കണ്പീലി [പേരില്ലാത്തവൻ] 79

Views : 1880

😊അതികം എഴുതി ശീലം ഇല്ലാത്തത് കൊണ്ട് തെറ്റ് കുറ്റങ്ങൾ കാണും….അതികം ഭാഷാപരവും സാഹിത്യപരവും ആയി ഒന്നും കാണില്ല…എനിക്ക് പറ്റിയ പണിയല്ല ഇതെങ്കിൽ  പറഞ്ഞാൽ മതി… കൂടുതൽ എഴുതി വെറുപ്പിക്കാൻ നിൽക്കില്ല

കണ്പീലി

Kanpeeli | Author : Perillathavan

 

“ചേട്ടാ….. കൊറച്ചു വേഗത്തിൽ പോകുമോ”വണ്ടിയുടെ ആമയെക്കാൾ പതിയെ ഉള്ള ഇഴച്ചിൽ കണ്ട് ഞാൻ പതിയെ പറഞ്ഞു.

“സാറെ.. ഈ ട്രാഫിക്കിൽ കൂടെ എങ്ങനെയാ ഇത് കൊണ്ട് പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.. പോരാത്തതിന് ഈ കുഴികളും… ”

ഡ്രൈവർ തന്റെ ഭാഗം ന്യായികരിച്ചു…
പിന്നെ ഒന്നും പറയാൻ നിന്നില്ല. അല്ലേലും അയാൾ പറയുന്നതും ശെരി ആണ്…

“സാറിന് ഇന്റർവ്യൂ വല്ലതും ഒണ്ടോ.. ”

തിരക്ക് പിടിച്ചു പോകുന്ന ഭൂരിഭാഗം ചെറുപ്പക്കാരെകാണുമ്പോൾ സ്വാഭാവികമായും തോന്നാവുന്ന സംശയം..

“eyy…. ഇല്ല”

കൂടുതൽ വിശദീകരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു. അത് മനസിലാക്കിയത് കൊണ്ട് തന്നെ അയാളും പിന്നെ ഒന്നും മിണ്ടിയില്ല….

കൊച്ചിയുടെ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്ക് താഴെ കൂടെ ഉറുമ്പുകൾ പോകുന്നത് പോലെ ഉള്ള വണ്ടികളുടെ ഇടയിൽ ഞങ്ങളും നീങ്ങി പൊയ്കൊണ്ടിരുന്നു..

😏അല്ലേലും മംഗലത്ത്വീട്ടിലെ രാഘവ്‌ മേനോന്റെ മകനും M.R കൺസ്ട്രക്ഷൻസിന്റെയും ഒരേഒരു അവകാശിയായ ആരവ് മേനോന് ഒരു ജോലിക്ക് വേണ്ടി ഒരാളുടെ പുറകെയും നടക്കേണ്ട കാര്യമില്ല…

പക്ഷെ വിധി… അതാണ് ഇന്നിപ്പോ ഇയാളെകൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്.

പണത്തിനു മുകളിൽ ജനിച്ചു വീണവൻ ആയിരുന്നു ആരവ്.. കുടുംബപരമായി കൈമാറി വന്ന ബിസിനസ്. പറഞ്ഞാൽ തീരത്ത അത്രയും കമ്പനികളിൽ ആവശ്യത്തിലും അധികം ഷെയർ.. ഇന്ത്യയിലും പുറത്തും M.R എന്ന ബ്രാൻഡിംഗ് വളർന്നു പൊങ്ങിയത് ചുരുക്കം കാലം കൊണ്ടാണ്….

കൂടെ പണത്തിന്റെയും പ്രമുഖരുടെയും കൈ ബലത്തിൽ വഴി തെറ്റി സഞ്ചരിക്കുന്ന തോണിയായി ആരവും വളർന്നു വന്നു…

പെട്ടൊന്നൊരു ദിവസം ആണ് അവന്റെ ജീവിതം മാറിമറിഞ്ഞത്…എല്ലാം കണ്ടും കേട്ടും മകനു വേണ്ടി ജീവിച്ച അവന്റെ അമ്മ വരെ തള്ളി പറഞ്ഞു ഒരിക്കൽ…

അന്ന് വീട് വിട്ടിറങ്ങിയതാണവൻ..രാഘവ്മേനോന്റെ മകൻ എന്ന ലേബലിൽ അറിഞ്ഞിരുന്ന അവൻ ഇന്നീ നിമിഷം വെറും ആരവ് മേനോൻ ആണ്… എല്ലാം വിധി ആണ്…. അവൻ ചെയ്ത തെറ്റുകൾക്കും അഹങ്കാരത്തിനും ദെയ്‌വം വിധിച്ച വിധി..

Recent Stories

The Author

പേരില്ലാത്തവൻ

13 Comments

  1. വൈറ്റിങ് ബ്രോ തുടരൂ..

    1. പേരില്ലാത്തവൻ

      💚❤️💚❤️

  2. അടുത്ത പാർട്ട് ഇടുമ്പോൾ ഒന്നു കൂടി ശ്രദ്ധിക്കൂ

    1. പേരില്ലാത്തവൻ

      തീർച്ചയായും bro❤️❤️❤️

  3. ലാസ്റ്റിൽ ഒരു തുടരും എന്ന് vakkarunnu.. അഭിപ്രായം പറയാൻ ആയി ഒന്നും ayittilla… എഴുത്തു മനോഹരം ❤️

    1. പേരില്ലാത്തവൻ

      First time ആണ് അതുകൊണ്ട് ആണ് jeevan bro❤️

  4. മദ്യക്കുപ്പി എടുത്ത് വച്ച് സോഡയോ, വെള്ളമോ, ടച്ചിങ്‌സോ ഇല്ലാത്തത് പോലെയുള്ള എഴുത്താണല്ലോ സുഹൃത്തെ, കുറച്ചു കൂടെ വിശദീകരിച്ച് പേജ് കൂട്ടി എഴുതാമായിരുന്നു.
    എഴുത്ത് നന്നായിരുന്നു…

    1. പേരില്ലാത്തവൻ

      First time ആണ് സേട്ടാ…. അതിന്റെ പ്രശ്നം ആണ്….. ❤️

  5. Baakki ponnotte

    1. പേരില്ലാത്തവൻ

      ❤️

  6. ഖുറേഷി അബ്രഹാം

    മ്മ്മ് ബാക്കി പോന്നോട്ടെ, അല്ലെങ്കിലും സാഹിത്യം അത്ര നല്ലത് അല്ല ( വേറെ ഒന്നു കൊണ്ടും അല്ല നമക്ക് മനസിലാകില്ല ) കഥയുടെ സ്റ്റാർട്ടിങ് കൊള്ളം. ഇഷ്ടായി അപ്പൊ നെക്സ്റ്റ്‌ പാർട്ട്‌. ഓക്കേ

    | QA |

  7. ഭാഷയും സാഹിത്യവും വെച്ച് ഉപദേശങ്ങൾ ഒന്നുമില്ല., പോയി അടുത്ത പാർട്ട് സെറ്റ് ആക്ക് maahn ❤️❤️❤️

    1. പേരില്ലാത്തവൻ

      ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com