ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

പെട്ടന്നാണ് ജാഷി അവൾക്കരികിലുള്ള ആ കുഞ്ഞി കണ്ണുകളെ കാണുന്നത്… തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കുഞ്ഞിനോട് അവനൊരു പ്രത്യേക വാത്സല്യം ആദ്യ കാഴ്ചയിൽ തന്നെ ഉടലെടുത്തു..

 

ഫർഹയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

 

ജാഷി റൈഹാനെ അരികിലേക്ക് മാടി വിളിച്ചെങ്കിലും ഒരു അപരിചിതത്വം തോന്നിയതിനാൽ അവൻ നാണത്തോടെ ഉമ്മയുടെ പിറകിൽ ഒളിച്ചു..

 

“മോൻ ഇഷാനെയും കൂട്ടി വെളിയിൽ പോയി കളിക്ക്.. ഉമ്മ ഇപ്പൊ വരാട്ടോ..”

 

ഒരു തുടക്കത്തിന് അവസരമൊരുക്കാനെന്നോണം കുഞ്ഞിനോനോടായി അവൾ പറഞ്ഞു…

 

റൈഹാന്റെ ക്ഷണം ആദ്യമൊന്ന് നിരസിച്ചെങ്കിലും ,,ഫർഹ തലയിൽ തഴുകി നിറഞ്ഞ പുഞ്ചിരിയോടെ കണ്ണ് കാണിച്ചതോടെ ഇഷാൻ ഫ്ലാറ്റ്..

 

“എന്നെപ്പറ്റി എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല… പറയാനുള്ളത് റൈഹാനെ പറ്റിയാണ്..”

 

ഇഷാന്റെ കൈകൾ ചേർത്ത് പിടിച്ചു വെളിയിലേക്ക് നടക്കുന്ന റൈഹാനെ നോക്കി നിന്ന അവനോടായി അവൾ പറഞ്ഞു..

 

അവളുടെ വാക്കുകൾ ഒരു ചെറു പുഞ്ചിരി അവനിലുണർത്തി..

 

“ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും അത് വെറും മോഹവാഗ്‌ദാനങ്ങൾ മാത്രമായെ തോന്നുള്ളൂ..എങ്കിലും ഒന്ന് ഞാൻ ഉറപ്പ് തരാം ആ വീട്ടിൽ നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല..ഒരിക്കലും റൈഹാനെ എന്റെ കുടുംബം മൂലം തനിക്ക് പിരിയേണ്ടി വരില്ല.. നമ്മളോടൊപ്പം അവനുണ്ടാകും നമ്മുടെ മകനായി..”

 

ജാഷി ഏതോ ഉൾപ്രേരണയിൽ പറഞ്ഞൊപ്പിച്ചു…ആദ്യ കാഴ്ചയിൽ തന്നെ ഒരുവളോട് ഇങ്ങനെയൊക്കെ വാക്കുകൾകൊണ്ട് അമ്മാനമാടാൻ തനിക്ക് എങ്ങനെ സാധിച്ചു എന്നത് അവനെ തന്നെ അത്ഭുതപ്പെടുത്തി..

 

റൈഹാനോട് തോന്നിയ അമിത വാത്സല്യം ആകാം കാരണം എന്ന് അവൻ സ്വയം തീർച്ചപ്പെടുത്താൻ ശ്രമിച്ചു..

 

തന്റെ മറുപടി ഫർഹയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു എന്ന് ആ മുഖത്തെ ചിരിയിൽ നിന്നും ജാഷി മനസ്സിലാക്കി..

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.