Crush 5[Naima] 136

Views : 5038

Crush 5

Author :Naima

PREVIOUS PARTS 

അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി ആ പേപ്പർ തുറന്നു വായന തുടങ്ങി..പറയാതെ വയ്യ നല്ല അടിപൊളി ഹാൻഡ്റൈറ്റിംഗ്….എന്ത് അടുക്കും ചിട്ടയുമായി എഴുതിയിരിക്കുന്നെ…വായിച്ചു വായിച്ചു എന്റെ തലയിലെ കിളികൾ എല്ലാം പറന്നു പോയെന്ന് പറഞ്ഞാ മതിയല്ലോ..ഭഗവാനെ ഇവൻ എന്തൊക്കെയാ ഈ എഴുതി വെച്ചേക്കുന്നേ….

ശ്രീന്റെ DOB മുതൽ വീട്ടിലേക് ഉള്ള വഴി വരെ ഉണ്ട്.. Date of birth,നാള്, അഡ്രസ്,ആൾടെ ഫാമിലി details,നാട്,പാഷൻ, ഇഷ്ടപെട്ട ഫുഡ്.. Color,ഫ്രണ്ട്‌സ്,പഠിച്ച സ്കൂൾ, പോളിടെക്‌നിക് പഠിച്ച കോളേജ്  എന്ന് വേണ്ട വീട്ടിലേക് ഉള്ള ബസ് സ്റ്റോപ്പ്‌ വരെ ഉള്ള എല്ലാ ഡീറ്റൈൽസും ഉണ്ടായിരുന്നു….വായിച്ചിട്ട് സത്യത്തിൽ ചിരി വന്നു പോയി….

പേപ്പറിൻറെ മറുവശത്തായിരുന്നു എന്നെ അമ്പരപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിരുന്നത്..

ഡ്രിങ്ക്സ് ആഴ്ചയിൽ ട്വിയ്സ് കഴിക്കുമെന്ന്…

സ്‌മോക്കിങ് ഏഴു എട്ടു കിങ്‌സ്/ഗോൾഡ് ഡെയിലി..

അതൊക്കെ പോട്ടെ അടുത്തത് ആണ് ഞെട്ടിച്ചത് സ്റ്റഫ് occasionally കൂട്ടുകാരുടെ കൂടെ വലിക്കുമെന്ന്….

അടിപൊളി ഇനി അതിന്റെ കുറവ് വേണ്ടല്ലോ…

no police case yet എന്ന് കൂടെ അത്തിന്റെ താഴെ എഴുതിയിട്ടുണ്ട്. ഹോ അത് എന്തായാലും ഭാഗ്യം…

എല്ലാം വായിചതിന് ശേഷം ഞാൻ താടിയിൽ കൈ വെച്ചു കുറച്ചു സമയം ഇരുന്നു പോയി…

ചുമ്മാതാണോ ഇവൻ ഇടക്ക് ക്ലാസിൽ കിറുങ്ങി ഇരിക്കുന്നെ…എനിക്ക് പണ്ടേ സംശയം തോന്നിയിരുന്നു…

മൊത്തത്തിൽ തല്ലിപൊളി ആണെന്നു അവൻ തന്നെ പറഞ്ഞു..എന്റെ കൃഷ്ണാ ഞാൻ എങ്ങനെയാ ഇവനെ പ്രേമിക്കുന്നെ.. കലിപ്പന്റെ കാന്താരി ആവാൻ എനിക്ക് പണ്ടേ പേടിയാണ്.. അത്രക് ഉണ്ട് കോളേജിൽ കണ്ടിട്ടുള്ള അനുഭവങ്ങൾ…(എന്റെ പോന്നു മക്കളെ ചത്താലും വേണ്ടില്ല കലിപ്പന്റെ കാന്താരി ആവാൻ നിക്കരുത്.. എപ്പോഴും നമ്മുടെ കൂടെ കട്ടക്ക് നികുന്നവാരാണ് ബെറ്റർ..കലിപ്പൻ കാന്താരി പ്രേമത്തിന്റെ മാരക വേർഷനുകൾ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്… ഒന്ന് തുമ്മണമെങ്കിൽ വരെ ഈ ഏട്ടന്മാരോട് ചോദിക്കണം)….

പിന്നെ ചിന്തകൾ പലവഴിക്കായി.. മനസിൽ ആണെങ്കിൽ ഒരു പിടി വലി നടക്കുന്നുണ്ട് ഒരു തീരുമാനത്തിൽ എത്താനും കഴിയുന്നില്ല…

എന്റെ ഫായിസ് ഇക്കാ നിങ്ങളെ ഒന്ന് ശരിക്കും കാണുന്നുണ്ട് …. അവൻ ഹരിഷ്ചന്ദ്രൻ ആണെന്നല്ലേ പറഞ്ഞത്…നോബൽ പീസ് പ്രൈസ് കൊടുക്കണമെന്ന്‌ പറയാഞ്ഞത് ഭാഗ്യം…ഇങ്ങേരെ ഒക്കെ വിശ്വസിച്ചു ഒരു കാര്യത്തിനും ഇറങ്ങരുത്…

അലെങ്കിലും ആൺകുട്ടികൾ പൊതുവെ അവരുടെ കൂട്ടുകാരെ കുറിച്ച് എത്ര മോശം സ്വഭാവം ഉണ്ടെങ്കിലും നല്ലതേ പറയു.. പല അനുഭവങ്ങൾ അല്ലാതെയും നമുക്ക് ഉണ്ടല്ലോ.. അവരുടെ രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ തന്നെ ആയിരിക്കും..

എന്റെ അതെ അവസ്ഥ തന്നെയായിരുന്നു അവർക്കും…പരസ്പരം മുഖത്തേക് നോക്കിയപ്പോ ഞങ്ങൾ മൂന്ന് പേരും കൂടി പൊട്ടിച്ചിരിച്ചു പോയി….

അപ്പോഴാണ് അവർ എന്നോട് ശ്രീ റിലേഷൻ സ്റ്റാറ്റസ് എഴുതിയിട്ടില്ലല്ലോന്ന് പറഞ്ഞത്…. ശരിയാണല്ലോ ഇവൻ എന്താ അത് മാത്രം എഴുതാത്തത്.. ആകെ മൊത്തം അവിയൽ പരുവത്തിന് ആയ പോലെ..

ഇന്ന് ഇനി ലഞ്ച് കഴിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞപ്പോ ദീപ്‌തി നല്ല കളിയാക്കൽ.. കാമുകി ഇപ്പോ തന്നെ നിരാശപ്പെടല്ലേ എന്ന് പറഞ്ഞു… തെണ്ടി എന്റെ സങ്കടം ഞാൻ ആരോട് പറയും.. എന്റെ എല്ലാ സ്വപ്നങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപണമായില്ലേ…ഇതിപ്പോ മനസുകൊണ്ട് ഇഷ്ടപെട്ടും പോയി…

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com