Crush 5[Naima] 136

Views : 5046

അങ്ങനെ ഞങ്ങൾ അഞ്ചു പേരും നേരെ കോളേജ് കാന്റീനിലേക് പോയി.. കാന്റീനിൻറെ ഒരു സൈഡിൽ ആയിട്ടാണ് ജ്യൂസ്‌ ആൻഡ് സ്നാക്ക്സ് കൌണ്ടർ.. അവിടെ സെൽഫ് സർവീസ് ആണ്.. ഞങ്ങൾക്കും ഇവിടെ പറ്റാണ്  ഒരു മാസം ആവുമ്പോ ഒരുമിച്ചാണ് പേ ചെയാർ.. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വരും.. ചുമ്മാ ഇരുന്നു ഫാക്കൾട്ടികളേം, സീനിയർസിന്റെയും കളക്ഷൻ എടുക്കാനും കോളേജിലെ ഇണ കുരുവികളെ കാണാനും.. ഒരു ജ്യൂസ്‌ വാങ്ങി ഒരു മണിക്കൂർ ഇരിക്കും..ഇടക്ക് വേറെ ഫ്രണ്ട്സും ഉണ്ടാവും കത്തി അടിക്കാൻ..

ജ്യൂസ്‌ കൌണ്ടറിലെ സുമിത്തേട്ടൻ മതി വായ്നോക്കിയത് ഹോസ്റ്റലിലേക് പോ പിള്ളേരെ എന്ന് പറയുന്നത് വരെ ഇവിടെ ഇരിക്കും.. ഇവിടെ ഇരുന്ന് കഥ പറയാൻ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്.. എവിടെ ഇരുന്നാലും ഞങ്ങൾക്ക് പറയാൻ നൂറു കാര്യങ്ങൾ ഉണ്ടാവും… പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ…

സ്ഥിരം കുറ്റികളെ കണ്ട സുമിത്തേട്ടൻ ഞങ്ങളെ കണ്ടപ്പോ തന്നെ കൈ പൊക്കി കാണിച്ചു.. ഞങ്ങൾ നേരെ കൌണ്ടറിലേക് ചെന്നു.. റോഷൽ എല്ലാർക്കും എന്താ ഓർഡർ ചെയ്യേടേന്നു ചോദിച്ചു.. എല്ലാർക്കും ചിക്കു ഷേക്ക്‌ ഓർഡർ ചെയ്തു ഞങ്ങളുടെ സ്ഥിരം സീറ്റിലേക് പോയി..

കൌണ്ടറിന്റെ സൈഡിൽ തന്നെ ഉള്ള മൂലയിൽ വിൻഡോടെ അടുത്ത് ആണ് ഞങ്ങളുടെ സ്ഥിരം സീറ്റ്‌…കാന്റീൻറെ സൈഡിൽ ആയിട്ട് ആർക്കും പെട്ടന്ന് നോട്ടം കിട്ടാത്ത ഒരിടമാണ്…നാല് പേർക് ഇരിക്കാൻ പറ്റുന്ന സ്‌ക്വർ ടേബിൾ ആണ്.. റോഷൽ ഒരു ചെയറും കൂടി വലിച്ചിട്ടു ഇരുന്നു.. ഞാനും സൈറയും പിന്നെ സ്ഥിരം ഇരിക്കുന്ന പോലെ വിൻഡോടെ സൈഡിൽ ഉള്ള രണ്ടു ചെയറിൽ ആണ് ഇരുന്നത്..ദീപ്‌തിയും ശ്രീയും ഓപ്പോസിറ്റ് ചെയറിലും റോഷൽ സൈഡിൽ ചെയർ ഇട്ടു…

ഇരുന്നു ഞാൻ മുഖം ഉയർത്തി നേരെ നോക്കിയത് ശ്രീന്റെ മുഖത്തെക്കാണ്…അവന്റെ മുഖത്തു ചെറുപുഞ്ചിരി ഉണ്ടായിരുന്നു.. കാര്യം ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞെങ്കിലും അവന്റെ ചിരിയും നോട്ടവും കണ്ണിലെ തിളക്കവും എനിക്ക് മാത്രം മനസ്സിലാവുന്ന ചില ഭാവങ്ങളും കാണാം….ഇത് കാണുമ്പോ എന്റെ മുഖം തനിയെ താണു പോവും…അറിഞ്ഞോണ്ട് ചെയ്യുന്നതാണ്… അവന്റെ ചൊടിയിലെ ചെറുപുഞ്ചിരി എന്നിലേക്കും പടർന്നു… ഈ ചെക്കൻ എന്നെ ചീത്ത ആക്കും….മനഃപൂർവം പിന്നെ ശ്രീന്റെ മുഖത്തേക് നോക്കിയില്ല…

പെട്ടന്ന് തന്നെ റോഷൽ ചോദിച്ചു “ഇത് നിങ്ങളുടെ സ്ഥിരം താവളമാണല്ലേ ”

“ആഹ് ഇത് ഞങ്ങളുടെ സ്ഥിരം സീറ്റാണ്.. ഇവിടെ വിന്ഡോ ഉള്ളോണ്ട് ഇവിടെ ഇരിക്കുന്നതാ ഇഷ്ടം.. നല്ല കാറ്റും വെളിചോം കിട്ടും..അല്ല നിങ്ങൾക് എങ്ങനെ അറിയാം ഇത് ഞങ്ങളുടെ സ്ഥിരം സ്ഥലമാണെന്ന്.. നിങ്ങളെ ഇവിടെ അധികം കാണാറില്ലല്ലോമം..” ദീപ്‌തി ചോദിച്ചു…

അവർ രണ്ടു പേരും അടക്കി ചിരിക്കുന്നുണ്ട്..

എന്താണ് സംഭവം എന്ന് അറിയാത്തത് കൊണ്ട് ഞങ്ങൾ മൂന്ന് പേരും പുരികം പൊക്കി പരസ്പരം മുഖത്തോട് മുഖം നോക്കി..

“അതേ ഞങ്ങൾ അകത്തു ഇരിക്കാറില്ലെന്നേ ഉള്ളു… ചായ വാങ്ങി പുറത്ത് നിക്കും വലിക്കാൻ.. അതോണ്ട് ഞങ്ങൾക്ക് കുറേ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് കെട്ടോ.. ഈ ഗേൾസ് ഹോസ്റ്റലേയും കോളേജിലെയും എല്ലാ കാര്യങ്ങളെ കുറിച്ച് നന്നായി സ്റ്റഡി ചെയാൻ പറ്റി” റോഷൽ ആണ്..

” എന്താ റോഷലെ മനുഷ്യൻ മനസ്സിലാവുന്ന പോലെ പറയു” സൈറായാണ്…

“അതോ ഞങ്ങളെ വലിക്കുന്നതേ ഇ വിൻഡോന്റെ അപ്പുറത്ത് നിന്നാണ്.. നിങ്ങൾ മൂന്ന് പേരെ കൂടാതെ നാല് ചെവി കൂടി പുറത്ത് ഉണ്ടാവാറുണ്ട്”

ഓഹ് അതാണോ ഇത്രേ ഉള്ളോ എന്നുള്ള ഭാവത്തിൽ ഞങ്ങൾ ഇരുന്നു…

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com