ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

” ഉം..” അദ്ധേഹമൊന്ന് മൂളി..

കുറച്ച് കഴിഞ്ഞ് വിനോദും വന്നു..

“കിട്ടിയില്ലെടാ രക്ഷപെട്ടു..”. അവൻ എന്നോട്..

” ഉം..” ഞാനൊന്ന് മൂളി..

അങ്ങനെ കുറെ കഴിഞ്ഞ്..,
ദിനേഷ് അവരോട്..

“ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ രണ്ടാൾക്കും..”

രണ്ടാളും ഇല്ലെന്ന് തലയാട്ടി..

അവരെ രണ്ടുപേരെയും പോലീസ് വണ്ടിയിൽ തന്നെ വീട്ടിലെത്തിച്ചു..

പോരും വഴിയിൽ ദിനേഷ് എന്നോട്..

“അൻവറെ, ഈ സാജിതയെങ്ങന്യാ കാവ്യയുടെ കൂടെ വന്ന് പെട്ടത്”?

” എന്റെ പൊന്നൊ… എനിക്കറിയില്ല.. നിന്റെ പൊലീസ് മണ്ട കൊണ്ട് ഇനിയിപ്പൊ വേറെയെന്തെങ്കിലും പറഞ്ഞിണ്ടാക്കും… നീ . വണ്ടി നിർത്ത്.. ”

ഞാനിറങ്ങി… പിന്നിൽ വന്നിരുന്ന വിനോദിന്റെ കൂടെ വീട്ടിലേക്ക് പോന്നു..

“വിനോദെ.. നിനക്കവനെ കണ്ടിട്ട് എന്തെങ്കിലും തോന്നിയൊ..”?

” അത് മാസ്ക്ക് ആണെന്നാണു എനിക്ക് തോന്നിയത്..” അവൻ പറഞ്ഞു..

“അതെ… അത് മുഖം മൂടി തന്നെയാ.. പക്ഷെ, അവന്റെ കയ്യും കാലും ശബ്ദവും ഒക്കെ കണ്ടിട്ട് നല്ല പരിജയം ഉണ്ടെല്ലൊടാ..”

“അത് ശരിയാ.. നമുക്ക് അറിയാവുന്ന ഒരുത്തനാണത്.. അതുറപ്പാാ..”

“ഇനിയും പെടും അവൻ നമ്മടെ കയ്യിൽ …
അന്നവന്റെ മുഖം മൂടിം മുറിക്കണം മുട്ടമണീം മുറിക്കണം.. പന്ന”… ഞാൻ പറഞ്ഞു..

——————————————–

പിറ്റേന്ന്, സ്റ്റേഷനിൽ…

കാവ്യയും സാജിതയും അബൂബക്കർ ഹാജിയും കാവ്യയുടെ അച്ചൻ ദേവസ്സ്യയും സിഐ ദിനേഷ് ന്റെ ഓഫീസിൽ.. കൂടെ ഞാനും..

“ഇന്നലെ എന്താണുണ്ടായത്? ” ദിനേഷ് ചോദിച്ചു..

“ഇന്നലെ, അൻവർക്കാനെ കണ്ട ശേഷം ഞാനും സാജിതയും( അബൂബക്കർ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നു…) അസൈന്മെന്റ് തീർക്കുന്നതിനു വേണ്ടി ഡെയ്സി ടീച്ചറുടെ വീട്ടിലേക്കാണു പോയത്… അവിടേക്ക് ക്ലീറ്റസ് വരികയായിരുന്നു..ഞങൾ ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു ക്ലീറ്റസ് വന്നത്. പിന്നെ ക്ലീറ്റസ് ബസ്റ്റോപ്പിലേക്ക് ആക്കാമെന്ന് പറഞ്ഞു വണ്ടിയിൽ.. വണ്ടിയിൽ വേറെ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു.. അവർ എന്തൊ ടവലിൽ പുരട്ടി ബോധം കെടുത്തുകയായിരുന്നു..” കാവ്യ പറഞ്ഞു..

“ആരാണീ ക്ലീറ്റസ്”??
ദിനേഷിന്റെ ചോദ്യം

” പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സീനിയർ ആയിരുന്നു..”. കാവ്യ പറഞ്ഞു..

“ഈ ഡെയ്സി ടീച്ചറും ക്ലീറ്റസും തമ്മിൽ എന്താ ബംദ്ധം”!! ദിനേഷ് ചോദിച്ചു..

” അവർ തമ്മിൽ ബദ്ധമൊന്നുമില്ല..”! കാവ്യ പറഞ്ഞു..

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    ?????

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.