ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

Views : 5996

പിന്നെയും എന്തൊ‌. … അലോചിച്ചങ്ങനെയിരുന്നു…

പിന്നെ മൂന്നാലു ദിവസത്തേക്ക് ഞാൻ അധികം പുറത്തേക്കൊന്നും ഇറങ്ങിയില്ല.. വീട്ടിൽ തന്നെയിരുന്നു.. പാർട്ടി പരിപാടികൾ പലതിലും ഞാൻ പങ്കെടുത്തില്ല. മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു എന്റെ.

പിന്നീട്, ഒരു ദിവസം രാത്രി റൂമിലിരുന്നു മദ്യപിക്കുകയായിരുന്നു… ഞാൻ..

വല്ലിപ്പ എന്റെ റൂമിലേക്ക് വന്നു..എന്നോട്

“നാളെ നീ ഫ്രീയാണൊ?..

“ഞാനെന്നും ഫ്രീയല്ലെ..”.. ഞാൻ പറഞ്ഞു..

” നാളെ നമുക്കൊരു സ്തലം വരെ പോണം..”

“എന്താ കാര്യം..?”

“കാര്യമറിഞ്ഞാലെ നീ ഈ വല്ലിപ്പാടെ കൂടെ വരൂ..?

ഞാനൊന്നും മിണ്ടിയില്ല..

“നിന്റെ ഈ ദേഷ്യം ആരോടാ അൻവറെ..”

“ഈ എന്നോട് തന്നെ.. പോരെ”?.. കഴിഞ്ഞതൊന്നും എന്നെ ഓർമ്മിപ്പിക്കണ്ട..”
ഞാൻ പറഞ്ഞു..

കട്ടിലിൽ ഇരുന്നിരുന്ന വല്ലിപ്പയെണീറ്റു ജനലിനരികിൽ ചെന്ന് പുറത്തേക്ക് നോക്കികൊണ്ട്…

“ശരിയാ, ഒരു തെറ്റ് ഞങ്ങൾക്ക് പറ്റി.. അതിന്റെ പേരിൽ നീ നിന്റെ ജീവിതം ഇല്ലാതാക്കരുത് അൻവറെ”?..

” തെറ്റൊ??.. അതിനെ തെറ്റെന്ന് പറഞ്ഞാമതിയൊ വല്ലിപ്പ… ക്രൂരതയല്ലെ . … നിങ്ങളാ പെൺ കുട്ടിയോട് ചെയ്തത്??!..”
ഹും.. എന്നിട്ട് തെറ്റാണെത്രെ”!! പറഞ്ഞപ്പൊ വളരെ എളുപ്പം കഴിഞ്ഞു.. നിങ്ങളും കൂടിയാ അവളെ കൊന്നത്”!!.. ”

“അൻവറെ…”!!.. വല്ലിപ്പ നീട്ടിയൊന്ന് വിളിച്ചു..

” എന്തെ ശരിയല്ലെ ഞാൻ പറഞ്ഞത്”??
വല്ലിപ്പാക്ക് അതിലെന്തെങ്കിലും ന്യായം ഉണ്ടൊ പറയാൻ’?

എന്റെ കണ്ണിൽ നിന്ന് ചുടു കണ്ണീർ ഒലിച്ചിറങ്ങി.. ഇടറിയ ശബ്ദത്തിൽ ഞാൻ തുടർന്നു..

“എല്ലാം ഉപേക്ഷിച്ച് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് എന്നെ മാത്രം വിശ്വസിച്ച് ഈ വീട്ടിലേക്ക് വന്ന ഷാഹിനയെ, ഞാൻ വരാൻ പോലും കാത്തുനിക്കാതെ രാത്രിക്ക് രാത്രി നിങ്ങളെറെക്കിവിട്ടു.. പിറ്റേന്ന് ഞാൻ കാണുന്നത് അവളുടെ, പിച്ചിചീന്തി നശിപ്പിക്കപെട്ട് പുഴയിലെറിയപെട്ട മൃതദേഹം.. ആ ഞാൻ പിന്നെ എങ്ങെനെയാവണം”?? ഞാൻ വല്ലിപ്പാട് അലറി…

രണ്ട് കൈയും ചുമരിൽ വെച്ച് പുറം തിരിഞ്ഞ് നിന്നിരുന്ന എന്റെ തോളിൽ കൈവെച്ചുകൊണ്ട് വല്ലിപ്പ…

” അൻവറെ പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു.. നീ വിഷമിക്കാതിരിക്ക്.. നിന്റെ വല്ലിപ്പയാ പറയണെ.. ”

ഞാൻ തിരിഞ്ഞ് കട്ടിലിൽ ഇരിക്കുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി…

ഞാൻ തുടർന്നു..

“ഈയിടെയായി എന്റെ ജീവിതത്തിൽ വന്ന‌മാറ്റത്തിനു കാരണം സാജിതയാണു.. അവൾക്കെന്നോടെന്ത് വികാരമാണെന്ന് എനിക്കറിയില്ല.. പക്ഷെ, അവളെ കാണുമ്പൊ, അവളോട് സംസാരിക്കുമ്പോഴൊക്കെ ഒരു പ്രത്യേക അനുഭൂതിയാണെനിക്ക്.. മുൻ ജന്മ ബദ്ധമൊ മറ്റൊ ഉള്ള പോലെ തോന്നും.. ചെറിയൊരു ഇഷ്ട്ടം എനിക്കവളോട് തോന്നാൻ കാരണവും ഇത് തന്നെ”!!..

ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു..

” നീ കിടന്നൊ.. നാളെ നമുക്കൊരു സ്ഥലം വരെ പോകാം..”

വല്ലിപ്പ പോയി..

ഞാൻ അങ്ങനെ തന്നെ കുറ നേരം നിന്നു..

തുടരും..

Recent Stories

The Author

Sadiq Ali Ibrahim

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    😍😍😍😍😍

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com