എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മരത്തിന്റെ താഴെ വന്നിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ തോളിൽ ഒരു കരസ്പർശം എനിക്ക് അറിയാം ഇത് അവളാണ് എന്റെ മാലാഖക്കുട്ടി അവളുമായി കുറച്ചു ദിവസമേ സംസാരിച്ചിട്ടുള്ളൂവെങ്കിലും അവളുടെ മനസ്സ് എനിക്കറിയാം.

അവൾ :എന്താ റോഷൻ എന്തുപറ്റി

ഞാൻ :-ഏയ് ഒന്നുമില്ലെടോ ചുമ്മാ ഇവിടെ വന്നിരിക്കണമെന്നു തോന്നി.

അവൾ :-എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ

ഞാൻ :-തന്നോട് എന്ത് പറയാൻ

അവൾ :-റോഷന് എന്നെ ഇഷ്ടമല്ലേ…

(ഈ ചോദ്യം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കാരണം എന്റെ പ്രണയം. അവൾക്ക് അറിയാം എന്നത് തന്നെ എനിക്ക് ഒരു പുതിയ അറിവാണ്. കാരണം ഞാൻ അവളോട് അത് പറഞ്ഞിട്ടില്ല അനിയനോട് പറഞ്ഞത് അവൾ അറിഞ്ഞിട്ടില്ല അത് ഞാൻ മണ്ണുണ്ണിവഴി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ്

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല )

അവൾ :-അതോ അത് വെറും പ്രായത്തിന്റെ പക്വതഇല്ലായ്മ കൊണ്ടുള്ള എടുത്തുചാട്ടം മാത്രമായിരുന്നോ?

ഞാൻ :-(അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. അത് അവളിൽ നിന്ന് മറച്ചുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു )
തന്നെ ഇഷ്ടമായിരുന്നു എന്നാൽ അത് പ്രായത്തിന്റെ പക്വത ഇല്ലായ്മയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ് ഞാൻ വളർന്നപ്പോൾ തന്നോടുള്ള ഇഷ്ടം ചെറുതായി പിന്നെ അത് എവിടെയോ പോയി മറഞ്ഞു.

അവൾ :-റോഷന് എന്നെ ഇപ്പോ ഇഷ്ടമല്ല എന്നാണോ. മുഖത്ത് നോക്കി പറ

എനിക്ക് അവളെ face ചെയ്യാൻ കഴിയുന്നില്ല

അവൾ :-എനിക്കറിയാം റോഷൻ ആ മനസ്സിൽ ഇപ്പോഴും ഈ നിമിഷവും ഞാനല്ലാതെ മറ്റാരുമില്ല.
എന്നെ റോഷന് ഈ ജീവിതകാലം മൊത്തം എടുത്താലും മറക്കാനും പറ്റില്ല.കുഞ്ഞുനാളിൽ എപ്പോഴോ തുടങ്ങി ഇഷ്ടം ഇപ്പോഴും വളർന്നു പന്തലിച്ചു ആ മനസ്സിൽ ഉണ്ടെന്ന് എനിക്കറിയാം

ഞാൻ :-അങ്ങനെ അല്ലെടോ അതൊക്കെ തനിക്ക് തോന്നുന്നതാ.എനിക്ക് തന്നെ ഇഷ്ടമായിരുന്നു എന്നുള്ളത് സത്യമാണ് എന്നാൽ ഇപ്പൊ അങ്ങനെ ഒന്നുമില്ല.

അവൾ :-എന്നാൽ എന്നോട് ചോദിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും എനിക്ക് റോഷനെ ഇഷ്ടമാണോ എന്ന്?എന്നോട് വന്ന് എപ്പോഴെങ്കിലും സംസാരിക്കാൻ തോന്നിയിട്ടുണ്ടോ? ഞാൻ പ്രതീക്ഷിച്ചിരുന്നു ഒരിക്കലെങ്കിലും എന്നോട് വന്നു സംസാരിക്കും എന്ന്. പക്ഷെ റോഷൻ അതിനു ഒരിക്കൽ പോലും ശ്രമിച്ചില്ല.എന്റെ മനസ്സിൽ റോഷൻ അല്ലാതെ വേറെ ആരുമില്ല. എനിക്കും ഇഷ്ടമായിരുന്നു റോഷന് എന്നെ ഇഷ്ടമാണെന്ന് മനസ്സിലാക്കിയ നാൾ മുതൽ റോഷൻ ഒരിക്കലെങ്കിലും വന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുമെന്ന

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.