ചിങ്കാരി 4 [Shana] 414

Views : 35941

” ചേച്ചി ഈ പറഞ്ഞതിന് ഞാൻ ഒരു വഴിയേ കാണുന്നുള്ളൂ , അച്ചു ഇപ്പോ ചെറിയ കുട്ടിയല്ലേ പതിനെട്ടു വയസാകാതെ കെട്ടിക്കാൻ പറ്റില്ല , അപ്പോ വാക്കുറപ്പിച്ചു നിർത്തുവല്ലേ ചെയ്യാൻ പറ്റു ”

 

അതു കേട്ടപ്പോൾ അവർക്കു സന്തോഷമായി എല്ലാരും ഇവിടിപ്പോ എന്താ നടക്കുന്നത് എന്ന മട്ടിൽ ആയിരുന്നു

 

” അതെ രാഘവാ നീ പറഞ്ഞതാ ശരി നമുക്ക് അങ്ങനെ ചെയ്യാം ഇവളെ ഇങ്ങനെ വിടാൻ പറ്റില്ലല്ലോ നാളെ മീര ചെയ്തതുപോലെ ഇവളും ചെയ്യും എനിക്ക് എന്റെ മോളു തന്നാ ഇവൾ അതുകൊണ്ടാ ഞാൻ ഇവളെ കാര്യത്തിൽ എപ്പോളും ഇടപെടുന്നത് ”

 

” അതെനിക്കറിയാം ചേച്ചി ഇവളെ മോളെപ്പോലെ ചേച്ചി സ്‍നേഹിക്കുന്നതെന്നുമറിയാം അതുകൊണ്ട് ഇവളെ ഇവിടെ തരാം, നമ്മുടെ അതുലിന് ഇവളെ കൊടുക്കാം. എന്താ ”

 

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണ പോലെയായി അച്ചുവിന് ഇപ്പോ തൻ്റെ അവസ്ഥയെന്ന് മനസ്സിലായി. അജിയും അതുലും ഒരേപോലെ ഞെട്ടി മുഖത്തോടു മുഖം നോക്കി അമ്മായിയായിരുന്നു ആകെ പെട്ടത് മറുപടി പറയാനാവാതെ അവർ നിന്നു

 

” ചേച്ചി ഞാൻ പറഞ്ഞതല്ലേ നല്ലത്, അതുലിന് അച്ചുവിനെ അറിയാം പിന്നെ ചേച്ചി അവളെ പൊന്നു പോലെ നോക്കില്ലേ ”

 

അച്ഛനെന്നെ കൊലക്കുകൊടുക്കുവാണോ ഈ പൂതനയുടെ കയ്യിൽ അവൾ അച്ഛനെ നോക്കി

 

” രാഘവാ അത് എങ്ങനാ ശെരിയാകുന്നെ, അവർ സഹോദരങ്ങളല്ലേ ” അമ്മായി മറുപടിക്കായി പരതി

 

” ചേച്ചി അവളുടെ മുറച്ചെറുക്കനല്ലേ അതുൽ അപ്പോ അവൻ കെട്ടട്ടെ, അതാകുമ്പോൾ എനിക്ക് പേടിക്കണ്ടല്ലോ, ഈ ഒരവസ്ഥയിൽ ചേച്ചിക്കെ എന്നെ രക്ഷിക്കാൻ പറ്റു ”

 

എല്ലാരും അതു ശരിയാണെന്ന മട്ടിൽ സപ്പോർട്ട് ചെയ്തു

 

” ഏയ്‌ അതു പറ്റില്ല അവനു ഇഷ്ടമാകില്ല, അവൻ അവളെ പെങ്ങളെ പോലെ കണ്ടേക്കുന്നത് , അല്ലേടാ അതുലെ ”

” അമ്മേ എല്ലാർക്കും സമ്മതം ആണെങ്കിൽ ഞാൻ അവളെ കല്യാണം കഴിക്കാം , എനിക്ക് ഇഷ്ടമാണവളെ ” അതുൽ പറഞ്ഞതും കൂടി കേട്ടപ്പോൾ അച്ചുവിന്റെ മുഖം ആകെ വിവർണ്ണമായി അവൾ അജിയുടെ കയ്യിൽ ദയനീയമായി പിടിച്ചു അവന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു

Recent Stories

The Author

Shana

35 Comments

  1. Nta ponnoo namichu🙏🙏😂😂chirch chirich chaakaray…. especially achunte ah police murayil ulla chechiye chodyam cheyyal🤣🤣🤣🤣🤣…ninga vere level🔥

