പെട്ടന്നുള്ള എന്റെ പൊട്ടിത്തെറി കണ്ട് ഭയന്ന സാജിത തൊട്ട് അന്തം വിട്ട് നിൽക്കുന്നു..
“നീയെന്തൊക്കെയാ അൻവറെ പറയണ.. എനിക്കൊന്നും മനസിലായില്ല”..
വിനോദ് പറഞ്ഞു..
“നിനക്കൊന്നും മനസിലായില്ലാല്ലെടാ നാറി..”
എന്ന് പറഞ്ഞ് ഞാനവന്റെ കരണത്ത് വീശിയടിച്ചു..
ചുണ്ട് പൊട്ടി ഒലിച്ച ചോര തുടച്ചുകൊണ്ട് അവൻ..
“അൻവറെ.. നീ തല്ലാതെ കാര്യം പറ…”
അവന്റെ കോളറിൽ കുത്തിപിടിച്ച് ഞാൻ.
“നീയെന്ന് മുതലാ ഇവൾടെ ഗൂണ്ടയായത്??..
നീയെന്തിനാ ഇവൾടെ കല്ല്യാണം മുടക്കിയതെന്ന്”??.. ഞാൻ അക്ക്രോശിച്ചു..
വിനോദ് സാജിതാടെ മുഖത്തേക്ക് ദയനീയമായൊന്ന് നോക്കി.. സാജിതാക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.. അവൾ എങ്ങോട്ടൊ ഓടിപോയി..
കോളറിൽ പിടിച്ചിരുന്ന എന്റെ കൈ വിടുവിച്ചുകൊണ്ട് വിനോദ് എന്നോട്…
” അത് നിനക്ക് മനസിലാവില്ല.. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിയാണെന്നെ നീ പറയൂ..”
“നിന്റെ വിശദീകരണമൊന്നും വേണ്ട.. മേലാൽ ഇമ്മാതിരി പെറപ്പ്കേട് കാണിച്ചാൽ.. നിന്റെ ചങ്ങാതിയായ അൻവർ ആയിട്ടാവില്ല ഞാൻ നിന്റെ മുമ്പിലേക്ക് വരുന്നത്.. മനസിലായൊ..!!”..
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു…
ഞാൻ സ്കൂളിൽ നിന്നിറങ്ങി.. പാരന്റിങ്ങ് പ്രോഗ്രാമിങ് നൊന്നും നിന്നില്ല.. പാർട്ടി ഓഫീസിൽ ചെന്നിരുന്നു.. കുറെ കഴിഞ്ഞ് ബാറിലേക്കും.. അവിടെന്ന് വീട്ടിലേക്കും… തലക്ക് പ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ..
ഞാൻ ഓരൊന്നൊക്കെ ചിന്തിച്ച് അങ്ങനെയിരിക്കുമ്പോൾ പെട്ടന്ന് ഫോൺ ബെല്ലടിച്ചു…
സി ഐ ദിനേഷ്….
” ആ.. ഹലൊ..”!
“അൻവറെ, ഡെയ്സി ടീച്ചർ ഒരു ആൽസിഡന്റിൽ മരണപെട്ടു…”
ഞാൻ ചെറുതായൊന്ന് ഞെട്ടി..
“ഓഹ്.. എപ്പൊ??. എവിടെ വെച്ച്??”
“കുറച്ച് മുമ്പ്, മെയ്ൻ ഹൈവെയിൽ സ്കൂട്ടിയിൽ വരികയാർന്ന അവരെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.. സ്പോട്ടിൽ മരണപെട്ടു.”..
” ഓഹ്… ഭയങ്കരമായിപോയില്ലെ..” ഞാൻ നെടുവീർപ്പിട്ടു..
“അൻവറെ, അടുത്തത് സാജിതയൊ കാവ്യയൊ ആയിരിക്കും..”
“ഇവരെയൊക്കെ സംരക്ഷിക്കേണ്ടത് നാലകത്ത് അൻവർ അലി യല്ലല്ലൊ”!! ആണൊ”?..
” അതല്ല…”
“എന്നാ പിന്നെ ഫോൺ വെക്ക്”..
ഞാൻ ഫോൺ വെച്ചു..
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…