എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

ചേർന്നു.മ്മടെ മാലാഖക്കുട്ടി കുറച്ചു ദൂരെ ഉള്ള ഒരു സ്കൂളിലും പിന്നേം അവളെ കാണാനുള്ള അവസരം കുറഞ്ഞു.എങ്കിലും ഞാനും മണ്ണുണ്ണിയും ഞങ്ങളുടെ സ്കൂൾ ജീവിതം അടിച്ചു പൊളിച്ചു അവനു കോഴി എന്ന് പേരും കിട്ടി തെണ്ടി ഒന്നോ രണ്ടോ ലൈൻ നോക്കിയിരുന്നേൽ കുഴപ്പമില്ല ഇതങ്ങനെ ആണോ.ഞങ്ങടെ ക്ലാസ്സിൽ ഒരെണ്ണം, ജൂനിയേർസ് രണ്ടെണ്ണം പിന്നെ 10th പഠിക്കുന്ന രണ്ടു പിള്ളേരെ ഒരുമിച്ചു വായിന്നോക്കി അവന്റെ ഭാഗ്യത്തിന് അവൻ പ്രൊപ്പോസ് ചെയ്യുന്നത് വരെ അവർ രണ്ടുപേരും കൂട്ടുകാർ ആണെന്ന് അവൻ അറിഞ്ഞില്ല അങ്ങനെ മ്മടെ മണ്ണുണ്ണിക്ക് കോഴി എന്ന പേര് വീണു.എനിക്ക് ആദ്യം മുതലേ ചെറിയ സംശയം ഉണ്ടായിരുന്നു ഞാൻ പറയാൻ ചെന്നപ്പോൾ എനിക്ക് അസൂയ പിന്നെ കിട്ടാനുള്ളത് വാങ്ങി കൂട്ടട്ടെ എന്ന് ഞാനും കരുതി ?അല്ലപിന്നെ

അങ്ങനെ ഞാനും മണ്ണുണ്ണിയും പ്ലസ്ടൂ ജയിച്ചു പിന്നെ നല്ല mark ഉള്ളത് കൊണ്ടു ഒരു ടൂട്ടോറിയൽ കോളേജിൽ ചേരേണ്ടി വന്നു.പിന്നെ മ്മടെ മാലാഖക്കുട്ടി ഒരു പ്രൈവറ്റ് കോളേജിൽ ചേർന്നു പിന്നെ പറയാൻ മറന്നു അവളുടെ അച്ഛൻ ഓട്ടോറിക്ഷ വിറ്റു എന്നിട്ട് ഗൾഫിൽ പോയി ഇപ്പൊ ഓള് ഗൾഫുകാരന്റെ മോളായി.
പിന്നെ മ്മടെ ഡാഡി അസ്സലായിട്ട് കൂലിപ്പണി ചെയ്യുന്നത് കൊണ്ടു വീട് കഴിഞ്ഞുപോകുന്നു.

അങ്ങനെ degree ലൈഫ് അവിടെയാണ് ആദ്യമായി എനിക്ക് കുറച്ചു പെൺകുട്ടികളെ ഫ്രണ്ട്സ് ആയി കിട്ടുന്നത് അതിൽ ഒന്നിനെ മ്മടെ മണ്ണുണ്ണി വളച്ചെടുത്തു. പേര് അനുപമ കുട്ടി അവനെപ്പോലെ അല്ലാട്ടോ നല്ല കുട്ടിയാ കാണാനും കൊള്ളാം.ഇടയ്ക്കിടെ ഞാൻ ഓളോട് ചോദിക്കറും ഉണ്ട് എന്ത് കണ്ടിട്ടാ ഇവനോട് ok പറഞ്ഞതെന്ന്?.അപ്പൊ ഓൻ പറയും ഇത് jst അസൂയ ആണെന്ന്.പിന്നെ പയ്യൻ നേരത്തെ ചൂടുവെള്ളത്തിൽ വീണിട്ടുള്ളത്കൊണ്ട് sametime വേറെ പെൺപിള്ളേരെ ലൈനടിക്കാൻ പോയില്ല. അതുകൊണ്ട് ആ റിലേഷൻ പൊളിഞ്ഞില്ല.എന്റെയും ഫ്രണ്ട് ആയതു കൊണ്ടു ഞങ്ങളുടെ ഫ്രണ്ട്ഷിപ് എങ്ങനെയാണെന്ന് അവൾക്ക് മനസ്സിലാകുന്നുമുണ്ട്.

ഇടയ്ക്കിടെ എനിക്കും തോന്നാറുണ്ട് ഇങ്ങനെ മാലാഖകുട്ടിയെയും നെഞ്ചിലിട്ടോണ്ട് നടന്നാൽ അവസാനം വരെ ഞാൻ പ്രണയം എന്താണെന്ന് പോലും അറിയാത്തകന്യകനായി നിന്നുപോകും എന്ന് പക്ഷേ ഓള് ഇറങ്ങി പോകണ്ടേ.ഓള് എന്റെ ഖൽബ് ജപ്തി ചെയ്തു വച്ചേക്കുവല്ലേ. പാവം ഞാൻ ?

അങ്ങനെ പിന്നേം കൊഴിഞ്ഞു പോയി 5വർഷം
ഇപ്പൊ മണ്ണുണ്ണിക്ക് ജോലി ഒക്കെ കിട്ടി ഓൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുവാണ്. പിന്നെ മ്മടെ അനുപമ ഇല്ലേ ഓളുമായുള്ള മണ്ണുണ്ണിടെ വിവാഹം ഉറപ്പിച്ചു. പിന്നെ എന്റെ മാലാഖകുട്ടി അവളുടെ വിവാഹവും ഉറപ്പിച്ചു ?
എന്റെ ചിരിയുടെ voltage കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായിക്കാണുമല്ലോ അല്ലേ.അതേ കല്യാണം ഉറപ്പിച്ചത് വേറെ ആരുമായോ ആണ്.ഒരു വർഷം കഴിഞ്ഞു വിവാഹം കാണും എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നെ പറയാൻ മറന്നു എനിക്കും കിട്ടി ഒരു ജോലി എന്താണെന്നല്ലേ പിള്ളേരെ പഠിപ്പിക്കൽ lp സ്കൂളിലെ പിള്ളേരെ പഠിപ്പിക്കൽ ആണ് അതും ഞാൻ നാലാം ക്ലാസ് വരെ പഠിച്ച സ്കൂളിൽ.
അതും സോഷ്യൽ സയൻസ് പഠിപ്പിക്കാൻ.
എന്തോ പഠിച്ചു വന്നപ്പോൾ പഠിപ്പിക്കാൻ ഒരു മോഹം അങ്ങനെ ടീച്ചിങ് പ്രൊഫെഷണൻ തിരഞ്ഞെടുത്തു. അങ്ങനെ മാലാഖകുട്ടിയുടെ കാര്യം ഒഴികെ ബാക്കി എല്ലാം സ്മൂത്ത്‌ ആയി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു എന്നാൽ വിധി മനുഷ്യരെ വെറുതെ വിടില്ലല്ലോ. എനിക്കും കിട്ടി പണി വേറൊന്നും അല്ല മ്മടെ മാലാഖക്കുട്ടി മ്മടെ സ്കൂളിൽ തന്നെ ടീച്ചർ ആയി ജോയിൻ ചെയ്തു.ഞാൻ പഴയത് പോലെ തന്നെ ആയിരുന്നു അവളോട് ഒഴികെ ബാക്കി എല്ലാവരോടും

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.