Crush 5[Naima] 136

Views : 5046

സാരി ഒക്കെ ഉടുത്തു കണ്ടപ്പോ വലിയ പെണ്ണായതു പോലെ തോന്നി …മുഖത്തു നല്ല പോലെ പുട്ടി ഒക്കെ ഉണ്ട് എന്നാലും കാണാൻ സുന്ദരി ആയിട്ടുണ്ട്.. ചിലപ്പോ ഞാൻ തൻവിയെ ശരിക്കും ശ്രദ്ധിക്കുന്നത് ഇന്നായിരിക്കും…അന്ന് ഒരു ഹാപ്പി ഓണം വിഷ് ചെയ്തു അവൾ തിരിച്ചും….ഇനി വെക്കേഷൻ ആണ് അവളെ കാണാൻ പറ്റില്ലലോന്ന് ചെറിയ നിരാശ ഉണ്ടായിരുന്നു… അങ്ങനെ ഞാൻ അന്ന് രാത്രി തന്നെ നാട്ടിലേക് പോയി..

നാട്ടിൽ ചെന്നാൽ പിന്നെ ഫ്രണ്ട്സും ക്ലബും ഓണാഘോഷവും ട്രിപ്പും കഴിഞ്ഞു വീട്ടിൽ ഇരിക്കാന്ന് വിചാരിച്ചപ്പോ അച്ഛൻ ഇടക്ക് എങ്കിലും ക്രഷ്റിലേക് വന്നു ഇരുന്നൂടെ എന്തെങ്കിലും കാര്യത്തിൽ കുറച്ചു ഉത്തരവാദിത്വം കാണിക്കാൻ പറഞ്ഞു പഴയ പല്ലവി തന്നെ…അച്ഛനും ഞാനും പണ്ടേ സെറ്റ് അല്ല …അച്ഛൻ പഴയ ആദർശങ്ങളും ആയി നടക്കുന്ന ആളാണ്.. അമ്മയാണ് നമ്മുടെ രക്ഷക..ഇളയതായോണ്ട് അമ്മ ഇപ്പോഴും ഞാൻ കുഞ്ഞാണെന്നു പറഞ്ഞു രക്ഷിക്കുന്നത്.. മോനും അമ്മയും എന്തെങ്കിലും ഒക്കെ കാണിക്കാൻ പറഞ്ഞു അച്ഛൻ ഉടക്കാണ്..അച്ഛന്റെ വെറുപ്പിക്കൽ കാരണം ആണ് കോളേജിലേക് തന്നെ പോരാൻ തീരുമാനിച്ചത്..

നാട്ടിൽ ചെന്നപ്പോ തൻവി ആയിരുന്നു ചിന്തകളിൽ കൂടുതൽ…തൻവിയുടെ കാര്യം അമ്മയോട് പറഞ്ഞു..പലപ്പോഴും അമ്മയോട് ഞാൻ അവളോട്  ജാഡ ഇട്ട കാര്യം ഒക്കെ പറഞ്ഞു… ഫോട്ടോ കാണണമെന്ന് അമ്മ പറഞ്ഞപ്പോൾ എഫ് ബിയിൽ അവളുടെ പിക് കാണിച്ചു കൊടുത്തു മ..ഓണം പിക്സ് ആയിരുന്നു…മനഃപൂർവം ലൈക്‌ ചെയ്തില്ല..അമ്മയോട് എല്ലാം പറയാറുണ്ട്..പറഞ്ഞില്ലെങ്കിൽ അമ്മ ചോദിച്ചു അറിയും..ചേട്ടന്മാർ രണ്ടും അമ്മയെ അടുപ്പിക്കില്ല..അമ്മക്ക് എന്നെ ഈ കാര്യത്തിൽ മാത്രം അത്രക് വിശ്വാസം പോരാ.. എന്റെ ചാട്ടം എങ്ങോട്ടാണെന്ന് അമ്മ പെട്ടെന്ന് കണ്ട് പിടിക്കും..ഇതിൽ എങ്കിലും ഉറപ്പികുമോന്നു ചോദിച്ചു അമ്മ കളിയാക്കി.. ഇത് എത്രാമത്തെ സീരിയസ് ലവ് ആന്നെന്നു ചോദിച്ചു ആക്കുന്നുണ്ട്..അമ്മക്ക് നമ്മുടെ വൈബ് അറിയാം…

