ചിങ്കാരി 9 [Shana] 424

കേൾക്കുന്നുണ്ടെന്നറിയിക്കാൻ പിന്നെ ഉരുണ്ട് കേറി വരും .. അവളുടെ അനക്കങ്ങള്‍ അറിയുമെങ്കിലും സിദ്ധു സംസാരിക്കുമ്പോള്‍ അവള്‍ കുറച്ചുകൂടി ഉഷാറാകും. മോളെ കിട്ടാനുള്ള കാത്തിരിപ്പിന് വല്ലാത്ത സുഖമായിരുന്നു. ഓരോ ദിവസവും എണ്ണിയെണ്ണി ഞാനും സിദ്ധുവും കാത്തിരുന്നു.

 

 

പ്രേഗ്‌നെന്‍സിയില്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടായിരുന്നത് കൊണ്ട് പറഞ്ഞ ഡേറ്റിനും രണ്ടുദിവസം മുന്നേ അഡ്മിറ്റ് ചെയ്തു. ഒരാഴ്ച ലീവ് എടുത്ത് സിദ്ധു ഒപ്പം നിന്നു. പിറ്റേന്ന് രാവിലെ ബാത്‌റൂമിൽ പോകുമ്പോൾ കാലിലൂടെ വെള്ളം പോലെ ഫ്‌ലൂയിഡ് ഒലിച്ചിറങ്ങിയപ്പോൾ അപ്പോ തന്നെ ലേബർ റൂമിലേക്ക് മാറ്റി. രാവിലത്തെ കോഫി വാങ്ങാൻ പുറത്തുപോയ സിദ്ധു തിരിച്ചു വരുമ്പോൾ എന്നെ കേറ്റിയതറിഞ്ഞു ടെൻഷൻ അടിച്ചു നടപ്പായി എന്നെക്കാളും ടെന്‍ഷന്‍ അവനായിരുന്നു. അമ്മമാര്‍ പ്രാര്‍ത്ഥനയോടെ കാത്തു നിന്നു. കുറേ നേരത്തെ കാത്തിരിപ്പിനു ശേഷം നോര്‍മല്‍ ഡെലിവറി സാധിക്കാതെ സിസേറിയന് കൊണ്ടുപോകുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത വേദനക്കിടയിലും സിദ്ധുവിനെയാണ് നോക്കിയത്.

 

 

വേദന താങ്ങാൻ ആവാതെ കരഞുവീർത്ത മുഖവും നീരുവെച്ച ശരീരവും ആകെ കരുവാളിച്ച കോലവും കണ്ടു എല്ലാരും ഭയപ്പെട്ടു… വേദനയുടെ കാഠിന്യത്തിൽ ഇടക്കിടക്ക് ബോധം മറയുന്നുണ്ടായിരുന്നു. സ്ട്രക്ചറിൽ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോവുമ്പോൾ കരഞ്ഞുകൊണ്ടാണ് ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ വരെ അവൻ വന്നത്… തന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു ഒന്നുമില്ലെന്ന് പറയുമ്പോഴും സിദ്ധുവിന്റെ മിഴികള്‍ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. മൂർദ്ധാവിൽ ചുംബിച്ചു അകത്തേക്ക് കയറ്റുമ്പോൾ അവന്റെ കണ്ണുനീർ മുഖത്തേക്ക് വീണത് അറിയുന്നുണ്ടായിരുന്നു.ഓപ്പറേഷൻ പെട്ടന്ന് തീരുമാനിച്ചപ്പോൾ ബ്ലഡ് റെയർ ഗ്രൂപ്പ്‌ ആയത്കൊണ്ട് പിന്നെ കുറച്ച് അലയേണ്ടി വന്നു. അകത്തു പാതിബോധത്തിൽ വേദന താങ്ങാനാവാതെ പെട്ടെന്ന് ഞെരിപിരി കൊണ്ടപ്പോൾ ഒരുവേള താഴെ വീണുപോകുമോ എന്ന് ഭയന്നുപോയി.. കവിളിൽ തട്ടി വിളിച്ചു കൊണ്ട് അനസ്‌ത്യേഷ്യ ചെയ്യുമ്പോൾ അറിയുന്നതല്ലാതെ പ്രതികരിക്കാൻ കഴിഞ്ഞില്ല. അത്രത്തോളം തളർന്നു പോയിരുന്നു.

