ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

അങ്ങനെ പാർട്ടീ ഓഫീസിലെത്തി …. വെറുതെയിരുന്നപ്പോൾ സാജിത മനസിലേക്ക് വന്നു.. എന്നാപിന്നെ ഒന്ന് കണ്ടുകളയാമെന്ന് ഞാനും കരുതി..

ഞാൻ സ്കൂളിലേക്ക് ചെന്നു.. ഓഫീസ് റൂമിൽ കയറാതെ ആ വരാന്തയിലൂടെ ക്ലാസ് കൾക്ക് മുന്നിലൂടെ നടന്നു.. ഞാൻ പഠിച്ചിരുന്നത് ഇവിടെയായിരുന്നു.. അന്ന് പക്ഷെ പത്താം ക്ലാസ്സ് വരെയെ ഉള്ളു.. ഞാൻ ഓർമ്മകളൊക്കെ അയവിറക്കി വെറുതെ അങ്ങനെ നടന്നു.. സാജിത യെ കാണുന്നെങ്കിൽസംസാരിക്കാം എന്നു കരുതി. കൗമാര പ്രണയങ്ങളും സൗഹൃദങ്ങളും താന്തോന്നി തരങ്ങളുമെല്ലാം അവിടവിടെ കാണാമായിരുന്നു… അതെല്ലാം കണ്ടാസ്വതിച്ച് ഞാൻ നടന്നു… പിന്നെ , പതിവില്ലാതെ എന്നെ കാണുന്ന പിള്ളാരുടെ കമെന്റ്സും… ഒക്കെയായി നടന്നു..

സ്റ്റേജിന്റെ പിന്നിൽ നിന്ന് ആരോടൊ സംസാരിക്കുന്ന സാജിതയെ ഞാൻ കുറച്ച് ദൂരെ നിന്നെ കണ്ടു.. എന്തൊ പരിഭ്രമം ആ മുഖഭാവത്തിൽ ഞാൻ മനസിലാക്കി.. ഞാൻ നടന്നടുത്തു.. എതിർ വശത്ത് സംസാരിച്ചിരുന്ന വ്യക്തിയെ കാണാവുന്ന രീതിയിൽ ഞാൻ എത്തിയപ്പോഴെക്കും അവർപിരിഞ്ഞിരുന്നു.. അതൊരു സ്ത്രീകഥാപാത്രമാണെന്ന് ഞാൻ കണ്ടു..മുഖം വ്യ്ക്തമായില്ല.
സാജിത തിരിഞ്ഞ് പെട്ടന്ന് എന്നെ കണ്ട് ചിരിച്ചു എന്റെ അടുത്തേക്ക് വന്നു..

“ആ ഇക്ക.. എങ്ങെനെയുണ്ടിപ്പൊ”?

“കുഴപ്പമൊന്നുല്ല്യാ”..

ഞങ്ങൾ കുറച്ച് നടന്നു..

‘” ആരായിരുന്നു കൂടെ സംസാരിച്ചിരുന്നത്” ഞാൻ ചോദിച്ചു..

“എപ്പൊ”?..

” അല്ല.. ഇപ്പൊ.. ഞാൻ വരുമ്പൊ സാജിത ടീച്ചർ ആരൊടൊ സംസാരിച്ചുകൊണ്ട് നിക്കാരുന്നു… അതാരാണെന്ന്..”!

“ഒഹ്.. അത് കാവ്യ..”
“പിന്നെ, ഇതെന്താ… ഒരു ടീച്ചർ വിളിയൊക്കെ”?

” അത് ഒന്നൂല്ല്യാ..”
പിന്നെ, ഈ കാവ്യ ന്ന് പറഞ്ഞത്? ദേവസ്സ്യേട്ടന്റെ മോളാണൊ?

“ആ.. അതെ”!.. എന്തെ?..

” ഹേയ്.. ഒന്നൂല്ല്യാ.. എന്താ നിങ്ങളു സംസാരിച്ചത്”?

“ആ.. ഞാനത് പറയാനാ കാണണമെന്ന് പറഞ്ഞത്”!..

” ഒഹ്… എന്താണു..”?

“ആരൊ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നെന്ന്”?..

“അത് ഞാനറിഞ്ഞിരുന്നു.. സിഐ ദിനേഷ് എന്റെ സുഹൃത്താണു.. ” അയ്യാളാണത് അന്വോഷിക്കുന്നത്..”

“ഉം.” അവളൊന്ന് മൂളി.. എന്നിട്ട്..

“എനിക്ക് പെട്ടന്ന് പോണമായിരുന്നു.. ഞാൻ പൊക്കോട്ടെ…”. അവൾ ചോദിച്ചു..

” ആ.. കുഴപ്പല്ല്യാ പൊക്കൊളു.. ഞാൻ കുറച്ച് നേരം കൂടെ ഇവിടെയുണ്ടാകും.. എന്നിട്ടെ പോകൂ..” ഞാൻ പറഞ്ഞു..

എന്റെ മുഖത്ത് എന്തൊ പറയാനുണ്ടെന്നും അത് പറയാൻ ബുദ്ധിമുട്ടുന്നെന്നും അവൾ മനസിലാക്കി. ഇന്ന് വരെയില്ലാത്ത ഒരു പരിഭ്രമവും ചമ്മലും എന്റെ മുഖത്ത് നിന്ന് അവൾ കൃത്യമായി വായിച്ചെടുത്തു..

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    ?????

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.