ചിങ്കാരി 9 [Shana] 424

അറിയുകയായിരുന്നു തന്റെ മനസില്‍ അവള്‍ക്കുള്ള സ്ഥാനം.. കൂട്ടുകാരുടെ കൂടെക്കൂടി ഉഴപ്പി നടക്കുമ്പോള്‍ ഉള്ളിലെന്നും കാരണമറിയാത്ത ഒരു നീറ്റലായി അവളുണ്ടായിരുന്നു… കൂടെ ചെല്ലാൻ പറ്റാത്തതിന്റെ ചെറിയ പിണക്കം ആകുമെന്ന് കരുതി.. പക്ഷേ തന്റെ മനസ്സിലുണ്ടായിരുന്നത് അവള്‍ അറിയുമെന്ന് ഒരിക്കലും കരുതിയില്ല.. നഷ്ടമായികഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നത് അമൂല്യമായ ഒന്നായിരുന്നുന്നു തിരിച്ചറിഞ്ഞത്… വൈകിപ്പോയി….. കഷ്ടപ്പെട്ട് ഡിഗ്രി പാസ്സ് ആയി പിജിക്ക് പ്രൈവറ്റ് ആയി ചെയ്തിട്ട് ഗള്‍ഫിലേക്ക് ചേക്കേറി… ഒരുകണക്കിന് എല്ലാത്തില്‍ നിന്നും രക്ഷപ്പെടല്‍.. അവളുടെ വിവാഹദിവസം ഒരുപാട് കരഞ്ഞു… വലിയൊരു നഷ്ടബോധം….ലീവ് കിട്ടുമായിരുന്നിട്ടും മനപ്പൂര്‍വ്വം പോയില്ല.. അവഗണന സഹിക്കാന്‍ പറ്റില്ലായിരുന്നു. പിന്നെ തമ്മില്‍ കണ്ടുമുട്ടാതെയായി.. ഓര്‍മ്മകളിൽ ഉള്ള് നീറിപ്പുകഞ്ഞു..

 

 

അച്ചുവിനോടുള്ള ആത്മബന്ധം എറിഞ്ഞുടച്ചത് ഞാന്‍ തന്നെയാ അതുലേട്ടാ. ഇനി അത് കൂട്ടിച്ചേര്‍ക്കാനാവല്ല. അത്രയ്ക്കും എന്റെ അച്ചു എന്നെ വെറുത്തു പോയി.. അജി പൊട്ടിക്കരഞ്ഞുകൊണ്ടു അതുലിനെ കെട്ടിപ്പിടിച്ചു..

 

 

“ടാ നീ പറയുന്നുണ്ടോ.. എന്താ അവള്‍ പറഞ്ഞതിന് അര്‍ത്ഥം… “അതുല്‍ അവനെ കുലുക്കി കൊണ്ട് ചോദിച്ചു

 

 

“ഇല്ല ഏട്ട എന്റെ തെറ്റ് മാത്രമാ.. ഇനി എന്നോടൊന്നും ചോദിക്കല്ലേ അതുലേട്ടാ..” അവന്‍ ഏങ്ങിക്കരഞ്ഞു. കാരണം വ്യക്തമായി അറിയാതെ അതുല്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവനെ മനസില്‍ നിറഞ്ഞത് കരഞ്ഞുകൊണ്ടു നില്‍ക്കുന്ന അച്ചുവിന്റെ മുഖമാണ്.. അവന് എങ്ങോട്ടേലും ഓടി ഒളിക്കാൻ തോന്നി..

 

 

 

ഒരേ തോണിയില്‍ സഞ്ചരിച്ചവര്‍ പെട്ടെന്നൊരുദിനം ഒരാളുടെ സ്വാർത്ഥതയിൽ ഇരു തോണിയില്‍ വ്യത്യസ്ത ദിശയിലേക്കു സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടു പോയവര്‍.. ഇത്രയും നാള്‍ കാരണമറിയാതെ വിഷമിച്ചെങ്കില്‍ ഇന്ന് അതറിഞ്ഞപ്പോള്‍, ചെയ്ത തെറ്റിന്റെ ആഴമറിഞ്ഞുകൊണ്ടാണെന്നുമാത്രം.. ഇനി ഒരിക്കലും കൂടിച്ചേരാനാവിധം അച്ചുവും അജിയും അകന്നു പോയിരുന്നു.

 

 

അച്ചു സിദ്ധുവിന്റെ തോളില്‍ ചാഞ്ഞിരുന്നു. അവള്‍ കാറില്‍ കേറിയ ശേഷം സിദ്ധുവിനോടു ഒന്നും മിണ്ടിയില്ല.

 

 

അജിയോട് തുറന്നുപറഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഭാരം ഒഴുഞ്ഞു പോയത് പോലെ തോന്നി. അവള്‍ ഒരു ദീഘനിശ്വാസം എടുത്തു.

