ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

 

വാപ്പ കരയുന്നുണ്ടെന്നു മനസ്സിലായതും പതിയെ അവൻ സീറ്റിലേക്ക് ഇരുന്നു… അവനറിയാം അവന്റെ ഉമ്മയുടെ ഓർമകളാണ് വാപ്പയുടെ കണ്ണിലെ ഒഴുക്കിന് കാരണമെന്നത്..

 

ആ കുഞ്ഞു മുഖം വാടിയിരുന്നു..അത്  കണ്ടപ്പോൾ അവന്റെ നെഞ്ചു വല്ലാതെ പിടഞ്ഞു… ഓർമകളെ ഒരുവശത്തേക്ക് മാറ്റിവച്ചുകൊണ്ട് അവൻ തന്റെ മുത്തിനെ ചിരിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു…

 

ഒരു ജോഡി ബ്രാൻഡഡ് ഷൂ എന്ന ഇഷാന്റെ ആഗ്രഹം ചുളുവിൽ അങ്ങനെ സാധിച്ചെടുത്തു.

 

പിന്നീട് എവിടെയും നിർത്താതെ വണ്ടി നേരെ വീട്ടിലേക്ക് പറത്തി.. വണ്ടിയിൽ ഇരുന്ന് നോക്കിയാൽ അവന് പുറത്തെ കാഴ്ചകൾ കാണാൻ കഴിയാത്ത തരത്തിലുള്ള വേഗതയിൽ കാറോടിച്ചു എന്നതാകും ശരി…

 

ഇഷ്ടമുള്ളത് എന്തെങ്കിലും അവന്റെ കുഞ്ഞിക്കണ്ണിൽ പെട്ടുപോയാൽ തന്റെ പേഴ്‌സ് കേരളത്തിന്റെ ഖജനാവ് പോലെയാകും എന്നത് അവന് അറിയാമായിരുന്നു…

 

××××××××××××××××××××××××××××××××××××

 

റസാഖ് മൻസിൽ അടുത്ത ബന്ധുക്കളെ കൊണ്ട് നിറഞ്ഞു…

 

പുറത്തും അകത്തുമായി നിന്ന് ആളുകൾ ലോകോത്തര കാര്യങ്ങൾ ചർച്ച ചെയ്ത് തുടങ്ങി…

 

സ്ത്രീകൾ അടുക്കളയിൽ നെയ്ച്ചോർ തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നിട്ടു കൂടി വീട്ടിൽ നടക്കുവാൻ പോകുന്ന ചടങ്ങിനെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മറന്നില്ല.

 

ആവി പറക്കുന്ന സുലൈമാനിയും നുകർന്ന് അവർ അടുക്കള പൂങ്കാവനമാക്കി..

 

അമ്മായിമാരുടെ വാക്കുകൾക്ക് അല്പനേരം ചെവി കൊടുത്ത ശേഷം ഹൈറ മുകളിലുള്ള മുറിയിലേക്ക് ചുവടുകൾ വച്ചു ..

 

അല്പനേരം കൂടി നിന്നാൽ ഉമ്മ ഉള്ളിൽ പൂട്ടിയിട്ടിട്ടുള്ള സങ്കടങ്ങളുടെ പൂട്ട് തുറക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു..

 

താഴെ നിന്ന് കോണിപ്പടി കയറുമ്പോൾ തന്നെ മുകളിലെ മുറിയിൽ നിന്നും ഉമ്മയുടെയും മോന്റെയും കലപിലകൾ അവൾക്ക് കേൾക്കാമായിരുന്നു…

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.