ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

അതിനെ ചൊല്ലിയുള്ള വഴക്കുകളും.. ആയിടക്കാണു ഷാഹിന കൊല്ലപെടുന്നത്.. മാനസികമായി തകർന്ന അൻവർ മദ്യത്തിലേക്കും മറ്റ് ലഹരിയിലേക്കും കടന്നു.. ഷാഹിനയുടെ വീട്ടുക്കാാർ അൻവർ നെയാണു സംശയിച്ചത്.. കൊലപാതക കേസിൽ അറെസ്റ്റും വിചാരണയും ഒക്കെയായി ദിവസങ്ങൾ… അൻവർ തീർത്തും നിരപരാതിയാണെന്ന് തെളിഞെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താനായില്ല. ഷാഹിനയുടെ മരണത്തിനു ദിവസങ്ങൾക്ക് മുന്ന് ഒരു കത്ത് അവിടെ ലഭിച്ചിരുന്നു.. അതിൽ , ഷാഹിനയെ ചിത്രീകരിച്ചത് ഒരു വൃതികെട്ടവളായിട്ടായിരുന്നു.. അതിന്റെ പേരിൽ കൊല്ലുമെന്നും.. എങ്ങെനെ കൊല്ലുമെന്ന് വരെ ആ കത്തിൽ പരാമർശിച്ചു… സ്വാഭാവികമായി അൻവറിലേക്കെത്തുകയായിരുന്നു ആ സംശയം…സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയായിരുന്നെങ്കിലും സ്വഭാവം രണ്ടായിരുന്നു..

“സാജിത കലാവാസനയുള്ളവളായിരുന്നു.. ഒരു തൊട്ടാവാടി..
പക്ഷെ, ഷാഹിന മറ്റൊരു സ്വഭാവവും..”

ഇപ്പോഴും കണ്ടെത്താനാകെതെ കുഴഞ്ഞിരിക്കുകയാണു .. ആ കൊലപാതകം”

“ആരാണു.. ആ കൊലപാതകി”?? സിഐ ദിനേഷ് പിറുപിറുത്തു..

ദിവസങ്ങൾ കഴിഞ്ഞു.. ഞാൻ പതിയെ ജീവിതത്തിലേക്ക്..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഞാനെന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി..

എന്നെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചവരോടുള്ള പ്രതികാരത്തേക്കാൾ ഞാൻ ഓർത്തുകൊണ്ടിരുന്നത് സാജിതയെ കുറിച്ചും ഷാഹിനയെ കുറിച്ചും ആയിരുന്നു..
അങനെ അലോചിച്ചുകൊണ്ട് ബെഡിലിലിരിക്കുമ്പോൾ വല്ലിപ്പയങ്ങോട്ട് വന്നു..

” അൻവറെ..”

“ഉം..” ഞാനൊന്ന് മൂളി..

“നീയെന്തെ, അന്ന് വന്നവരെ കുറിച്ചൊന്നും പൊലീസിൽ പറയാതിരുന്നത്”?

” പറയണ്ടാന്ന് തോന്നി.. എനിക്കവരെ നേരിട്ട് കാണണം.. കുറച്ച് കാര്യങ്ങൾ അറിയണമെനിക്ക്..”

“ഉം”.. വല്ലിപ്പയൊന്ന് മൂളി..

” ഞാനറിയാത്ത എന്തൊക്കെയൊ കാര്യങ്ങളുണ്ട് വല്ലിപ്പ..”
“അതിനെ കുറിച്ചറിയണം..”

“ആ അതുപോട്ടെ, നിന്നെ കാണാൻ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്ത് വന്നിരുന്നു ഇവിടെ..”

“ഉം.. എന്നിട്ട്..”

” നീ ഉറങ്ങായിരുന്നതുകൊണ്ട് വിളിക്കണ്ടെന്ന് പറഞ്ഞു പോയി..”

“ആരാന്ന് ചോദിച്ചില്ലെ?”..

” വായിൽ കൊള്ളാത്ത ഏതൊ ഒരു പേരു പറഞ്ഞു ഞാനത് മറന്നു…”

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    ?????

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.