 

“ടാ നമുക്കൊരു കോഫി കുടിച്ചാലോ..”

 

കാറിലെ നിശബ്ദത ഭേതിച്ചുകൊണ്ടു സിദ്ധു ചോദിച്ചു.

40 Comments

  1. Next part ennu varum

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്പ്രൂവ് ആയില്ല…

  2. ??♥️♥️♥️♥️♥️

    1. സ്നേഹം ❤️

  3. നിങ്ങള് full drama aanallo!!. അജി ഇത്രേം വല്യ ടീം ആണെന്ന് അറിഞ്ഞില്ല. പക്ഷേ നിങ്ങടെ പണി aayond എവിടേലും twist ആകാനും വഴി ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾ വരുമല്ലോ ❤️❤️❤️

    1. അടുത്ത ഭാഗത്തോട് കൂടി ഈ ഡ്രാമക്കൊരു അവസാനം ഉണ്ടാകും… തുടക്കം മുതലുള്ള സപ്പോർട്ടിന് നിറഞ്ഞ സ്നേഹം ❤️❤️

  4. Bro ivarku randu perkum idayil aro kalikkunnundu ennu thonnunnu aji athulinte koode ayirunnu enkil ammuvine aru kondu poyi ini ajiyeyum achuvineyum arenkilum thettichathano ajiyum achuvum onnikkaruthu ennu aro vicharikunnundu ammuvianu enthu patti

    1. പ്രതിസന്ധികൾ അച്ചുവും അജിയും തരണം ചെയ്യുമോ എന്നത് കേവലം ഒരുപാർട്അകലെ … കാത്തിരിക്കുമല്ലോ… ❤️❤️❤️

  5. വായിച്ചു.,.,.,
    ഇഷ്ടപ്പെട്ടും.,.,.
    വളരെ നന്നായിട്ടുണ്ട്.,.,.
    അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു.,,.
    സ്നേഹപൂർവ്വം,.,,
    തമ്പുരാൻ.,.
    ??

    1. നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം ❤️❤️

  6. ഈ പാർട്ട് also നന്നായിട്ടുണ്ട്… അല്പം senti ആയി ഈ part.. and ഫ്ലാഷ് ബാക്ക് ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല… ❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️

  7. ❤️❤️❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  8. അജി ഇമ്മാതിരി പരിപാടി ആണോ ഒപ്പിച്ചത് തീരെ പ്രതീക്ഷിച്ചില്ല എന്തേലും സിമ്പിൾ പ്രശ്നം ആവുന്ന കരുതിയെ അവളുടെ സ്ഥാനത് ആരായാലും ഇങ്ങനെ ഒക്കെ ചെയ്യൂ. അവസാനം വല്ലാത്ത ഒരു പരിപാടി ആയിപോയി അമ്മുന് എന്തേലും പറ്റോ എന്തോ… അജി അങ്ങനെ ചെയ്യും എന്ന് കരുതന്നില്ല എന്നാലും ആരായാലും ആ ഒരു അവസ്ഥയിൽ അങ്ങനെ ഒക്കെ പ്രതികരിച്ചു പോകു…. അടുത്ത പാർട്ട്‌ നു വെയിറ്റ് ചെയ്യാന്

    1. മനസ്സ് പതറുന്ന നിമിഷങ്ങളിൽ നാമെന്ത് ചെയ്യും എന്തുപറയുമെന്നത് നമ്മുടെ ചിന്തകൾക്ക് മേലെ ആയിരിക്കും… അത്തരം ഒരാവസ്ഥയിലാണ് അച്ചുഇപ്പോൾ കടന്നുപോകുന്നത്… ബാക്കിക്കായി കാത്തിരിക്കുമല്ലോ ❤️❤️

  9. അജി ഇത്രത്തൊളം പറഞ്ഞിട്ടുണ്ടോ…. അച്ചുവിന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇങ്ങനെ പ്രതികരിക്കും…..

    അവന് അവൾ പോയപ്പോൾ മനസിലായല്ലോ …
    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞ പോലെ….?

    അജിയുടെ സ്നേഹം മുഴുവൻ കള്ളത്തരം ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല….?

    അമ്മുവിന് ഒന്നും പറ്റില്ലായിരിക്കും…??❤❤❤❤❤❤??

    1. നമ്മുടെ തെറ്റുകൾ തിരുത്താൻ എപ്പോഴും അവസരം ലഭിച്ചെന്നു വരില്ല.. ആ തെറ്റിന്റെ പാപഭാരമേറി ജീവിക്കാനായിരിക്കും ചിലർക്ക് വിധിച്ചിരിക്കുക..
      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  10. Oru kalleduthu nenjathu kayatyi vacha pole undu….

    Onnum parayan ella….

