JURASSIC ISLAND 3 [S!Dh]

ഉള്ള കാഴ്ച്ച വ്യക്തമല്ല..

 

മഞ്ഞ് കുറച്ച് മുന്നിൽ നിന്ന് മാറിയപ്പോൾ ഞാൻ കണ്ടു ദൂരെ ഞങ്ങൾക്ക് എത്തേണ്ട..സ്ഥലം…

 

 ‘GREAT HELLTTA’

 

കോട മഞ്ഞിനിടയിൽ മലകളാൽ ചുറ്റപ്പെട്ട ഐലൻഡ്….

 

ഞങ്ങൾ ഐലൻഡിനോട്‌ അടുത്ത് കൊണ്ടിരിക്കുകയാണ്….

 

ഞാൻ അവരെ നോക്കി ( റിച്ചു , അമ്മു, രാഹുൽ,ജെനി ) അവരുടെ മുഖത്ത് എന്തൊക്കെയോ അത്ഭുതവും ഭയവും കലർന്ന ഭാവം…..

 

എത്ര പേടിയില്ല എന്ന് പറഞ്ഞാലും എല്ലാരുടെയും ഉള്ളിൽ ഭയം ഉണ്ടാവും എന്റെ ഉള്ളിലും ഉണ്ട്…. കാരണം എറ്റവും അപകടം

പിടിച്ച സ്ഥലത്തേക്കാണ് പോകുന്നത്….

 

പക്ഷേ ഇവിടെ ഭയന്നിട്ട് കാര്യമില്ല ലക്ഷ്യത്തിലെക്ക് എത്താൻ കുറച്ച് കഷ്ട്ടപെടണം…..

 

” നിങ്ങൾക്ക് പേടിയുണ്ടോ….”

 

ഞാൻ അവരോട് ചോദിച്ചു.

 

നാലു പേരും എന്നെ നോക്കി….

 

” പേടിയൊക്കെ ഉണ്ട് പക്ഷേ അതും വെച്ച് നിന്നിട്ട് കാര്യമില്ലല്ലൊ.. നമ്മുക്ക് എല്ലാരെയും രക്ഷിച്ചെ പറ്റു…. ”

 

ജെനി എന്നെ നോക്കി പറഞ്ഞു….

 

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു…..

 

ബോട്ട് ഇപ്പൊ ഐലൻഡിന് സമീപത്തു.കൂടെയാണ് പോകുന്നത്….