ഞാൻ പറഞ്ഞു..
തൊട്ടപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്ന ഷാനവാസ് ..
“അപ്പൊ പിന്നെ അവൾക്ക് വന്ന കല്ല്യാണാലോചന നീ മുടക്കീത് എന്തിന്റെ പേരിലാടാ നായെ”..
“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഷൗകത്തെ, നീ പിള്ളാരേം വിളിച്ച് പോവാൻ നോക്ക്.. എന്റെ ടെമ്പർ തെറ്റുന്നതെപ്പഴാന്ന് എനിക്ക് തന്നെയറിയില്ല…”
അങ്ങനെ പറഞ്ഞുകൊണ്ട്..
ഞാൻ തിരിഞ്ഞ് പാർട്ടിയോഫീസിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി..
ഞാൻ വീണ്ടും തിരിഞ്ഞ് ഷൗക്കത്തിനോട്..
“അതെ.., നിങ്ങളു വെറുതെ എന്നെ സംശയിച്ച് , ഞാനാണിതൊക്കെ ചെയ്യുന്നതെന്ന് വിചാരിച്ച് എന്റെ പിന്നിൽ നടന്നിട്ട് യാതൊരു കാര്യവുമില്ല.. നമ്മളു വെറെതെ അടീം തിരിച്ചടീം ആയിട്ട് അങ്ങനെ പോണൊ..”!..
ഞാൻ പതിയെ തിരിഞ്ഞ് സ്റ്റെപ്പ് കയറുന്നതിനിടയിൽ അവരോടായി വീണ്ടും..
” വീട്ടീ ചെന്ന് പെങ്ങളോട് ചോദിക്ക് ആരാ കക്ഷിയെന്ന്… എന്തായാലും അത് ഞാനല്ല..”!!
ഞാൻ മുകളിലേക്ക് കയറി…ഓഫീസിലെത്തി..
‘എന്നാലും ഈ വക പൊല്ലാപ്പൊക്കെ എന്റെ തലേലെന്നെ എങെനെയാ വരണെ.. മൈ..”?..
ഞാൻ ആലോചിച്ചു..
പെട്ടന്ന് ഫോൺ ബെല്ലടിച്ചു..
“ഹലൊ..”
മറുതലക്കൽ ഹൈസ്കൂൾ എച്ച് എം.
“ആ അൻവർ, ഇപ്പൊ ഫ്രീയാാണൊ..”?
” അതെ..! എന്തെ!”
“ഒന്ന് സ്കൂളിലേക്കൊന്ന് വരൊ”!?.
“” അത്യാവശ്യമാണൊ..”?
“ഇവിടെ പാരന്റിങ്ങ് പ്രോഗ്രാം നടത്തുന്നുണ്ട് ഇപ്പൊ. അതിലൊന്ന് പങ്കെടുക്കണം അൻവർ.. ഞാനന്ന് പറഞ്ഞിരുന്നില്ലെ..!”
“ഓഹ്.. ശരി വരാം..”
ഞാൻ സ്കൂളിലേക്ക് ചെന്നു..
ഓഫീസ് റൂമിലേക്ക് കടക്കാൻ തുടങ്ങുമ്പൊ, അവിടെ സ്റ്റേജിനു പുറകിൽ വിനോദ് സാജിത ടീച്ചറുമായി സംസാരിച്ചു നിക്കുന്നു..
‘ങേ.. ചിരിച്ച് കളിച്ചാണല്ലൊ നിൽപ്പ്.. ഇനിയിപ്പൊ ഇവരു തമ്മിൽ ലൈനായാ. ? ഹെയ്.. ചെ…ചെ…ചെ.. അങ്ങെനെയൊന്നും ഉണ്ടാവില്ല..’. ഞാൻ
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…