Crush 5[Naima] 136

Views : 5046

പെട്ടന്ന് തന്നെ ഞങ്ങൾ മൂന്ന് പേർക്കും കാര്യം കത്തിയത്.. എന്റെ ഈശ്വരാ നാണക്കേട്…

ഇരുന്ന ഇരുപ്പിൽ ഞങ്ങൾ മൂന്ന് പേരും ഉരുകി പോയെന്നു  പറയാം..ഈ ഇരുപ്പിൽ തന്നെ ഭൂമിയുടെ അടിയിലേക് ഒന്ന് താഴ്ന്നു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. ഇവരുടെ മുഖത്തു ഇനി എങ്ങനെ നോക്കും..എങ്ങനെ എങ്കിലും ഇവിടുന്ന് ഒന്ന് പോയാൽ മതിയെന്ന് തന്നെ ആയിരുന്നു ചിന്ത..

ശ്രീയെ നോക്കിയപ്പോ ടേബിളിൽ രണ്ടു കൈയും കുത്തി എന്നെ നോക്കി ചിരിക്കുന്നുണ്ട്..ദീപ്തിയും സൈറയും എന്നെ പോലെ ചമ്മി നാറി ഇരിക്കുന്നുണ്ട്…..

======================================

ശ്രീയും തനുവിനെ ആദ്യമായി കണ്ടത് ഒക്കെ ഓർത്തെടുക്കുകയായിരുന്നു..ആദ്യമായി തൻവിയെ ശ്രദ്ദിക്കുന്നത് ഡാറ്റാ സ്ട്രക്ചർ ലാബിൽ വെച്ചാണ്….ക്ലാസ്സിൽ വെച്ച് ആരെയും അങ്ങനെ പ്രതേകം ശ്രദ്ധിച്ചിട്ടില്ലെന്ന് പറയാം.. ലാബിൽ അടുത്തിരിക്കുന്ന ഒരു പെണ്ണ് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നത് അറിയുന്നുണ്ടായിരുന്നു..ഞാൻ നോക്കുമ്പോ വേഗം നോട്ടം മാറുകയും ചുണ്ട് കൊണ്ട് ഓരോ ഗോഷ്ട്ടി കാണിക്കുന്നത് കണ്ട് ആദ്യം ചിരിയാണ് വന്നത്.. എന്താണാവോ ഇതിന്റെ പേര്.. അവളുടെ അടുത്തിരിക്കുന്ന റെക്കോർഡിൽ നോക്കിയപ്പോ തൻവി എസ് രാജീവ്‌ എന്ന് കണ്ടു..

എനിക്ക് റിസൾട്ട്‌ കിട്ടി മിസ്സിനെ വിളിച്ചപ്പോ ആ പെണ്ണ് എന്തോ അത്ഭുതം കണ്ട പോലെ രണ്ടു കണ്ണും തള്ളി നോക്കി ഇരിക്കുന്നുണ്ട്…അവളുടെ നോട്ടം കാരണമാണ് പിന്നെ റോഷലിന്റെ അടുത്തേക് പോയത്..

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു ക്യാന്റീനിൽ നിന്നു രണ്ടു ചായയും വാങ്ങി കാന്റീനിന്റെ പുറത്ത് ആയി അധികം ആൾസഞ്ചാരം ഇല്ലാത്ത ഒരിടത്തു നിന്നു വലിക്കാറാണ് പതിവ്……..

ചുമരിൽ ചാരി ചായ കുടിച്ചോണ്ട് നിന്നപ്പോൾ ഞങ്ങൾ നിക്കുന്നിടത്ത് ഉള്ള വിൻഡോന്റെ അടുത്ത് നിന്നു കുറച്ചു പെൺകുട്ടികളുടെ കത്തിയടി കേട്ടത്..ആദ്യം അത്രക് ശ്രദ്ധ കൊടുത്തില്ലെങ്കിലും റോഷൽ അവരുടെ സംസാരം ശ്രദ്ധിച്ചു ചിരികുന്നുണ്ടായിരുന്നു..ഞാൻ നിനക്ക് വേറെ പണി ഇല്ലെടാ എന്ന് ചോദിക്കാൻ ആഞ്ഞപ്പോ എന്നോട് മിണ്ടല്ലേന്ന് ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു….

എന്തോ ഒരു കൗതുകത്തിന് ഞാനും ശ്രദ്ധിച്ചു..

“എന്റെ കൃഷ്ണാ ഇവരുടെ പ്രേമം ഒന്ന് പൊട്ടി പാലീസാക്കി കൊടുത്തേക്കണേ.. അവളുടെ ഒരു ഇളി കണ്ടില്ലേടി പൂതന…”ഒരുവൾ പറയുന്നുണ്ട്..

