??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് , മറ്റൊരാൾക്ക് മുന്നിൽ താലികെട്ടാൻ എനിക്ക് തലകുനിച്ച് കൊടുക്കാൻ പറ്റില്ല എന്ന്. അങ്ങനെയാണ് അന്ന് രാത്രി ചേട്ടനെ ഞാൻ വിളിച്ചത്. എന്റെ സങ്കടങ്ങൾക്കിടയിൽ എനിക്ക് ആശ്വാസം പകർന്നത് വന്ന് വിളിച്ചിറക്കാം എന്ന് ഏട്ടൻ തന്ന വാക്കാണ് …..പക്ഷെ മുഹൂർത്തത്തിന് തൊട്ട് മുൻപ് പോലും ചേട്ടനെ ഞാൻ കണ്ടില്ല. ചേട്ടൻ വരും എന്ന് പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് ഒരു ഫോൺ കോളായിരുന്നു. ചേട്ടന്റെ ഫോണിൽ നിന്നും ചേട്ടന്റെ കൂട്ടകാരനായ അരുൺ ചേട്ടനായിരുന്നു. വിവരമറിഞ്ഞ എനിക്ക് ഒരു ഷോക്കായിരുന്നു. അവസാനം അരുൺ ചേട്ടൻ എന്നോട് പറഞ്ഞത് ഇതാണ്

” അവൻ എപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ആർക്കും അറിയില്ല. തനിക്കു തന്ന വാക്കുപാലിക്കാൻ അവനിപ്പോൾ കഴിയില്ല. തീരുമാനം തന്റേതാണ് ആരോടൊത്ത് ജീവിക്കണം എന്നുള്ളത്. ”

ഞാനീ കല്യാണത്തിന് നിന്നു കൊടുത്താൽ ചേട്ടനോട് ചെയ്യുന്ന മഹാപാപമാണ് എന്ന് എനിക്ക് മനസ്സിലായി. എനിക്കു വേണ്ടിയല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ . താലി കെട്ടാൻ എന്റെ അടുത്ത് വന്നിരുന്ന പയ്യനോട് ഞാൻ പറഞ്ഞു എനിക്കീ കല്യാണം ഇഷ്ടമല്ല എന്ന് . കാരണം തിരക്കിയ അവരോട് ഞാൻ എല്ലാ കാര്യവും തുറന്ന് പറഞ്ഞു , അച്ഛന്റെ നിർബന്ധം കാരണമാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്നും ഞാൻ പറഞ്ഞു . ഒടുവിൽ അവർ വിവാഹത്തിൽ നിന്നും പിന്മാറി . ദേഷ്യം കയറിയ അച്ഛൻ എനിക്കിങ്ങനെയൊരു മകളില്ലാ എന്നു പറഞ്ഞ് എന്നെ വീട്ടിൽ നിന്നും പുറത്താക്കി . എനിക്ക് സങ്കടമൊന്നും തോന്നിയില്ല. അവർ എനിക്ക് വാങ്ങി നൽകിയ ആഭരങ്ങളും മറ്റുമൊക്കെ മടക്കി നൽകി ഞാൻ നേരെ ചെന്നത് ഹോസ്പിറ്റലിലേക്കാണ് . അവിടെ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ ചേട്ടന്റെ വീട്ടുകാരുണ്ടായിരുന്നു. ചേട്ടൻ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു. ഞാൻ കാത്തിരുന്നു. ദൈവം എന്റെ പ്രാർത്ഥന കേട്ടു…”

ആരതി നടന്ന കര്യങ്ങൾ വ്യക്തമായി എനിക്ക് പറഞ്ഞു തന്നു. എല്ലാം വിധിയുടെ വിളയാട്ടം – അകനെ തന്നെയെന്ന് ഞാനും കരുതി…..

” ഒരു പക്ഷെ തന്റെ കണ്ണുനീർ തന്നെയാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് .”

………..

ചില ദിവസങ്ങൾ കടന്നു പോയി ….. ഞാൻ ഇപ്പോൾ പഴയ നീരജായി മാറിക്കഴിഞ്ഞു….. എന്നെ മാറ്റിയെടുക്കാൻ എന്റെ കുടുംബവും സുഹൃത്ത് അരുണും കൂടെ തന്നെ ഉണ്ടായിരുന്നു.

അങ്ങനെ വർഷങ്ങളായി കാത്തിരുന്ന ആ നിമിഷം ഞങ്ങളെ തേടിയെത്തി. എല്ലാ ദൈവങ്ങളെയും മനസ്സിൽ സാക്ഷിയാക്കി ഞാൻ ആരതിയുടെ കഴുത്തിൽ താലി ചാർത്തി. എന്റെ ജീവിതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷം . ഏതൊരു മനുഷ്യന്റെയും കയ്പ് നിറഞ്ഞ ജീവിതത്തിനൊടുവിൽ ഒരു മധുര നിമിഷം വരും എന്ന് കാലം എന്നെ പഠിപ്പിച്ചു.

മനസ്സ് നിഞ്ഞ് അനുഗ്രഹിക്കാൻ പപ്പയും അമ്മയും കൂടെ ഉണ്ടായിരുന്നു. പിന്നെ എല്ലാ കാര്യത്തിനും ഓടിനടക്കാൻ ഒരു പക്ഷെ ഇങ്ങനെയൊരു നിമിഷത്തിന് കാരണക്കാരനായ അരുണും ഒപ്പം ഉണ്ടായിരുന്നു.

” ഞാൻ പറഞ്ഞില്ലേ ചേട്ടാ ആരതി ചേച്ചി ചേട്ടന്റെയാണെന്ന് .”

നീനു അതു പറഞ്ഞപ്പോൾ എന്റെ മനസ്സ് വായിക്കാൻ കഴിയുന്ന എന്റെ പെങ്ങൾക്ക് എന്റെ ജീവിത നിമിഷങ്ങളും മുൻകൂട്ടി അറിയാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി.

…….

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.