    Bhaaji kadhakkayi kathirikkunnu…

    ❤️❤️❤️❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… അടുത്ത ഭാഗം ഉടൻ ഉണ്ടാകും ❤️❤️

  11. Shana..

    ഈ ഭാഗവും നന്നായിരുന്നു..
    ഞാൻ വിചാരിച്ചു അന്നത്തെ അസുഖം അഭിനയം ആണെന്ന് അറിഞ്ഞതുകൊണ്ടാവും അവൾ തെറ്റിയത് എന്നാണ്, എന്നാൽ അവൻ ചെയ്തത് തീരെ ശരി ആയില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു അത്., പാവം കൊച്ചിനെ കാണാതെ പോയത് വിഷമിപ്പിച്ചു, അജി കൊച്ചിനെ ഒളിപ്പിച്ചു വെക്കും തോന്നുന്നില്ല.

    കാത്തിരിക്കുന്നു.

    ZAYED

    1. പിന്നിൽ നിന്ന് കുത്തുന്ന ശത്രുവിനേക്കാൾ നമ്മെ തകർക്കുക ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന ഉറ്റവരായിരിക്കും… അവ നമ്മുടെ മനസ്സിനെ അപ്പാടെ ഉലക്കും… ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ഭാഗത്തോടെ ലഭിക്കും… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️

  12. E partum pwolichu…adutha partilenkilm achuntem ajiyudem prasnam soove akkuoo???

    1. കാത്തിരുന്നു കാണാം… സ്നേഹം കൂട്ടെ ❤️❤️

  13. iniyum kure part varaan undo? BTW ee partum kollaam..

    1. ഇനിയൊരു പാർട്ട്‌ കൂടി മാത്രം ?… സ്നേഹം, ❤️❤️

  14. വിരഹ കാമുകൻ???

    ❤️❤️❤️

    1. സ്നേഹം ❤️

  15. പൊളിച്ചു. നെക്സ്റ്റ് പാർട്ടിനു വെയിറ്റിങ്

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  16. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, അജിയുമായുള്ള പിണക്കത്തിന്റെ കാരണം നമ്മൾ ഊഹിക്കും അല്ലങ്കിൽ മുൻവിധി ഉണ്ടാകരുത് എന്ന് മനസ്സിൽ വിചാരിച്ചു കുറച്ച് കൂടെ കാരണങ്ങൾ കൂട്ടി അല്ലേ? ആ ബ്രില്യൻസ് കിടു.
    പിന്നെ ഇക്കുറി ആകെ സെന്റി ആണല്ലോ? എന്തായാലും മനം നിറയ്ക്കുന്ന എഴുത്തുമായി ഷാനാ അതി ദൂരം മുന്നിൽ, പുതിയ ഭാഗങ്ങളും പുതിയ ട്വിസ്റ്റുമായി വേഗം അടുത്തഭാഗം വരുവാൻ ആശംസകൾ…

    1. തുടക്കം മുതൽ ഇതുവരെ ചിങ്കാരിക്ക് നൽകിക്കൊണ്ടിരിക്കുന്ന ഈ സപ്പോർട്ടിന് ഒരുപാട് സ്നേഹം… ഇതുവരെ നിങ്ങളുടെ പ്രതീക്ഷകൾക്കൊപ്പമെത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട് കൂടെയുണ്ടാവുമല്ലോ… ❤️❤️

  17. ???
    Kalla swami pokiyathano kochine?

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ആദ്യം മുതൽ അവസാനം വരെ ശ്വാസം പിടിച്ചു വായിച്ച പാർട്ട്‌.രണ്ടു പേരും തമ്മിൽ പാർക്കിൽ വച്ചു കണ്ടു മുട്ടി ഫ്ലാഷ് ബാക്ക് അടിക്കണ ആ ഭാഗങ്ങളിൽ സത്യത്തിൽ കരഞ്ഞോ എന്ന് സംശയം ആണ്‌. കാരണം അത്രയ്ക്കും ഫീൽ ആയിപോയി. പക്ഷെ അവസാനം ഒടുക്കത്തെ പാർട്ട്‌ അവസാനിപ്പിക്കലും ???. ഇനി ആ കൊച്ചിനെ ഏതു നാറിയാ പിടിച്ചേ ??. അവസാനം അതും ഇനി അജിയുടെ തലയിൽ ആവോ??അവന്റെ ഞെട്ടൽ കണ്ടിട്ട് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടോ എന്ന് തീവ്രത കുറഞ്ഞ സംശയം ഇല്ലാതില്ല

      1. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇനി കേവലം ഒരു പാർട്ടിന്റെ അകലം മാത്രം… കാത്തിരിക്കുമല്ലോ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ… ❣️❣️

    2. കാത്തിരിക്കൂ…. നിറഞ്ഞ സ്നേഹം ❣️❣️

    1. ❣️❣️❣️

    1. സ്നേഹം ❣️❣️

Comments are closed.