“ആരാ മോളേ ഇത് ? ”
പുറത്ത് നിന്ന് വന്ന മധ്യവയസ്കനായ ഒരാൾ ആരതിയോട് ചോദിച്ചു. അത് അവളുടെ അച്ഛനാണെന്ന് എനിക്ക് ആ വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി.
ആരതി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു . അയാൾ എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ആരതിയെ കോളേജിൽ പഠിപ്പിച്ചിരുന്ന അദ്യാപകനാണ്, നീരജ് .”
ആരതി ഉത്തരം പറയാത്തതുകൊണ്ട് ഞാൻ പറഞ്ഞു.
“ആഹാ….. ആ നാറി നീയാണോ …. നിനക്കെങ്ങനെ ധൈര്യം വന്നു ഈ മുറ്റത്ത് കാല് വയ്ക്കാൻ . നീ കോളേജിൽ പ്രേമിക്കാനാണോ പഠിപ്പിക്കുന്നേ … ഇനി മേലിൽ ഈ പരിസരത്തോ ഇവളുടെ കൺമുന്നിലോ കണ്ടു പോകരുത്. ഇറങ്ങി പോടാ നായേ …..”
അയാൾ ശബ്ദമുയർത്തി ദേഷ്യഭാവത്തിൽ എന്നോട് കയർത്ത് സംസാരിച്ചു . കാര്യം എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ല ..
“എന്നെ എന്തിനാണ് ഇയാൾ ഇങ്ങനെ വഴക്കുപറയുന്നത്.”
ഞാൻ മനസ്സിൽ വിജാരിച്ചു. മറിച്ചൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല . ആരതി അപ്പോഴും നിശബ്ദയായി നിൽക്കുകയാണ്.
“നിനക്ക് പറഞ്ഞത് മനസ്സിലായില്ലേടാ ….. അടുത്തയാഴ്ച ഇവളുടെ വിവാഹമാണ് . നീ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ വിവരമറിയും. ഇനി ഇവൾ പറഞ്ഞാലേ നീ പോകൂ എങ്കിൽ ഇവൾ പറയും നിന്നോട് ഇറങ്ങി പോകാൻ . ”
അയാൾ അതും പറഞ്ഞ് ദേഷ്യഭാവത്തിൽ ആരതിയെ നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” അച്ഛൻ പറഞ്ഞത് കേട്ടില്ലേ ഇറങ്ങി പോയിക്കൂടെ ഇനിയെങ്കിലും ….. ”
ആരതി എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ ഒരു കത്തികുത്തിയിറക്കിയ വേദന അനുഭവപ്പെട്ടു. എന്റെ കണ്ണുകൾ നിറഞ്ഞു , പിന്നെ ഞാൻ അവിടെ നിന്നില്ല . തിരിഞ്ഞ് നടന്നു , ബൈക്കെടുത്ത് മുന്നോട്ട് നീങ്ങി.
” അപ്പോൾ അവളുടെ വിവാഹം നിശ്ചയിച്ചു . അവൾ അതിന് സമ്മതം മൂളിയിരിക്കുന്നു. അവൾ എന്നെ മറന്നിരിക്കുന്നു. അതിന് കാരണക്കാരൻ ഞാനാണ് , എന്റെ നശിച്ച ചിന്തകളാണ് . ഞാൻ തന്നെയാണ് അവളെ എന്നിൽ നിന്ന് അകറ്റിയത്.”
എന്റെ മനസ്സിൽ കുറ്റബോധത്തിന്റെ ഒരായിരം ചിന്തകൾ വന്നു നിറഞ്ഞു.
എന്റെ ജീവിതത്തിൽ ഏറ്റുവും കൂടുതൽ സങ്കടം അനുഭവിച്ച നിമിഷമായിരുന്നു അത് . അവൾ ഇറങ്ങി പോകാൻ പറഞ്ഞ ആ നിമഷം .
ബൈക്കിൽ മെയിൻ റോഡിലൂടെ പോകുമ്പോൾ കണ്ണിൽ കണ്ടത് BAR എന്നെഴുതിയ ബോർഡാണ് . ഇതുവരെ ഞാൻ പോയിട്ടില്ലാത്ത സ്ഥലം , സങ്കടം മറക്കാൻ മദ്യം സഹായിക്കുമോ ? എന്ന ചോദ്യം എന്റെ ബൈക്ക് അവിടെ പാർക്ക് ചെയ്യുന്നതിലാണ് അവസാനിച്ചത്…
ഞാൻ അകത്തു കയറി ഒരു റ്റേബിളിനു ചുറ്റും നിരത്തിയിട്ടിരിക്കുന്ന ഒരു ചെയറിൽ ഇരുന്നു ….
ഒരാൾ വന്ന് ഏത് വേണം എന്ന ചോദ്യത്തിന് ഏറ്റുവും കൂടിയത് എന്ന് ഞാൻ ഉത്തരം പറഞ്ഞു.
ഗ്ലാസ്സിൽ പകർന്ന മദ്യം ഞാൻ കുടിക്കുമ്പോൾ എന്റെ അന്നനാളം കത്തിയെരിയുന്ന വേദന എനിക്കനുഭവപ്പെട്ടു . പക്ഷെ എന്റെ നെഞ്ചിലെ വേദനയുടെ ഒരംശം പോലുമെത്താൻ ഈ മദ്യം നൽകുന്ന വേദനയ്ക്കായില്ല. കുടിച്ച് ബോധം കെടണം അതായിരുന്നു ലക്ഷ്യം. കുറച്ച് നേരത്തേക്കെങ്കിലും മനസ്സിലെ സങ്കടങ്ങൾ മറക്കണം . ഇടയ്ക്ക് മൊബൈലിൽ ഒരു മെസേജ് വന്നത് കണ്ട് ഞാൻ ഫോണെടുത്ത് നോക്കി.
? ❤️❤️❤️
Mr. Malakha… nammayittumd.. vaikkan vaiki… sorry machane??
ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും
സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???
ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?
പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു
എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
കർത്താവ് കാത്തു??
Ur സ്റ്റോറികൾ is ബടിയാ ഹേ…?
???? അതെ സഹോ കർത്താവ് കാത്തു ….
എന്തോ ….
❤️❤️❤️❤️❤️
പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…
nayakan oru paalkuppi aaypoy
bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???
അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???
??
Thanks bro???
?????????
Thanks bro???
❤️❤️❤️?
❤️❤️❤️
വിച്ചു കുട്ടാ ???
സഹോ എത്തോ ……..???
എന്തോ…
സ്നേഹതീരം ക്ലൈമാക്സ് എന്ന് തരും ??