Crush 5[Naima] 136

Views : 5046

കേട്ടപ്പോ ഞങ്ങൾ രണ്ടു പേരും ചിരിച്ചു പോയി…..ഇവൾ ആൾ കൊള്ളാലോ എന്നോർത്തത്..ഞങ്ങൾ വലി കഴിഞ്ഞു ബൈക്കിൽ റൂമിലേക് പോയി..അവർ അവിടെ സംസാരം തന്നെ..

അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോ തൻവിയെ ഒന്ന് ശ്രദ്ദിച്ചായിരുന്നു.. ക്ലാസിൽ ഇരുന്നു മുഴുവൻ വാചകമടിയാണ് പെണ്ണ്.. ഒരാളെ പോലും വെറുതെ വിടില്ല…..പഠിപ്പിസ്സ്റ്റ് ബോയ്സ് ആയിട്ട് അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല…

ഇടക്ക് ഞങ്ങളെയും പരിചയപ്പെടാൻ വന്നു..

“ചേട്ടന്റെ പേരെന്താനുള്ള അവളുടെ ചോദ്യം” കേട്ടപ്പോ ചിരിയാണ് വന്നത്….

ഈ ശബ്ദം എവിടെയോ കെട്ടിട്ടുണ്ടല്ലോന്ന്  ഓർമ വന്നു.. എവിടെയാണെന്ന് പെട്ടന്ന് ഓർമ കിട്ടിയില്ല..അവൾ ഞങ്ങളുടെ പേരും നാടും ഒക്കെ ചോദിച്ചു.. അവളുടെ കൂടെ രണ്ട് വാലുകളും ഉണ്ടായിരുന്നു..അവരും ഇടക്ക് ഓരോന്നു ചോദിച്ചു.. ..ഞാൻ ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞത് അവൾക് ബോധിച്ചിട്ടില്ലാന്ന് മുഖത്തു നോക്കിയാൽ അറിയാം.. മുഖം ഇഷ്ടക്കേടോടെ വീർപ്പിച്ചു വെച്ചിട്ടുണ്ട്..

അങ്ങനെ അന്ന് വൈകിട്ടും ക്യാന്റീനിൽ നിന്നും ചായ വാങ്ങി വലിക്കാൻ പോയത് ഇന്നലെ നിന്ന സ്ഥലത്ത് തന്നെ..ഇന്നും കേൾക്കുന്നുണ്ട് ആരെയോ ചീത്ത പറയുന്നത്…

“അവൻ ആരാണെന്നാ അവന്റെ വിചാരം.. കണ്ടെച്ചാലും മതി കാട്ടുമാക്കാൻ….എന്തെങ്കിലും ചോദിക്കുമ്പോ മര്യാദക്ക് ഒരു മറുപടി തന്നൂടെ… ഇനി അവനോട് എന്റെ പട്ടി മിണ്ടും ” ഇന്നലത്തെ കഥാനായികയുടെ ശബ്ദം..

ഇത്‌ ഇന്ന് പരിചയപ്പെടാൻ വന്നവളുടെ സൗണ്ട് ആണല്ലോ.. അപ്പോ ഈ മുതൽ ആണോ ഇന്നലെ ഇരുന്ന് പ്രാകിയത്..

“അതേടാ നീ പറഞ്ഞത് സത്യാ എന്ത് ജാടയാ അവൻ.. ” ബാക്കി രണ്ടു പേരും ഇവളെ സപ്പോർട്ട് ചെയുന്നുണ്ട്…

“മറ്റവൻ കുഴപ്പമില്ല….ആ ശ്രീകാന്ത് ലാബിൽ എന്റെ അടുത്ത ഇരുന്നപ്പോൾ ഇതിനും വലിയ ഷോഓഫ് ആയിരുന്നു…കണ്ടാൽ ഒരു തല്ലിപ്പൊളി ലുക് ആണെങ്കിലും പ്രോഗ്രാമിങ്ങിൽ ബുജി ആണെന്നു തോന്നുന്നേടാ പെട്ടന്ന് റിസൾട്ട്‌ കിട്ടി അവൻ എണീറ്റു പോയി.. ” അവൾ വീണ്ടും പറയുന്നുണ്ട്..

“ടാ ഇവളുമാർ നമ്മളെ കുറിച്ചല്ലേ പറഞ്ഞത്.. നീ ജാഡ ആന്നെന്നു…അവര് കണ്ട് പിടിച്ചു കളഞ്ഞല്ലോ .. എനിയ്ക്കു ഗുഡ് ബോയ് ഇമേജ് ആണെന്ന് തോന്നുന്നേ..”റോഷൽ പറയുന്നുണ്ട്..

“എന്നാലും ഇവർ കണ്ടാൽ എന്ത് പാവം പിള്ളേരാടാ” റോഷൽ വീണ്ടും പറഞ്ഞു….

======================================

അങ്ങനെ മിക്കവാറും ദിവസങ്ങളിൽ ഇവരുടെ കത്തി അടിക്കും, രഹസ്യങ്ങളും,വഴക്കുകൾക്കും, പ്ലാനുകൾക്കും,പരദൂഷണങ്ങൾക്കും , കമന്റ്‌ അടികൾക്കും കേൾവിക്കാരൻ ആവേണ്ടി വന്നിട്ടുണ്ട്….രാഷ്ട്രീയം വരെ ഇവരുടെ ചർച്ചാ വിഷയം ആണ്…

പല പെണ്ണുങ്ങളെയും അടുത്ത് അറിയേം പ്രേമിക്കേം ചെയ്തിട്ടുണ്ട് പക്ഷെ അവർ ഒക്കെ എത്ര പാവങ്ങൾ ആണെന്ന് ഇവരുടെ സംസാരം കേട്ടപ്പോ മനസിലായി ….ഇതുങ്ങൾ നല്ല തല തെറിച്ച ഐറ്റംസ് ആണ്..മലയാളത്തിൽ അത്യാവശ്യം വേണ്ട തെറികൾ ഒക്കെ ഇവളുമാർ നല്ല മണി മണി പോലെ പറയും..ചെക്കന്മാരെ കടത്തി വെട്ടും മൂന്ന് എണ്ണവും….

ഇവരുടെ കമന്റ്‌ അടിയും മാർക്ക്‌ ഇടലും കേൾക്കുമ്പോ പരിസരം മറന്നു പൊട്ടിച്ചിരിക്കാറുണ്ട്….അതിന് ശേഷം ഇവളുമാരുടെ മുന്നിൽ പിൻതിരിഞ്ഞു നിക്കാൻ വരെ പേടിയാണ്..നമ്മൾ ആണുങ്ങൾ മിക്കവാറും പെണ്ണുങ്ങളെ മാത്രെ സ്കാൻ ചെയൂ…ഇവർക്കു ആണ് പെണ്ണ് എന്നൊന്നും വെത്യാസം ഇല്ല.. എല്ലാരേം വായ്നോക്കി കമന്റ്‌ പറയും.. വല്ലാത്ത ജനുസ് ആണ്..ഇതിനിടയിൽ ഇവരുടെ കോപ്രായാങ്ങൾ കാണാൻ കാന്റീലിൽ അകത്തു ഇരുന്നു ഇടക്ക് ചായ ഞങ്ങൾ കുടിക്കാനും തുടങ്ങി…

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com