാനും വേണ്ടി എന്തുണ്ടായി. ഞാൻ ദാ വരുന്നു നീ അവിടെത്തന്നെ നിൽക്ക്. ”
അരുൺ അതും പറഞ്ഞ് കോൾകട്ട് ചെയ്തു.
ഞാൻ ബാറിന് പുറത്തുള്ള സ്റ്റെപ്പിൽ ഇരുപ്പ് പിടിച്ചു. കൈയ്യും കാലുമൊക്കെ തളരുന്നപോലെ ബോധം നഷ്ടമാകുന്ന പോലെ …….
………………..
തലവഴി വെള്ളം വീണ് തണുത്തപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. നോക്കിയപ്പോൾ ഞാൻ എന്റെ റൂമിലെ ബഡ്ഡിൽ കിടക്കുയാണ് , നീനു ഒരു കപ്പിൽ വെള്ളമെടുത്ത് എന്റെ തലവഴി ഒഴിച്ചതാണ്. സമയം പിറ്റേന്ന് രാവിലെ ആയിരിക്കുന്നു . ഇന്നലെ കഴിച്ചതിന്റെ ചെറിയ കറക്കം ഇപ്പോഴും എന്റെ തലയിൽ നിന്ന് വിട്ട് മാറിയിട്ടില്ല. നീനു ദേഷ്യത്തോടെ തുറിച്ച് നോക്കി നിൽക്കുയാണ്.
“ബോധം വന്നോ , ഇന്നലെ അരുണേട്ടൻ ഇവിടെ ചേട്ടനെ എത്തിച്ചപ്പോൾ ചേട്ടൻ നാല് കാലിലായിരുന്നു. ഒരു ദുശീലവും ഇല്ലാതിരുന്നിട്ട് ഇപ്പോ കുടിച്ച് പൂസായി വന്നിരിക്കുന്നു . ചേട്ടന് എന്താ പറ്റിയേ , ഇന്നലെ ആരതി ചേച്ചിയെ കാണാൻ പോയ ചേട്ടനെന്തിനാ ബാറിൽ പോയി കുടിച്ചേ …… ? ചേട്ടൻ ആരതി ചേച്ചിയെ കണ്ടില്ലേ … എന്തുണ്ടായി ……?
ബെഡ്ഡിൽ നിന്ന് എണീറ്റ ഉടനെ നീനു ഒരായിരം ചോദ്യങ്ങൾ എന്നോട് ചോദിച്ചു. ഞാൻ ഒന്നിനും ഉത്തരം പറയാതെ നേരെ മാറാനുള്ള ഡ്രസ്സും എടുത്ത് ബാത്ത്റൂമിൽ കയറി ഫ്രെഷായി.. ശരീരത്തിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ രൂക്ഷഗന്ധവും എന്റെ സങ്കടങ്ങളും ഞാൻ കഴുകി കളഞ്ഞു. ഡ്രസ് മാറി ഒരു ടി ഷർട്ടും പാന്റും ധരിച്ച് ഞാൻ ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴും നീനു എന്നെ കാത്ത് ബഡ്ഡിൽ തന്നെ ഇരുപ്പുണ്ട് …….
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??