Crush 5[Naima] 136

Views : 5046

ഞങ്ങള്ക്ക് s3 മാത്‍സ് എടുക്കുന്ന ദേവി മിസ്സിനെ ക്യാന്റീനിൽ കണ്ടാൽ മൂദേവി മിസ്സ്‌ എന്നുള്ള വിളിയും കഴിഞ്ഞു അവരെ നല്ല കുറ്റവും പറയും …. അവർ എങ്ങാനും ഇവരുടെ ടേബിളിന്റെ അടുത്തേക് വരുന്നത് കണ്ടാൽ ഉടനെ   “ദോണ്ടെടി ആ പെണ്ണുംപിള്ള ഇങ്ങോട്ടാണ് എഴുന്നള്ളുന്നെ…. “പറയുന്നത് കേൾക്കാം…

മിസ്സ്‌ ഇവരുടെ അടുത്തുള്ള ടേബിളിൽ എങ്ങാനും ചായ കുടിക്കാൻ ഇരുന്നാൽ ഇവർ മിസ്സിനെ നോക്കി ചിരിച്ചു സോപ്പ് പതപിക്കലും ഗുഡ് ഈവെനിംഗ് പറച്ചിലും കേട്ടു ഞങ്ങൾ രണ്ടും അന്തം വിടാറുണ്ട്..അത്രക് നാച്ചുറൽ ആക്ടിങ് ആണ്.. പഠിച്ച കള്ളികൾ ആണ്…

മിസ്സ്‌ ഒരു പ്രതേക ടൈപ്പ് ആണ്.. കുറച്ചു favouritism കാണിക്കുന്ന ആൾ ആണ്.. പഠിപ്പിസ്റ്റുകളോട് മാത്രം സ്നേഹവും അല്ലാത്തവരെ എടി എടാ, നീ എന്നുള്ള വിളിയും.. നല്ല ഒന്നാന്തരം വെറുപ്പിക്കൽ ആണ്…ഞങ്ങൾ അവരുടെ ക്ലാസ്സിൽ കേറുന്നത് തന്നെ വിരളമാണ്……

ഇവരുടെ ചർച്ചകളിൽ മിക്കവാറും ഞാനും ഒരു ചർച്ചാ വിഷയം ആണ്.. ഞാൻ മിണ്ടാത്തത് ഇവർക്കു തീരെ ഇഷ്ടപ്പെട്ടില്ല.. ക്യാന്റീനിൽ വന്നിരുന്നാൽ എന്നെ രണ്ടു കുറ്റം പറഞ്ഞാലേ ഇവർക്കു ജ്യൂസ് ഇരങ്ങൂ…ഇതിൽ ലീഡർ തൻവി ആണ്.. നല്ല ഹ്യൂമർ സെൻസ് ഉള്ള പെണ്ണാണ്… നമ്മുടെ കൂടെ കട്ടക്ക് നിക്കും..

എന്തോ ഒരു ചെറിയ ഇഷ്ടം അവളോട് തോന്നി തുടങ്ങി.. കുടിക്കുന്ന ദിവസങ്ങളിൽ അവളെ കാണാനും സംസാരിക്കാനും തോന്നും..റോഷൽനോട് കാര്യം പറഞ്ഞപ്പോ അവൻ എന്നെ കളിയാക്കി…

പിന്നെ പിന്നെ എപ്പോഴോ ക്ലാസിൽ അവളെ ശ്രദ്ധിക്കാൻ തുടങ്ങി.. സെക്കന്റ്‌ ബെഞ്ചിൽ ഇരുന്നു ക്ലാസ്സ്‌ നടക്കുമ്പോൾ ഉറക്കവും , പ്രോക്സി വിളിച്ചു അബ്സെന്റ് ആയവരെ സഹായിക്കലും,ക്ലാസ്സിലെ പഠിപ്പിസ്റ്റ് ഗേൾസ് ആയിട്ട് തർക്കിക്കലും ,ക്ലാസ്സ്‌ ടൈമിൽ ബിട്സ് പാസ്സ് ചെയ്യലും എല്ലാം കാണാൻ ഒരു പ്രതേക രസമാണ്….

ഈ പെണ്ണിന് ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാ വാ കഴക്കില്ലേന്ന്  ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്..പറഞ്ഞിരിക്കുമ്പോ തന്നെ ഫ്രണ്ട്സനോട് വഴക്ക് ഇടുന്ന കാണാറുണ്ട്..

ഞാൻ ക്ലാസിൽ അധികം ആരോടും സംസാരിക്കാറും ഇല്ല.. ഈ ക്ലാസ്സുമായി ഒന്ന് പൊരുത്തപ്പെട്ടു വരുന്നേ ഉള്ളു.. അവളോട്  മിണ്ടിയാൽ കൊള്ളാമെന്നുണ്ട് പക്ഷെ അവളോട് മാത്രം ആയി എങ്ങനെ പോയി സംസാരിക്കും..

