ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 55

‘ഉം.. തൊടങ്ങീ.. ‘ .. ഞാൻ മനസ്സിൽ പറഞ്ഞു..’

” അത് ഒന്നുമായിട്ടില്ലന്റെ ചേച്യേ… ആവുമ്പൊ ഞാൻ വിളിക്കാം..”. ഞാൻ ശബ്ദമൊന്ന് കടുപ്പിച്ചു..

“നീയെന്നാ ഇങ്ങോട്ട് വരാ!??.”

“നോക്കട്ടെ..”!! ഞാനതും പറഞ്ഞ് ഫോൺ വെച്ചു..

” ആരാത്”?”. ഷമീന ചോദിച്ചു..

“ഹെയ്.. അത് സ്മിത..”

“അതൊന്ന് ശരിയാക്കികൊടുത്തൂടെ..”

“എന്ത്”!.. ഞാൻ ചോദിച്ചു..

“ജോലിയല്ലെ.. ആ ചേച്ചി പറഞ്ഞത്..”?

” ഉം.. “. ഞാനൊന്ന് മൂളി..

” കിട്ടേണ്ടത് കിട്ടികാണില്ല.. അല്ലെ”? അവൾ ചോദിച്ചു..

“എന്ത്”.. ഞാൻ ചോദിച്ചു..

അവളെന്റെ ചെവിയോട് ചുണ്ട് ചേർത്തുകൊണ്ട്..

” ഒന്നുകിൽ പണം.. അല്ലെങ്കിൽ….”

“പോടി..”

“ഒന്നും കാണാതെ.. ആർക്കും ഒന്നും ചെയ്യാറില്ലല്ലൊ എന്റെ പൊന്നാങ്ങള ഇപ്പൊ കുറെയായിട്ട് … അതുകൊണ്ട് ചോയ്ച്ചതാ”..

അവളൊന്ന് ചിരിച്ചു..

” ഉം..” ഞാനൊന്ന് മൂളി”

“ആ ചേച്ചിയുമായിട്ട് ബദ്ധമുണ്ടെന്ന് നേരാ പക്ഷെ, അത് ഇതിന്റെ പേരിലൊന്നുമല്ല… പക്ഷെ ആളിപ്പൊ അത് വെച്ച് മുതലെടുപ്പ് നടത്താ..”

“എന്ത് മുതലെടുപ്പ്..” അവൾ ചോദിച്ചു..

“അവൾടെ വീട്ടിലും മറ്റുമായി നാലാൾക്കാ ഞാൻ ഗവൺമെന്റ് ജോലി വാങ്ങി കൊടുത്തത്.. ഇനി അവൾടെ അമ്മായിടെ മോനും വേണം ജോലി.. അതുകൂടെ കൊടുക്കണം ന്ന്.. ഞാനെന്താ വീട്ടിൽ എടുത്ത് വെച്ചേക്കല്ലെ… ചോയ്ക്കുമ്പൊ ചോദിക്കുമ്പൊ എടുത്ത് കൊടുക്കാൻ.. ”

“” അവളൊന്ന് ചിരിച്ചു… അലീനയും..”

പിറ്റേന്ന്..,

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ട് ഉച്ചവരെ ഞാനെങ്ങോട്ടും ഇറങ്ങിയില്ല..

ഉച്ചക്ക് മുമ്പ് തന്നെ, വിരുന്ന് പോയവർ തിരികെയെത്തി…
എത്തിയത് ഒരു ബോംബും കൊണ്ടായിരുന്നു..

ഉച്ചയൂണു കഴിഞ്ഞ് ഞാനിറയത്തിരിക്കുമ്പോൾ വല്ലിപ്പ..

“അൻവറെ… എന്താ നിന്റെ മനസിൽ”

5 Comments

  1. സൂര്യവംശത്തിന്റെ ഭാക്കി താ ബ്രോ….
    please….

    1. ഉടനെ ഉണ്ടാകും..

  2. തൃശ്ശൂർക്കാരൻ AA

    ?????

  3. നന്നായിട്ടുണ്ട്, നല്ല എഴുത്ത്…

Comments are closed.