ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

Views : 129400

പുതിയൊരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്.. സസ്പെൻസോ,ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത രണ്ട് കുട്ടിക്കുറുമ്പന്മാരുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ.. അപ്പോൾ തുടങ്ങാല്ലേ..

ഇത് ഞങ്ങളുടെ ഏരിയാ

Ethu Njangalude Area | Author : Manus

 

“ആന്റിയാണോ എന്റെ ഉമ്മ”

 

അവന്റെയാ ചോദ്യം കുടിച്ചു കൊണ്ടിരുന്ന ചൂട് ചായ വളരെ പെട്ടന്ന് തന്നെ ജാഷിറിന്റെ മൂർദ്ധവിലേക്ക് എത്തിച്ചു.. തലയിൽ തട്ടി ചുമച്ചുകൊണ്ട് അവൻ മെർളിനെ അലിവോടെ നോക്കി..

 

കുരിശിൽ തറച്ച കർത്താവിനെ പോലെ ആയിരുന്നു അവളുടെ അവസ്‌ഥ… അവൾ വലതു വശത്തിരിക്കുന്ന ഭർത്താവിനെ അനുകമ്പയോടെ നോക്കി..

 

ആ മുഖത്ത് പുറമെ ചിരിയാണെങ്കിലും ഉള്ളിൽ ഒരു അഗ്നിപർവതം ഏതുനിമിഷവും എരിഞ്ഞു പൊട്ടാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായിരുന്നു..

 

അയാൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു… ചിരിക്കണോ വേണ്ടയോ എന്ന് കൂലങ്കഷമായ ആലോചനയിൽ ആയിരുന്നു ജാഷിർ അപ്പോഴും..

 

ഒരു കുടുംബത്തെ ഇത്രയും നിസ്സാരമായി തകർക്കാൻ കഴിഞ്ഞതിന്റെ യാതൊരു

സങ്കോചവുമില്ലാതെ അപ്പോഴും തനിക്ക് മുന്നിൽ നിരന്നിരുന്ന പാത്രത്തിലെ പൊരിച്ച കോഴിയെ മൃഗീയമായി കടിച്ചു കുടയുകയായിരുന്നു ഇഷാൻ..

 

“എന്നാ പിന്നെ ഞങ്ങൾ ഇറങ്ങുവാ..”

 

ഏത് നിമിഷവും തന്റെ പുറത്തേക്ക് ഒരു ഉൽക്ക വന്ന് വീഴാൻ സാധ്യത ഉള്ളതിനാൽ മെർലിൻ പൃഷ്ഠം പൊക്കി എഴുന്നേറ്റു..

 

തന്റെ വികാരങ്ങളെ ഇനിയും കടിഞ്ഞാണിട്ട് നിർത്താൻ ഭർത്താവെന്ന പടക്കുതിരയ്ക്ക് കഴിയില്ലെന്ന് തോന്നിയതുകൊണ്ട് അയാളും എഴുന്നേറ്റു..

 

“മെർലിൻ ഒരു മിനിറ്റ്…”

 

നടന്നു തുടങ്ങിയ അവളോടായി ജാഷിർ പറഞ്ഞു..

Recent Stories

The Author

മനൂസ്

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …💕💕💕 രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം💞💞

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ💞💞

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക💞💞

  5. കിടിലൻ കഥ…👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

    1. പെരുത്തിഷ്ടം മനുവേ💞

  6. കറുപ്പിനെ പ്രണയിച്ചവൻ

    💗💗💗💗💗

    1. 💞💗😍💔💙💚

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com