 

 

സിസേറിയൻ കഴിഞ്ഞു മോളാണെന്ന് പാതിമയക്കത്തിലും ഡോക്ടർ പറയുമ്പോൾ അതുകേട്ട് മിഴികൾ വലിച്ചു തുറന്നു. മോളുടെ കരച്ചിൽ കേട്ടപ്പോൾ തന്റെ മിഴികൾ നിറഞ്ഞൊഴുകി മുഖത്തോട്ട് അടുപ്പിച്ചപ്പോൾ ഒരു കുഞ്ഞു മുത്തം ആ കവിളിൽ കൊടുത്തു. ആ സമയത്തെ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ വീണ്ടും ഒരു മയക്കിലേക്ക് വീണു. സിദ്ധു ഇടക്ക് കാണാൻ വന്നു തട്ടി വിളിച്ചതും ചുംബിച്ചതുമെല്ലാം അറിയുന്നുണ്ടായിരുന്നു… പക്ഷേ രാവിലെ മുതൽ അനുഭവിച്ച വേദനയുടെ കാഠിന്യം തളർച്ചയിൽ എത്തിച്ചിരുന്നു

 

 

മോളെ കിട്ടിയ അന്നുമുതല്‍ വേറൊരു ലോകത്തായിരുന്നു. സിദ്ധുവിനു കുശുമ്പായിരുന്നു അവനെ ശ്രദ്ധിക്കുന്നില്ലന്നു പറഞ്ഞു. അവള്‍ വന്നേപ്പിന്നെ ഓര്‍മയിലെ പലതും ചിന്തിക്കാന്‍ പോലും സമയമുണ്ടായില്ല. കഴിഞ്ഞ മാസം കോളേജില്‍ കേറും വരെ അവളെ വിട്ടു ഒരു നിമിഷം മാറിയിരുന്നില്ല. പുറമെ കര്‍ക്കശ സ്വഭാവം എടുത്താലും ഉള്ളില്‍ സ്‌നേഹക്കടല്‍ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു. അവളെ ആണ് ഇന്ന്…….

40 Comments

  1. Next part ennu varum

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്പ്രൂവ് ആയില്ല…

  2. ??♥️♥️♥️♥️♥️

    1. സ്നേഹം ❤️

  3. നിങ്ങള് full drama aanallo!!. അജി ഇത്രേം വല്യ ടീം ആണെന്ന് അറിഞ്ഞില്ല. പക്ഷേ നിങ്ങടെ പണി aayond എവിടേലും twist ആകാനും വഴി ഉണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾ വരുമല്ലോ ❤️❤️❤️

    1. അടുത്ത ഭാഗത്തോട് കൂടി ഈ ഡ്രാമക്കൊരു അവസാനം ഉണ്ടാകും… തുടക്കം മുതലുള്ള സപ്പോർട്ടിന് നിറഞ്ഞ സ്നേഹം ❤️❤️

  4. Bro ivarku randu perkum idayil aro kalikkunnundu ennu thonnunnu aji athulinte koode ayirunnu enkil ammuvine aru kondu poyi ini ajiyeyum achuvineyum arenkilum thettichathano ajiyum achuvum onnikkaruthu ennu aro vicharikunnundu ammuvianu enthu patti

    1. പ്രതിസന്ധികൾ അച്ചുവും അജിയും തരണം ചെയ്യുമോ എന്നത് കേവലം ഒരുപാർട്അകലെ … കാത്തിരിക്കുമല്ലോ… ❤️❤️❤️

  5. വായിച്ചു.,.,.,
    ഇഷ്ടപ്പെട്ടും.,.,.
    വളരെ നന്നായിട്ടുണ്ട്.,.,.
    അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു.,,.
    സ്നേഹപൂർവ്വം,.,,
    തമ്പുരാൻ.,.
    ??

