??കാലം കരുതിവച്ച പ്രണയം 3 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 167

…….

പഴയ ചില ഓർമ്മകൾ ഒരു ഇലട്രിക് വോൾട്ടേജ് കണക്കേ എന്റെ തലച്ചോറിലൂടെ മിന്നിമാഞ്ഞു…..
ആദ്യം അവളെ ആ കോളേജിനു മുൻപിൽ വച്ച് കണ്ട നിമിഷം , ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ മറുപടി കേട്ട് നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നു പോയ അവളുടെ ആ മുഖം പിന്നീട് കരഞ്ഞു കൊണ്ട് മൊബൈലിൽ എന്നോട് വിളിച്ച് കൂടെ ഇറങ്ങി വരാമെന്ന് പറഞ്ഞ ആ വാക്കുകൾ ….. പിന്നീട് എന്റെ ചെവിയിൽ മുഴങ്ങിയത് ആ വിവാഹ മേളമായിരുന്നു …..

“ആരതി………………..”

ഞാൻ ഉറക്കെ നിലവിളിച്ച് കൊണ്ട് മയക്കത്തിൽ നിന്നുണർന്നു , ചുറ്റും കണ്ണോടിച്ചു. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് എന്റെ റൂമിൽ ….. . എന്റെ ശരീരമാകെ മറ്റൊരു അവസ്ഥയിലെത്തിയിരിക്കുന്നു. എനിക്ക് ബെഡിലൊക്കെ സ്പർശിക്കാൻ സാധിക്കുന്നുണ്ട്. . എന്റെ ആരോഗ്യം കുറച്ചൊക്കെ ക്ഷയിച്ചിരിക്കുന്നു. . കഴിഞ്ഞതൊക്കെ സ്വപ്നമോ യഥാർത്ഥ്യമോ എന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. പതിയെ ബഡ്ഡിൽ എണീറ്റിരിക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല ……

” അപ്പൊ എന്റെ ശരീരവും ആത്മാവും ഒന്നായോ ?”

ഞാൻ സ്വയം ചോദിച്ചു.

റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി . കയറി വന്നയാളെ കണ്ട് ഞാൻ ഒന്ന് പതറി.

“ഏട്ടൻ ……” . ” അച്ഛാ …… അമ്മേ….. ഒന്ന് ഓടി വാ…”

ആരതി അത് വിളിച്ച് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു. എന്റെ മുഖം അവളുടെ കൈകൾ കൊണ്ട് കോരിയെടുത്തു ….

“ഏട്ടാ……… ”

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ വിളിച്ചു.

“ആരതി …. താൻ ഇവിടെ …. എങ്ങനെ ? ”

എന്റെ കണ്ണുകളെ വിശ്വസികാനാകാതെ ഞാൻ ചോദിച്ചു … ഞാൻ അത് പറഞ്ഞു തീർന്നതും പപ്പയും അമ്മയും നീനുവും റൂമിലേക്ക് ഓടിയെത്തി …..

” മോനേ …………..”

എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. നീനു അവളും സന്തോഷം കൊണ്ട് കരയുകയാണ് . പപ്പ എന്നെ പതിയെ എണീപ്പിച്ച് ഇരുത്തി.

“എങ്ങനെയുണ്ട് എന്തെങ്കിലും വയ്യായ്ക തോന്നുണ്ടോ ? ”

പപ്പ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.

“ഇല്ല പപ്പാ …… ”

“ഞാൻ ഡോക്ടറെ വിളിച്ചോണ്ട് വരാം.”

പപ്പ അതും പറഞ്ഞ് പുറത്തേക്ക് പോയി …

” നീനു നീ എന്താ ഒന്നും മിണ്ടാത്തെ …”

എന്റെ ആ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിലായിരുന്നു അവളുടെ മറുപടി ……

” ശേ… നീ കരയാതെ അതിനും വേണ്ടി ഒന്നു ഉണ്ടായില്ലല്ലോ? ”

” ഒന്നും ഉണ്ടായില്ലേ ? ചേട്ടൻ ഈ കിടപ്പ് തുടങ്ങീട്ട് അഞ്ചു മാസം കഴിഞ്ഞു. പിന്നെ സങ്കടം ഉണ്ടാകാതിരിക്കോ? ”

ഞാനവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ കണ്ണുനീർ തുടച്ചു മാറ്റി .

24 Comments

  1. ? ❤️❤️❤️

  2. Mr. Malakha… nammayittumd.. vaikkan vaiki… sorry machane??

  3. ടാ kk യിൽ അവന്മാർ ഉദശിച്ചത് കല്യാണം കഴിഞ്ഞുള്ള മറ്റത് ഒക്കെ എരിവും പുളിയും ചേർത്തു ഇടുന്നത് ആയിരിക്കും

    1. സഹോ സത്യത്തിൽ ഞാൻ ഈ കഥ കാരണം വട്ടായി നിൽക്കുകയാണ് . അടുത്ത പാർട്ട് എഴുതാൻ ഒരു ഐഡിയയും മനസ്സിൽ തെളിഞ്ഞിട്ടില്ല … എന്താവുമോ എന്തോ … ഇപ്പോ ഹർഷൻ സഹോയുടെ അപരാജിതൻ വായിക്കുന്ന തിരക്കിൽ ആണ് … ഇതുവരെ വായിക്കാത്ത കഥ ആദ്യ പാർട്ടുമുതൽ വായിക്കുകയാണ് … അത് വായിച്ച് തീർന്നിട്ടേ ഞാൻ ഇനി കഥ എഴുതു . കിളി പോയ അവസ്ഥയിൽ നടക്കുകയാണ് ഞാൻ എന്താവുമോ എന്തോ :???

  4. ടാ വായിച്ചു.സംഗതി കിടു ആയിട്ടുണ്ട്.ജെയിംസ് ആൻഡ് ആലീസ് സിനിമ കണ്ട ഫീൽ?

  5. പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്ത് ഇല്ലായിരുന്നു

  6. തടിയൻ(മെലിഞ്ഞ)

    എടാ കള്ള പന്നി.. ഞാൻ ഇത് ഇപ്പൊ വായിച്ചില്ലായിരുന്നു എങ്കിൽ അടുത്ത പാർട്ട് വരുന്ന വിവരം അറിയുക പോലുമില്ലായിരുന്നു..
    കർത്താവ് കാത്തു??

    Ur സ്റ്റോറികൾ is ബടിയാ ഹേ…?

  7. ❤️❤️❤️❤️❤️

  8. പരിശുദ്ധ പ്രണയം ഒന്നിച്ചു ചേരുമെന്ന് പറയുന്നത് സത്യമാണ് അല്ലേ?
    വിച്ചു ഈ ഭാഗവും സൂപ്പർ, ശുഭപര്യയായി അവസാനിപ്പിച്ച കഥ ഒന്നും കൂടി എഴുതുമ്പോൾ ഇതിനു മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സ് കൂടി വേണം…

    1. വെടക്ക്

      nayakan oru paalkuppi aaypoy

      1. bro നമുക്ക് മാറ്റി എടുക്കാം ഒരു പാർട്ട് കൂടെ ഉണ്ടല്ലോ ???

    2. അടുത്ത ക്ളൈമാക്സ് അതാ ഞാനും ആലോചിക്കുന്നേ??? എന്താവുമോ എന്തോ???

  9. ?????????

  10. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️?

  11. വിച്ചു കുട്ടാ ???

    1. സ്നേഹതീരം ക്ലൈമാക്സ്‌ എന്ന് തരും ??

Comments are closed.