റോഷലും ഞാനും ഒരേ നാട്ടുകാർ ആണ്.. പ്ലസ് ടു മുതൽ ഇങ്ങോട്ട് ഒന്നിച്ചാണ്.. എന്തിനും കൂടെ നിക്കുന്ന കൂടപ്പിറപ്പു എന്ന് വേണമെങ്കിൽ പറയാം..റൂമിൽ ഇരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും ബോർ അടിച്ചു.. പകൽ ഉറക്കവും കറക്കവും എല്ലാം മടുത്തു പോയി .. എന്റെ ഉപ്പുമാവ് കഴിച്ചു മടുത്തപ്പോ റോഷൽ ആണ് തൻവിയെ വിളിക്കാൻ പറഞ്ഞത്..എനിക്കും അവളോട് സംസാരിക്കാമെനുണ്ടായിരുന്നു…

വിളിച്ചപ്പോ ആൾക്ക് സർപ്രൈസ് ആയിട്ടുണ്ടെന്ന് സംസാരം കേട്ടപ്പോ മനസിലായി..ഫുഡ് കൊണ്ട് വേരാമൊന്നു ചോദിച്ചത് ആൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും….ഫുഡ് കൊണ്ട് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്തോ മനസ് അങ്ങനെ പറഞ്ഞു…. ഫോണിൽ സൗണ്ട് കേട്ടാ നല്ല ക്യൂട്ട് ആയി തോന്നും.. അധികം സമയം ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ പറ്റിയില്ല ഫോണിൽ സംസാരം ആദ്യമായിട്ട് ആയോണ്ട് ആവും….

തൻവിയെ വരുമ്പോ ഹോസ്റ്റൽ ഡ്രോപ്പ് ചെയാൻ വേണ്ടി തന്നെയാ റെയിൽവേ സ്റ്റേഷനിലേക് പോയത്….കുറച്ചു ദിവസം കൂടി അവളെ കണ്ടതിന്നാൽ സന്തോഷം കൊണ്ട് തുടി കൊട്ടിയ മനസിനെ കഷ്ടപ്പെട്ട് പിടിച്ചു നിർത്തി….അവൾ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാക്കിയ നിമിഷങ്ങളായിരുന്നു അത്‌..
എന്നെ കണ്ടപ്പോ ഷോക്ക് ആയെന്ന് കണ്ണു തള്ളിയുള്ള നോട്ടം കണ്ടപ്പോഴേ മനസിലായി.. അവളുടെ കൂടെ ഫ്രണ്ട്സ് ഉണ്ടാവുമെന്ന് വിചാരിച്ചില്ല..

ആദ്യം നോക്കി ചിരിച്ച ആൾ പിന്നെ എന്റെ മുഖത്തു പോലും നോക്കിയില്ല..അപ്പോ തന്നെ എന്റെ സകല മൂടും പോയി.. അവൾ  മനപ്പൂർവം നോക്കാത്ത പോലെ..
ഇനി ഫുഡ് കൊണ്ട് വരാൻ പറഞ്ഞത് ഇഷ്ടം ആവാഞ്ഞിട്ടാണോ എന്ന് വരെ ഓർത്തു..റൂമിൽ ചെന്ന് ഫുഡ് കഴിച്ചപ്പോ മനസിലായി അവളുടെ അമ്മ അസാധ്യ കുക്ക് ആണെന്ന്..ഒരു താങ്ക്സ് മെസേജ് അയച്ചു പക്ഷെ മറുപടി ഉണ്ടായില്ല..

എന്തോ അവൾ എന്നെ ഇഗ്നോർ ചെയ്യുന്നത് ഓർത്തപ്പോൾ എന്തോ ഒരു വാശിയായി..

