??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

‘അത് അവളുടേതകാം’

ഞാൻ മനസ്സിൽ വിജാരിച്ചു , മുന്നോട്ട് നടന്നു. വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കോളിങ് ബല്ലിൽ എന്റെ വിരലുകൾ അമർന്നു. എന്റെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. സംഭരിച്ചു വച്ച ശക്തിയൊക്കെ കൊഴിഞ്ഞു പോയ പോലെ തോന്നി.

അൽപം കഴിഞ്ഞതും വീടിന്റെ മുൻപിലെ വാതിലുകൾ തുറന്ന് വന്നയാളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി, അത് അവൾ ആയിരുന്നു ആരതി. വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കണ്ടു .
അവൾ എന്നെ ഏതോ ഭാവത്തിൽ നോക്കി. സന്തോഷും എന്നാൽ അതിലുപരി സങ്കടവും നിറഞ്ഞ ഭാവം അവളുടെ മുഖത്ത് വന്ന് നിറഞ്ഞു.

“ആ സാറോ ? ഓ.. ഐ ആം സോറി , സാർ ഇപ്പോൾ എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനല്ലല്ലോ ? എന്ത് വേണം താങ്കൾ എന്തിനാ വന്നത് ? ”

അവൾ ഒരു മങ്ങിയ ചിരിയോടെ എന്നോട് ചോദിച്ചു. അവളുടെ യഥാർത്ഥ പുഞ്ചിരിയും നോട്ടവുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു . അവൾ അന്ന് ഞാൻ പറഞ്ഞത് മനസ്സിൽ വച്ചാണ് എന്നോട് സംസാരിച്ചത് എന്ന് എനിക്ക് മനസ്സിലായി. അവളുടെ ആ വാക്കുകൾ എന്നെ കുത്തി നോവിപ്പിച്ചു.

” അത് , തന്നെ ഒന്ന് കാണാൻ ”

“എന്നെയോ …? എന്തിന് ? അതിന് നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലല്ലോ?”

“ആരതി ഐ ആം റിയലി സോറി, താൻ എന്നോട് ക്ഷമിക്കണം . അന്ന് എന്റെ മനസ്സിൽ പറയാൻ തോന്നിയത് അങ്ങനെയായിരുന്നു. അന്ന് ഞാൻ ഒരു അദ്യാപകന്റെ സ്ഥാനത്ത് നിന്ന് മാത്രമാണ് ചിന്തിച്ചത്. തന്നോട് അന്ന് ഞാൻ പറഞ്ഞത് കള്ളമാണ് , എനിക്ക് തന്നെ ഇഷ്ടമാണ് .
ഐ ലവ് യു …. തന്നെ ആദ്യം കണ്ട നിമിഷം തന്നെ എനിക്ക് ഇഷ്ടമായി പക്ഷെ ഞാൻ തന്റെ അദ്യാപനായി വരുമെന്ന് വിജാരിചില്ല. മനസ്സിലെ ഈഗോയാണ് അന്ന് എന്നെ അങ്ങനെയൊക്കെ സംസാരിപ്പിച്ചത്, മാപ്പ് അതു മാത്രമേ എനിക്കിപ്പോൾ പറയാനാകൂ . താനില്ലാതെ എനിക്ക് പറ്റില്ല….”

ഞാൻ എന്റെ മനസ്സിൽ വർഷങ്ങളായി പറയാനാഗ്രഹിച്ച സത്യം അവളോട് തുറന്നു പറഞ്ഞു. എന്റെ ശരീരം വിറച്ചില്ല , അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

ആരതിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പക്ഷെ അവൾ അത് മറയ്ക്കാൻ ശ്രമിക്കുകയാണ്.

“ഇനി പറഞ്ഞിട്ട് കാര്യമില്ല വൈകിപ്പോയി ….. അന്ന് ഞാൻ ഇത് കേൾക്കാനാണ് നിങ്ങളുടെ മുൻപിൽ വന്നത്. വിദേശത്ത് പോയി പഠിക്കാനുള്ള വിസയും ടിക്കറ്റുമൊക്കെ കൈയ്യിൽ കിട്ടിയ ശേഷമാണ് അച്ഛൻ എന്നോട് പറഞ്ഞത് ഉടനെ തന്നെ കോളേജിൽ നിന്ന് T C വാങ്ങണം ഇനി ഒരാഴ്ച കൂടിയെ സമയം ഉള്ളൂ എന്ന് … സത്യത്തിൽ അതെനിക്കൊരുഷോക്കായിരുന്നു. ഇവിടം വിട്ട് പോകുന്നതിലല്ല , സാറിനെ വിട്ട് പോകുന്നതിലായിരുന്നു എനിക്ക് സങ്കടം . പിന്നെ അച്ഛന്റെ വാശിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സാറിനോട് ഉള്ള ശക്തി മൊത്തം സംഭരിച്ച് മനസ്സിലെ ഇഷ്ടം തുറന്ന് പറഞ്ഞത്. അഥവാ സാറും ഇഷ്ടമാണെന്ന് പറഞ്ഞാൽ കാത്തിരിക്കണം എന്നു പറയാൻ , ഞാൻ തിരിച്ച് വരും എന്ന് പറയാൻ . പിന്നീട് ഒരു നഷ്ടബോധം എന്റെ മനസ്സിൽ തോന്നാതിരിക്കാൻ . എപ്പോഴാണ് ഞാൻ സാറിനെ പ്രണയിച്ച് തുടങ്ങിയത് എന്ന് എനിക്കറിയില്ല അതിന്റെ കരണവും എനിക്കറിയില്ല പക്ഷെ മനസ്സിൽ നിറയെ ഈ മുഖമായിരുന്നു . പക്ഷെ സാർ അന്നു പറഞ്ഞ വാക്കുകൾ എനിക്കേകിയ വേദന കുറച്ചൊന്നുമല്ല , മനസ്സ് മുഴുവൻ ഒരു നീറ്റലായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്നെ അച്ഛന്റെ തീരുമാനം അതേപ്പോലെ അനുസരിച്ചത്…… ഉടനെ തന്നെ TC വാങ്ങി പോയത്. ”

അവളുടെ ആ വാക്കുകൾ ഒരു ഇടി തീ പോലെ എന്റെ തലയിൽ വന്ന് പതിച്ചു . എന്റെ ശരീരം തളരുന്ന പോലെ എനിക്ക് തോന്നി , വീടിനുമുന്നിലെ തൂണിലേക്ക് ഞാൻ അറിയാതെ തന്നെ ചാരി നിന്നു പോയി.

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.