“ബെസ്റ്റ് അവൾ പ്രാർത്ഥിക്കുന്നത് ആരെ വിളിച്ചാ.. ടി പുള്ളി ഇതൊക്കെ സെറ്റ് ആകുന്ന ആളാ.. നീയേ ആളെ മാറി പിടിക്ക്.. നീ ഇവിടെ കിടന്നു പ്രാർത്ഥിച്ചാൽ ഒന്നും അവരുടെ പ്രേമം പൊട്ടില്ലെടി പൊട്ടി.” അതിന് മറുപടി കേൾക്കുന്നുണ്ട്..

“കഴിഞ്ഞ വർഷം ഒന്ന് റാഗ് ചെയ്തുന്നു പറഞ്ഞു നീ ഇങ്ങനെ ആ ചേച്ചീനെ പ്രാകല്ലെടി ” വേറെ ഒരാളും പറയുന്നുണ്ട്..

“നിനക്ക് ഒന്നും പറഞ്ഞാ മനസിലാവില്ലെടി ഹോസ്റ്റലിൽ ജീൻസ് ഇട്ടന്നും പറഞ്ഞു ഈ പൂതന എന്നെ നാല് വട്ടമാടി അവളുടെ തേർഡ് ഫ്ലോറിൽ ഉള്ള റൂമിലേക് സ്റ്റെപ് കയറ്റിച്ചത്…

അതും പീരിയഡ്‌സ് ആയിരുന്നപ്പോൾ..അന്ന് എനിക്ക് ഉണ്ടായ നടു വേദന മറക്കാനോ ഞാൻ??

അവൾക് റൂമിൽ കൊണ്ട് വെള്ളം കൊടുക്കാൻ പറഞ്ഞപ്പോ ഞാൻ അവളുടെ ബോട്ടിലിൽ നോർമൽ വെള്ളം കൊണ്ട് കൊടുത്തു.. അപ്പോ അവൾക് ചൂട് വെള്ളം വേണമെന്ന്.. എന്തേലും ആവട്ടെന്ന് ഓർത്തു ഞാൻ ചൂട് വെള്ളം കൊണ്ട് കൊടുത്തപ്പോ അവൾക്കേ തണുത്ത വെള്ളം വേണമെന്ന്..

പണ്ടാരം സീനിയർ ആയി പോയി.അല്ലെങ്കിൽ രണ്ട് പറയാമായിരുന്നു .. അങ്ങനെ വീണ്ടും സ്റ്റെപ് ഇറങ്ങി വന്നു തണുത്ത വെള്ളം ആയി കയറി..അപ്പോ ആ നല്ലവളായ ചേച്ചി പറയാന് അവൾക് സാദാ വെള്ളം മതിയെന്ന്.. അവളുടെ തല അടിച്ചു പൊട്ടിക്കാനാ തോന്നിയത്.. പിന്നെ അവളേം അവളുടെ അപ്പനപ്പൂപ്പന്മാരെയും നല്ല പോലെ സ്മരിച്ചിട്ട് താഴെ വന്നു വീണ്ടും വെള്ളമെടുത്തു ….

അതിലേക് തുപ്പിയാലൊന്നു ഞാൻ കുറേ വട്ടം ആലോചിച്ചതാണ്‌…പിന്നെ അതിലേക് നൈസ് ആയി തുപ്പി..പിന്നെയും ആ സ്റ്റെപ് കയറി കൊണ്ട് പോയി കൊടുത്തപ്പോ ഞാൻ ചാവാറയെടി..

ആ സ്റ്റെപ് മുഴുവൻ നാല് തവണ കേറിയവനെ മനസിലാവു.. വെള്ളം കൊടുത്തപ്പോ തീർന്നല്ലോന്ന് വിചാരിച്ചു പോരാൻ നിന്ന എന്നെ കൊണ്ട് ഡാൻസ് ചെയ്യിച്ചു, അത് പോട്ടെ വായുവിൽ ഇരുന്നു ബൈക്ക് ഓടിപ്പിച്ചത് പതിനഞ്ചു മിനിറ്റ് ആണ്…ആ സമയം മുഴുവൻ ഞാൻ മനസ്സിൽ അവളെ മലയാളത്തിലെ എല്ലാ A ക്ലാസ്സ്‌ തെറികളെല്ലാം വിളിച്ചു പോയി…..

അതിനിടയിൽ അവൾ ആ വെള്ളം കുടിക്കുന്ന കണ്ടപ്പോഴാ എനിക്ക് ഒരു ഇത്തിരി സമാധാനം ആയത്…നടുവേദന ആയിട്ട് ഞാൻ പിന്നെ രണ്ട് ദിവസം ക്ലാസിൽ പോയില്ലായിരുന്നു..നിനക്ക് ഒക്കെ ഇങ്ങനെ പറയാം…. ” കഥനായിക പറയുന്നുണ്ട്…

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com