എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 161

സംസാരിക്കും എന്തോ അവളോട് സംസാരിക്കാൻ മാത്രം വാക്കുകൾ കിട്ടുന്നില്ല.ഞാൻ ഇപ്പോഴും കണ്ണുകൾകൊണ്ടു സംസാരിക്കുകയാണ് എന്നാൽ മറ്റാർക്കോ വേണ്ടി ഉറപ്പിച്ച പെണ്ണാണെന്നുള്ളത്കൊണ്ട് അധികം കണ്ണുകൾകൊണ്ട് സംസാരിക്കാൻ പോകാറില്ല.അങ്ങനെ അവസാനം സഹികെട്ടു അവൾ ഇങ്ങോട്ട് വന്നു സംസാരിച്ചു. പാവം ഞാൻ അപ്പോഴും ചിന്തിച്ചു ഇവൾക്ക് ഇത് നേരത്തെ ചെയ്തൂടായിരുന്നോ എന്ന് ?.
അങ്ങനെ ഞങ്ങൾ കമ്പനി ആയി ഇത് നേരത്തെ നടന്നിരുന്നെങ്കിൽ കൊച്ച് കൈവിട്ട് പോകുമായിരുന്നോ എന്ന് ഇടയ്ക്കിടെ ഞാൻ ചിന്തിക്കാറുണ്ട്.
അങ്ങനെ മണ്ണുണ്ണിയുടെ കല്യാണം
ആയി എന്റെ മാലാഖകുട്ടിയെ കല്യാണം വിളിക്കാൻ ഞാൻ ഓന്റെ കാല് പിടിക്കേണ്ട അവസ്ഥ ആയി തെണ്ടി. അവസാനം ഓനെ നിർബന്ധിച്ചു അവളെയും വിളിച്ചു
കല്യാണച്ചെക്കന്റെയും പെണ്ണിന്റെയും ഫ്രണ്ട് ആയത്കൊണ്ട് എനിക്ക് വലിയ പണി ഒന്നും കിട്ടിയില്ല പിന്നെ ഞാൻ എന്റെ മാലാഖക്കുട്ടി
വരുന്നതും കാത്ത് നിന്നു.ഏകദേശം ഒരു 3മണിക്കൂർ കാത്തിരുന്നത് വെറുതെയായില്ല എന്ന് അവളെ കണ്ടപ്പോ മനസ്സിലായി
ഹോ എന്റെ സാറെ ഒരു ചുമപ്പ് സാരി ഉടുത്തു വരുന്ന അവളെ കണ്ടപ്പോ കണ്ണെടുക്കാൻ തോന്നിയില്ല.നല്ല അന്തസ്സായിട്ട് വായും പൊളിച്ചു നിന്ന് തന്നെ നോക്കി അവസാനം അവള് വന്നു തട്ടി വിളിച്ചപ്പോഴാ എനിക്ക് ബോധം വന്നത്.പിന്നെ ഞാനും അവളും കൂടെ മണ്ണുണ്ണിടടുത്ത് പോയി ഓള് gift കൊടുത്തു
ഓൻ എന്നെയും അവളെയും മാറി മാറി നോക്കുന്നത് കണ്ടപ്പോഴാ എനിക്ക് എന്തോ പന്തികേട് തോന്നിയത്.നൈസ് ആയിട്ട് അവനെ മാറ്റി നിർത്തി ഞാൻ കാര്യം ചോദിച്ചു അപ്പോഴാ എനിക്കും കാര്യം മനസ്സിലായത് ഞാനും അവളും ചുമപ്പ് കളർ ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്. അവളെ കണ്ട സന്തോഷത്തിൽ ഞാൻ എന്റെ കാര്യം മറന്നുപോയി.പിന്നെ അവള് കുറച്ചു നേരം അവിടെ തന്നെ ഉണ്ടായിരുന്നു ഞാൻ അവളുടെ കൂടെ തന്നെ ചുറ്റിപ്പറ്റി നിന്നു അതിനിടയ്ക്ക് ഒരു അമ്മമ്മ അവള് കേൾക്കെ എന്നോട് പറഞ്ഞു നല്ല ജോഡി ആണെന്ന് ☺️.ഹോ ഇനി പറഞ്ഞിട്ട് കാര്യമില്ല കൈവിട്ടു പോയില്ലേ.
കല്യാണം ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു.ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കാൻ മണ്ണുണ്ണിയുടെ കല്യാണവും ഒരു പരിധിവരെ സഹായിച്ചു എന്ന് പറയുന്നതാകും ശരി.പിന്നെ ഞങ്ങൾ ഇപ്പൊ നല്ല ഫ്രണ്ട്സും ആണ് അവൾ ഒരുവിധം എല്ലാം എന്നോട് വിശ്വസിച്ചു പറയാറുണ്ട്. അവളോട്‌ ഇഷ്ടമാണെന്ന് പറയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ എന്നെ വിശ്വസിച്ചു കാര്യങ്ങൾ എല്ലാം തുറന്നു പറയുന്ന ഒരാളോട് പെട്ടന്ന് കേറി ഇഷ്ടമാണെന്ന് പറഞ്ഞാൽ അവൾ എന്ത് കരുതും ചിലപ്പോൾ ഇപ്പൊ ഉള്ള ഫ്രണ്ട്ഷിപ്പും പോകും. അത്കൊണ്ട് എന്റെ പ്രണയം ഞാൻ എന്റെ ഉള്ളിൽ തന്നെ ഒളിപ്പിച്ചു വച്ചു.അങ്ങനെ ഒരു ദിവസം ഞാൻ സ്കൂളിൽ എത്തിയപ്പോ അവൾ എല്ലാവരോടുമായി എന്തോ സംസാരിക്കുന്നു.ഞാൻ പോയപ്പോൾ എല്ലാവരും പെട്ടന്ന് നിശബ്ദരായി. ഞാൻ പോയപ്പോൾ എനിക്ക് നേരെ അവൾ ഒരു letter നീട്ടി അവളുടെ വിവാഹം ആണ് എന്ന് പറഞ്ഞു.എനിക്ക് ആ letter നോക്കാൻ തോന്നിയില്ല. എന്തോ ആ letter കയ്യിൽ കിട്ടിയതും എനിക്ക് അവിടെ നിൽക്കാനായില്ല ഞാൻ ഇറങ്ങി പോന്നു. എന്തോ ഇനി അവിടെ നിന്നാൽ ഞാൻ ചിലപ്പോ കരഞ്ഞു പോകും. വർഷങ്ങളോളം മനസ്സിൽ കൊണ്ടു നടന്നവൾ മറ്റാരുടേതോ ആകാൻ പോകുന്നു എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ നേരെ സ്കൂൾ

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.