I’m in Naruto’s world ch-1 [Abra Kadabra] 256

പക്ഷേ അവനെ അമ്പരപ്പിച്ചത് പോയിന്റ് കിട്ടിയ വേഗതയാണ്. ബാക്കി ഉള്ളവർ വായിച്ചപ്പോൾ കിട്ടിയതിലും വേഗത്തിൽ ആയിരുന്നു അത്.

അതുമാത്രമല്ല കുറച്ച് മിനിറ്റിനുശേഷം അവന് വീണ്ടും 2 പോയിന്റ് കൂടി കിട്ടി.

ആദ്യ ചാപ്റ്റർ ഹിരുസെൻ വായിച്ചു തുടങ്ങി യപ്പോൾ അകാബാന്റെ  മൊത്തം പോയിന്റുകൾ ളുടെ എണ്ണം 31 ൽ എത്തി.

ആ ഒരു ചാപ്റ്റർ വായിക്കുന്നത് വഴി ഹിറുസൻ അക്കബാന് 5 പോയിന്റുകളാണ് നേടികൊടുത്തത്.

“വായിക്കുന്ന ആളുടെ നിൻജ ലെവൽ ഉയർന്നാൽ എനിക്ക് കിട്ടുന്ന പോയിന്റുകളും കൂടുമോ?” അവൻ അവനോട് തന്നെ ചോദിച്ചു.

അകാബാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് തന്നെ അവന്റെ മുന്നിൽ ഉള്ള സിസ്റ്റം പാനലിലേക്ക് നോക്കി അങ്ങനെ ഇരുന്നു.

‘ സ്കൂളിനുശേഷം എന്റെ സംശയം ശരിയാണോ എന്ന് നോക്കണം

കുറാമ വംശത്തിൽ  കുറച്ചു വർഷങ്ങളായി പവർഫുൾ ആയിട്ടുള്ള ആളുകൾ ഒന്നും ജനിച്ചിട്ടില്ല, പക്ഷേ അവർക്ക്  അംഗബലം കൂടുതൽ ആണ് ഒരുപാട് ആളുകൾ കുറമാ ക്ലാനിൽ ഉണ്ട്

എന്റെ സംശയം ശരിയാണെങ്കിൽ, ക്ലാനിലെ മുഴുവൻ ആളുകക്കും കോമിക്ക് വായിക്കാൻ കൊടുത്താൽ  എനിക്ക് എത്ര പോയിന്റുകൾ ആയിരിക്കും കിട്ടുക ‘ അതിനെ കുറിച്ച് ആലോചിച്ചപ്പോഴേ അകബാന്റെ എക്സൈറ്റഡായി.