കാണാൻ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു സാദാരണ പെണ്ണാണ് തൻവി ..നമുക്ക് ഒരാളോട് താല്പര്യം തോന്നുമ്പോ മാത്രം അല്ലെ അവർ സ്പെഷ്യൽ ആവുന്നത്…അതിപ്പോ കാണാനും ആയാലും കേൾക്കാനും ആയാലും….

ഞാൻ ക്ലാസ്സിൽ ഇരുന്നു അവളെ നോക്കുന്നത് അവൾ അറിഞ്ഞിട്ടോ എന്തോ സീറ്റ്‌ മാറി ഇരുന്നു ഇടക്ക് എന്നെ നോക്കുന്നത് കാണാറുണ്ട്..ഞാൻ നോക്കിയെന്ന് അറിയുമ്പോ മുഖം കുനിച്ചു ഒരു ചമ്മിയ കള്ള ചിരിയുണ്ട്.. അത് കാണാൻ ഒത്തിരി ഇഷ്ടം ആണ്….എന്തോ ഒരു സ്പാർക് ഞങ്ങൾക്ക് ഇടയിൽ ഉണ്ട്…

പിന്നെ പിന്നെ ക്ലാസിൽ പോവുന്നത് പോലും അവളെ കാണാൻ വേണ്ടി മാത്രം ആണ്..ഈ ഒളിച്ചു കളിക്കു ഒരു സുഖം ഉണ്ട്.. ഒരു പ്രത്യേക തരം ആനന്ദം തരുന്ന ഒന്ന്… ഒരു പക്ഷെ ഇഷ്ടം തുറന്ന് പറഞ്ഞാൽ നഷ്ടം ആവുന്ന ഒന്ന്… എന്റെ പേര് പറഞ്ഞു ക്യാന്റീനിൽ വെച്ച് ഫ്രണ്ട്സ് കളിയാകുമ്പോ ചമ്മി ചിരിച്ചു നിക്കുന്നത് കാണാറുണ്ട്..അവരുടെ സംസാരത്തിൽ നിന്ന് തന്നെ അവർക്കും ഞങ്ങളുടെ കണ്ണ് കൊണ്ടുള്ള കലാപരിപാടി അറിയാമെന്നു മനസിലായി..

ഒരാഴ്ച ഞാൻ ക്ലാസ്സിൽ പോവാഞ്ഞപ്പോ പെണ്ണ് ആദി പിടിച്ചു റോഷൽനോട് ചോദിച്ചത് റോഷൽ പറഞ്ഞു അറിഞ്ഞിരുന്നു..അതോണ്ട് തന്നെ കോളേജിലേക് വരാൻ മനസിന്‌ കുറച്ചു തിടുക്കം ആയിരുന്നു..

തൻവിക് വല്ല റിലേഷൻ ഉണ്ടോന്ന് ആദ്യം തന്നെ അന്വേഷിച്ചിരുന്നു.. അറിഞ്ഞോണ്ട് ആരും ആ ട്രെയിനിൽ തല വെക്കില്ലെന്ന് അറിയാം എന്നാലും അങ്ങനെ ഏതെങ്കിലും അതഭാഗ്യൻ ഉണ്ടെങ്കിലോ.. കോളേജിലും പുറത്തും ഇല്ലെന്നു അന്വേഷിച്ചു അറിഞ്ഞത്…..

ലാബിൽ കാര്യം അടുത്ത് ആണ് ഇരിക്കുന്നതെങ്കിലും അവളെ മൈൻഡ് ചെയ്യാറില്ല..പെണ്ണിന്റെ മുഖം വീർതിരിക്കുന്നത് പലപ്പോഴും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്…

ഇത് ഒന്ന് പ്രോസീഡ് ചെയ്യാൻ എനിക്ക് ഒരാളുടെ പൂർണ സമ്മതം കൂടി കിട്ടാൻ ഉണ്ട്.. അത് കിട്ടിട്ടെ എനിക്ക് ഇവളോട് ഈ കാര്യം സംസാരിക്കാൻ പോലു സാധിക്കു എന്നതാണ് സത്യം… ചിലപ്പോ ഇവൾ എന്നെ കുറിച്ച്‌ അന്വേഷിച്ചു എന്നെ വേണ്ടെന്ന് വെക്കാൻ ആണ് കൂടുതൽ ചാൻസ്…അത്രക് നല്ല പേരാണ് നമുക്ക്…

ഓണം സെലിബ്രേഷൻന്റെ തലേന്ന് ഫിറ്റ്‌ ആയി ഉറങ്ങി പോയിരുന്നു…..ഉച്ചക്ക് എണീറ്റപ്പോ ആണ് കാര്യം ഓർമ വന്നത് വേഗം കുളിച്ചു മുണ്ടും ഉടുത്തു അവളെ കാണാൻ ആണ് പോയത്… ഞാൻ വിചാരിച്ച പോലെ എന്നെ കണ്ടപ്പോ അവളുടെ മുഖത്തെ സന്തോഷവും കണ്ണിലെ ഉണ്ടായ തിളക്കവും മാത്രം മതിയായിരുന്നു അവളുടെ മനസ്സിൽ എന്താണെന്ന് ഉറപ്പിക്കാൻ….

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com