“ഉം.. എന്തെ? …ഞാൻ സംശയഭാവത്തോടെ.. ചോദിച്ചു..
” ദേ.. അൻവറെ പൊട്ടൻ കളിക്കരുത്… അതും എന്റടുത്ത്...”
കസേരയിൽ തലപിന്നിലേക്ക് താഴ്തി കണ്ണടച്ച് കിടന്നിരുന്ന ഞാൻ .. തലയുയർത്തി വല്ലിപ്പാനെ ഒന്ന് നോക്കി..
“എന്താ വല്ലിപ്പ.. എന്തുപറ്റി..”?
” ഈയിടെയായിട്ട് നിന്റെ ചെയ്തികളൊന്നും എനിക്ക് പോലും മനസിലാവുന്നില്ല… ”
ഞാൻ എണീറ്റ് വല്ലിപ്പയിരിക്കുന്ന ചാരുകസേരയുടെ അടുത്ത് ചെന്ന് നിലത്ത് മുട്ടുകുത്തി നിന്നു..
“എന്താ കുഞ്ഞുമൊയ്തീൻ സാഹിബെ… എന്തുപറ്റി.. ..ഇപ്പൊ എന്താണ്ടായെ”??
അപ്പോഴെക്കും വാപ്പയും മൂത്താപ്പയും അങ്ങോട്ട് വന്നു..
“നീ ചെയ്യുന്നതൊക്കെ എന്തൊക്കെയൊ ദുരൂഹതയാാ… …. ആ സാജിതാനെ ഇഷ്ട്ടമല്ലെന്ന് പറയുമ്പോഴും നിന്റെ ചെയ്തികൾ മറ്റൊന്നാണല്ലൊ..”
വാപ്പ പറഞ്ഞു…
ഞാനെണീറ്റ് തൂണിൽ ചാരി .. പുറത്തേക്ക് നോക്കി നിന്നു..
“ഉണ്ടായതൊക്കെ പോട്ടെ… ഇനി നീ പറ.. ഞങ്ങൾ എങ്ങെനെയെങ്കിലും അബൂബക്കർ ഹാജിയോട് സംസാരിച്ച് സമ്മദിപ്പിക്കാം.. ” വല്ലിപ്പ പറഞ്ഞു..
ഞാൻ പുറത്തേക്ക് തന്നെ നോക്കി നിന്നു.. മറുപടിയില്ലാതായപ്പൊ മൂത്താപ്പ വന്ന് എന്റെ തോളിൽ പിടിച്ചിട്ട്..
“നീയെന്തെങ്കിലുമൊന്ന് പറ അൻവറെ..”..
അങ്ങനെ നിന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു..
” കഴിഞ്ഞ കുറെ നാളുകളായിട്ട് സാജിതയുടെ ഭാഗത്ത് നിന്ന് എന്തൊ ഒരു അടുപ്പം എന്നോടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു..പക്ഷെ, എനിക്ക് അവളോട് അതുണ്ടായിരുന്നില്ല. മാത്രമല്ല എനിക്കാ മുഖത്ത് നോക്കാൻ കഴിയുമായിരുന്നില്ല.”
“ഇപ്പോഴും എനിക്ക് അവളോട് പ്രണയമൊന്നുമില്ല.. ഒരു സൗഹൃദം എപ്പൊഴൊ ഈയിടെയായി ഉടലെടുത്തു..അത്രമാത്രം.”
“പിന്നെ, അവൾക്ക് എന്നോടുള്ളത് എന്താന്നറിയാതെ പിന്നെങെനെയാ നമ്മൾ എന്തെങ്കിലും തീരുമാനിക്കുന്നത്”?..
ഞാൻ അതും പറഞ്ഞ് തിരിഞ്ഞ് അവരുടെ മുഖത്തേക്ക് നോക്കി..
അവർ എന്തൊ സംശയഭാവത്തോടെയും ദേഷ്യഭാവത്തോടെയും എന്നെ നോക്കികൊണ്ട്..
” അങ്ങെനെയെങ്കിൽ നീയെന്തിനാ അവളെ പെണ്ണുകാണാൻ വന്ന ചെക്കനെ തല്ലിയോടിച്ചത്”?.. മൂത്താപ്പ ദേഷ്യത്തോടെ..
ഞാനൊന്ന് ഞെട്ടി..
“തല്ലിയോടിച്ചൊ”?.. ആരു”?..
” പാഹ്..!!.. നായെ.. മുഖത്ത് നോക്കി നുണപറയുന്നോടാ..”.
സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
please….
ഉടനെ ഉണ്ടാകും..
?
?????
നന്നായിട്ടുണ്ട്, നല്ല എഴുത്ത്…