ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

ജാഷി ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു അപ്പോൾ..

 

അവൻ തനിക്ക് പിറകിൽ നിൽക്കുന്ന ഫർഹയെ ഒന്ന് നോക്കി..അവളും ഏറെക്കുറെ അതേ അവസ്ഥയിൽ ആയിരുന്നു..

 

ഇരുവരും ഒരു വളിച്ച പുഞ്ചിരി പരസ്പരം കൈമാറി…

ഭാവിയിൽ നടക്കാൻ പോകുന്ന വലിയ ഞെട്ടലുകളുടെ ചെറിയൊരു തുടക്കം മാത്രമാണ് ഇതെന്ന് ഇരുവരും അപ്പോൾ അറിഞ്ഞിരുന്നില്ല…

 

പിന്നീട് അധിക നേരം അവിടെ നിന്ന് ആ വീടൊരു അടർക്കളം ആക്കാൻ ജാഷി എന്ന പിതാവ് ആഗ്രഹിച്ചിരുന്നില്ല …അതുകൊണ്ട് തന്നെ യോദ്ധാവായ തന്റെ പുത്രനെ എത്രയും പെട്ടെന്ന് തന്നെ ആ കുരുക്ഷേത്ര ഭൂമിയിൽ നിന്നും ഗൃഹത്തിലേക്ക് മടക്കികൊണ്ട് വരാൻ അവന്റെ ഉള്ളിൽ ത്വര പൂണ്ടു..

 

പക്ഷെ റൈഹാനുമായി അടുത്ത കളിക്കുള്ള പദ്ധതികൾ ഒരുക്കുക എന്നത് ആയിരുന്നു ഇഷാന്റെ ഉദ്ദേശം..

 

മുന്തിരി ജ്യൂസ് ഒറ്റവലിക്ക് കുടിച്ചു തീർത്ത ജാഷിയും കുടുംബവും പെട്ടെന്ന് തന്നെ വിവരങ്ങൾ അറിയിക്കാമെന്ന ഉറപ്പിന്മേൽ പോകാനായി ഇറങ്ങി..

 

യാത്ര പറയാൻ ഫർഹയെ കണ്ണുകൊണ്ട് അവിടെയൊക്കെ നോക്കിയെങ്കിലും ജാഷി കണ്ടില്ല..

 

പക്ഷെ വിട്ടു പിരിയാനാവാത്ത വിധം പ്രണയജോടികളായ കുരുന്നുകൾ പരസ്പരം കൈകോർത്തു അവന് സമീപം നിൽക്കുന്നുണ്ടായിരുന്നു…

 

വീട്ടുകാർക്ക് കൊടുത്തതുപോലെ ഉടനെ വരാമെന്ന പുഞ്ചിരിയോടെയുള്ള ജാഷിയുടെ ഉറപ്പിന്മേൽ റൈഹാൻ സന്തോഷത്തോടെ അവരെ യാത്രയാക്കാൻ തയ്യാറായി..

 

റൈഹാനും ഇഷാനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് വിവാഹത്തിന് തനിക്ക് സമ്മതമാണെന്നു ജാഷി അറിയിച്ചതോടെ

ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയാലുള്ള അവസ്‌ഥ പോലെ വളരെ വേഗത്തിൽ ആയിരുന്നു പിന്നീടുള്ള കാര്യങ്ങളെല്ലാം..

 

അടുത്ത ബന്ധുക്കൾ മാത്രം കൂടുന്നൊരു നിക്കാഹ് എന്നതായിരുന്നു ഇരു വീട്ടുകാരും ഒരുമിച്ച് വച്ച ഡിമാൻഡ്..

 

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അങ്ങനെ ആ സുദിനവും വന്നെത്തി.. അങ്ങനെ ജാഷിയുടെ മഹറിന്റെ അവകാശിയായി ഫർഹ മാറി..

 

ദൂരെയുള്ള ഫർഹയുടെ കുടുംബ വീട്ടിൽ ആയിരുന്നു ചടങ്ങുകൾ എല്ലാം..

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.