എക്സാമിന് പോയപ്പോ ഒക്കെ എന്നെ കാത്തിരിക്കുന്ന പോലെ ഉള്ള നോട്ടവും കണ്ടപ്പോ ഉള്ള നെടുവീർപ്പും ഒന്നും കണ്ടില്ലെന്ന് നടിച്ചു .. അവളെ പരമാവധി ഒഴിവാക്കി… മുഖം കണ്ടപ്പോ മനസിലായി നല്ല വിഷമം ഉണ്ടെന്നു…എല്ലാം മനഃപൂർവം കണ്ടില്ലെന്നു വെച്ചു..

ഒരു ദിവസം വലിക്കുമ്പോ ഫായിസ് ആണു പറഞ്ഞത് ഹോസ്റ്റലിൽ നിന്ന് എന്നെ കുറിച്ച് അന്വേഷിക്കാൻ സൈറ വിളിച്ച കാര്യം..കേട്ടപ്പോ തന്നെ കാര്യം എനിക്കും റോഷലിനും പിടി കിട്ടി..
അങ്ങനെ ആണ് ലാബിൽ വെച്ച് അവളുടെ ഒരു കൊമ്പ് ഓടിക്കാമെന്നു വിചാരിച്ചു അങ്ങനെ പറഞ്ഞത്… പക്ഷെ അവൾ മുന്തിയ ഇനം ആയോണ്ട് നമുക്ക് ഇട്ടു പണി തന്നു.. നമ്മളും മോശം ആവാൻ പാടില്ലല്ലോ അതാണ് അവൾ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം ചെയ്തത്..

പേപ്പർ കൊടുത്ത് കഴിഞ്ഞപ്പോൾ റോഷൽ നല്ലത് പോലെ ആട്ടി.. ഞാൻ ഇത് കരക്ക് അടുപ്പിക്കാൻ തന്നെയാണോ ഉദ്ദേശിക്കുന്നതെന്നു അറിയാനാണെന്ന്..കഴിഞ്ഞത് കഴിഞ്ഞു അവളുടെ റെസ്പോൺസ് അറിയാൻ ആയിരുന്നു കാത്തിരുന്നത്..

ക്ലാസിൽ ചെന്നപ്പോ അവൾ ചിരിക്കുന്ന കണ്ടപ്പോ കാര്യങ്ങൾ കൂൾ ആണെന് മനസിലായി.. അതോണ്ട് തന്നെ ഞാൻ തന്നെ initiative എടുത്ത് പോയി മിണ്ടിയത്.. അപ്പോ എന്ത് കൊണ്ടോ ഫ്രണ്ട്‌സ് എന്ന് പറയാൻ ആണ് തോന്നിയത്.. അവളോട് ഇതൊക്കെ അറിഞ്ഞിട്ട് പോയി ഇഷ്ടം പറഞ്ഞാൽ ചിലപ്പോ ആട്ടി വിടും.. എല്ലാം പറഞ്ഞും അറിഞ്ഞും വേണം എനിക്ക് ഇഷ്ടം പറയാൻ.. എന്നെ ഞാൻ ആയി തന്നെ ഇഷ്ടപ്പെട്ടാൽ മതി….

നമ്മുടെ ചങ്ക് പിന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്തോളും അതാണ് അവരെ ക്യാന്റീനിൽ കൊണ്ട് വരാൻ പറ്റിയത്.. ഇവരുടെ രഹസ്യങ്ങൾ നമ്മളും കൂടി അറിയുന്നുണ്ടെന്ന് പറഞ്ഞു അവരെ ഞെട്ടിക്കണമെന്ന്‌ നേരത്തെ തീരുമാനിച്ചതായിരുന്നു.. സംഭവം ഏറ്റു എല്ലാം കിളി പോയ പോലെ ഇരിക്കുന്നുണ്ട്….

തുടരും…

Recent Stories

The Author

Naima

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Waiting for next part

    1. Submit ചെയ്തിട്ടുണ്ട്..😍

  3. Thudar baaganghalkk aayi kaathirikunnu

  4. Kollam adipoli

  5. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com