    1. നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം ❤️❤️

  6. ഈ പാർട്ട് also നന്നായിട്ടുണ്ട്… അല്പം senti ആയി ഈ part.. and ഫ്ലാഷ് ബാക്ക് ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല… ❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️

  7. ❤️❤️❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  8. അജി ഇമ്മാതിരി പരിപാടി ആണോ ഒപ്പിച്ചത് തീരെ പ്രതീക്ഷിച്ചില്ല എന്തേലും സിമ്പിൾ പ്രശ്നം ആവുന്ന കരുതിയെ അവളുടെ സ്ഥാനത് ആരായാലും ഇങ്ങനെ ഒക്കെ ചെയ്യൂ. അവസാനം വല്ലാത്ത ഒരു പരിപാടി ആയിപോയി അമ്മുന് എന്തേലും പറ്റോ എന്തോ… അജി അങ്ങനെ ചെയ്യും എന്ന് കരുതന്നില്ല എന്നാലും ആരായാലും ആ ഒരു അവസ്ഥയിൽ അങ്ങനെ ഒക്കെ പ്രതികരിച്ചു പോകു…. അടുത്ത പാർട്ട്‌ നു വെയിറ്റ് ചെയ്യാന്

    1. മനസ്സ് പതറുന്ന നിമിഷങ്ങളിൽ നാമെന്ത് ചെയ്യും എന്തുപറയുമെന്നത് നമ്മുടെ ചിന്തകൾക്ക് മേലെ ആയിരിക്കും… അത്തരം ഒരാവസ്ഥയിലാണ് അച്ചുഇപ്പോൾ കടന്നുപോകുന്നത്… ബാക്കിക്കായി കാത്തിരിക്കുമല്ലോ ❤️❤️

  9. അജി ഇത്രത്തൊളം പറഞ്ഞിട്ടുണ്ടോ…. അച്ചുവിന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇങ്ങനെ പ്രതികരിക്കും…..

    അവന് അവൾ പോയപ്പോൾ മനസിലായല്ലോ …
    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞ പോലെ….?

    അജിയുടെ സ്നേഹം മുഴുവൻ കള്ളത്തരം ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല….?

    അമ്മുവിന് ഒന്നും പറ്റില്ലായിരിക്കും…??❤❤❤❤❤❤??

    1. നമ്മുടെ തെറ്റുകൾ തിരുത്താൻ എപ്പോഴും അവസരം ലഭിച്ചെന്നു വരില്ല.. ആ തെറ്റിന്റെ പാപഭാരമേറി ജീവിക്കാനായിരിക്കും ചിലർക്ക് വിധിച്ചിരിക്കുക..
      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  10. Oru kalleduthu nenjathu kayatyi vacha pole undu….

    Onnum parayan ella….

    Bhaaji kadhakkayi kathirikkunnu…

    ❤️❤️❤️❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… അടുത്ത ഭാഗം ഉടൻ ഉണ്ടാകും ❤️❤️

  11. Shana..

    ഈ ഭാഗവും നന്നായിരുന്നു..
    ഞാൻ വിചാരിച്ചു അന്നത്തെ അസുഖം അഭിനയം ആണെന്ന് അറിഞ്ഞതുകൊണ്ടാവും അവൾ തെറ്റിയത് എന്നാണ്, എന്നാൽ അവൻ ചെയ്തത് തീരെ ശരി ആയില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു അത്., പാവം കൊച്ചിനെ കാണാതെ പോയത് വിഷമിപ്പിച്ചു, അജി കൊച്ചിനെ ഒളിപ്പിച്ചു വെക്കും തോന്നുന്നില്ല.

    കാത്തിരിക്കുന്നു.

    ZAYED

    1. പിന്നിൽ നിന്ന് കുത്തുന്ന ശത്രുവിനേക്കാൾ നമ്മെ തകർക്കുക ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന ഉറ്റവരായിരിക്കും… അവ നമ്മുടെ മനസ്സിനെ അപ്പാടെ ഉലക്കും… ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ഭാഗത്തോടെ ലഭിക്കും… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ❤️❤️

  12. E partum pwolichu…adutha partilenkilm achuntem ajiyudem prasnam soove akkuoo???

    1. കാത്തിരുന്നു കാണാം… സ്നേഹം കൂട്ടെ ❤️❤️

  13. iniyum kure part varaan undo? BTW ee partum kollaam..

    1. ഇനിയൊരു പാർട്ട്‌ കൂടി മാത്രം ?… സ്നേഹം, ❤️❤️

  14. വിരഹ കാമുകൻ???

    ❤️❤️❤️

    1. സ്നേഹം ❤️

  15. പൊളിച്ചു. നെക്സ്റ്റ് പാർട്ടിനു വെയിറ്റിങ്

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  16. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, അജിയുമായുള്ള പിണക്കത്തിന്റെ കാരണം നമ്മൾ ഊഹിക്കും അല്ലങ്കിൽ മുൻവിധി ഉണ്ടാകരുത് എന്ന് മനസ്സിൽ വിചാരിച്ചു കുറച്ച് കൂടെ കാരണങ്ങൾ കൂട്ടി അല്ലേ? ആ ബ്രില്യൻസ് കിടു.
    പിന്നെ ഇക്കുറി ആകെ സെന്റി ആണല്ലോ? എന്തായാലും മനം നിറയ്ക്കുന്ന എഴുത്തുമായി ഷാനാ അതി ദൂരം മുന്നിൽ, പുതിയ ഭാഗങ്ങളും പുതിയ ട്വിസ്റ്റുമായി വേഗം അടുത്തഭാഗം വരുവാൻ ആശംസകൾ…

    1. തുടക്കം മുതൽ ഇതുവരെ ചിങ്കാരിക്ക് നൽകിക്കൊണ്ടിരിക്കുന്ന ഈ സപ്പോർട്ടിന് ഒരുപാട് സ്നേഹം… ഇതുവരെ നിങ്ങളുടെ പ്രതീക്ഷകൾക്കൊപ്പമെത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട് കൂടെയുണ്ടാവുമല്ലോ… ❤️❤️

  17. ???
    Kalla swami pokiyathano kochine?

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ആദ്യം മുതൽ അവസാനം വരെ ശ്വാസം പിടിച്ചു വായിച്ച പാർട്ട്‌.രണ്ടു പേരും തമ്മിൽ പാർക്കിൽ വച്ചു കണ്ടു മുട്ടി ഫ്ലാഷ് ബാക്ക് അടിക്കണ ആ ഭാഗങ്ങളിൽ സത്യത്തിൽ കരഞ്ഞോ എന്ന് സംശയം ആണ്‌. കാരണം അത്രയ്ക്കും ഫീൽ ആയിപോയി. പക്ഷെ അവസാനം ഒടുക്കത്തെ പാർട്ട്‌ അവസാനിപ്പിക്കലും ???. ഇനി ആ കൊച്ചിനെ ഏതു നാറിയാ പിടിച്ചേ ??. അവസാനം അതും ഇനി അജിയുടെ തലയിൽ ആവോ??അവന്റെ ഞെട്ടൽ കണ്ടിട്ട് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടോ എന്ന് തീവ്രത കുറഞ്ഞ സംശയം ഇല്ലാതില്ല

      1. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇനി കേവലം ഒരു പാർട്ടിന്റെ അകലം മാത്രം… കാത്തിരിക്കുമല്ലോ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ… ❣️❣️

    2. കാത്തിരിക്കൂ…. നിറഞ്ഞ സ്നേഹം ❣️❣️

    1. ❣️❣️❣️

    1. സ്നേഹം ❣️❣️

Comments are closed.