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  2. Ahaa.. 😍😍
    As usual matte chapters pole thenne ethum adipoli aayitund.🔥
    Supportive aayitulla father tenne aan ella girlsinteyum vijayam …🤗
    U had create a humour in every seriois situations .. Such a great writting style … 👌🏼👌🏼 loved this …
    The squash scene and the way her mother react during robbery scenes and all was so funny …😂😂
    adipoli aayitund … ❤❤❤

    1. പെണ്കുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛനാണ് ആദ്യ ഹീറോ.. എനിക്കും അങ്ങനെ തന്നെ .. എന്റെ ബെസ്റ്റ് ഫ്രണ്ട് ഡാഡ് തന്നെ ആണ് … തന്നെ മനസ്സിലാക്കുന്നൊരു പിതാവ് അവളുടെ ഭാഗ്യമാണ്..

      പിന്നെ തമാശകളൊക്കെ മുൻപ് പറഞ്ഞപോലെ പരീക്ഷണങ്ങളാണ്.. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം💞💞

  3. പരബ്രഹ്മം

    നല്ല രസമുണ്ട് വായിക്കാൻ. അടുത്ത ഭാഗം എന്ന് വരും?

    1. സന്തോഷം…. പറ്റിയാൽ ഇന്ന് പോസ്റ്റ്‌ ചെയ്യും…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. Twist aanallloooo?

    1. വായനയ്ക്ക് ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  5. അച്ചുവിന്റെ കാര്യമല്ലേ…. നമുക്ക് വെയിറ്റ്‌ ചെയ്യാം… 😊😊
    കോമഡി ഞാനും അങ്ങനെ എഴുതാറില്ല…. ഇതെങ്ങനെയോ സംഭവിച്ചു..

    വായനയ്ക്കും മറുപടിക്കും നിറഞ്ഞ സ്നേഹം കൂട്ടെ…

    കോമഡി സ്റ്റോറി മനൂസ് എഴുതുന്നുണ്ടല്ലോ…

  6. Oru രക്ഷയുമില്ല… പൊളി… ചിരിച്ചു merich🤣🤣🤣… കിടിലൻ കഥ ആർച്ച Ips 😂😂😂😂❤️❤️❤️❤️
    കോമഡി ഒക്കെ ഇങ്ങനെ എഴുതുന്നവരെ സമ്മതിക്കണം 🙏❤️❤️

    1. ആർച്ച ഉണ്ണിയാർച്ച ആകുമോന്നു നമുക്ക് നോക്കാം.. 😊😊

      വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ❤️❤️

  7. ഖുറേഷി അബ്രഹാം

    ഹവ്‌ അമ്മായിടെ ഈ നീക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്താ അഭിനയം മോളെ വിളിക്കുന്നു.. തലോടുന്നു.. മയത്തോടെ സംസാരിക്കുന്നു… എന്തൊക്കെ കാണാണം എന്നിട്ടവസാനം കൊണ്ടോയി തള്ള കലം ഒടച്ചു. അമ്മായിടെ ആ സംസാരം കേട്ടപ്പോ അച്ചു ചൂടായത് എനിക്കിഷ്ടമായി, പക്ഷെ അച്ചുവിന്റെ അച്ഛൻ അമ്മായിടെ കൂടെ നിൽക്കുമെന്ന് കരുതിയില്ല പിന്നെ അല്ലെ മനസിലായത് അച്ഛന്റെ റൂട്ട് എങ്ങോട്ടാണെന്ന്. അച്ഛന്റെ ഡയലോഗും ചിറ്റപ്പന്റെ തല്ലും എനികിഷ്ടമായി

    കള്ളൻ കയറിയിട്ട് അമ്മ വിചാരിച്ചത് അവരുടെ അച്ഛൻ മരിച്ചതാണ് എന്നു കരുതിയതും അപ്പോൾ അവരുടെ പെർഫോമെൻസ് പൊളിയായിരുന്നു. പിന്നീട് അച്ചുവിന്റെ കേസ് അന്നൊഷണം കോമഡി ആയി വന്നു. അച്ചുവിന് പോലീസ് ആകണം എന്നു പറഞ്ഞതും അതിന്റെ ട്രെയിനിങ്ങും തുടങ്ങിയായപ്പോ ഞാൻ കരുതി ഇത് രണ്ടു ദിവസം ഉണ്ടാകുള്ളൂ എന്ന്. പക്ഷെ അതവളുടെ ഉറച്ച തീരുമാനം ആണെന്ന് അവളുടെ ദിവസേനെ ഉള്ള ചര്യയിൽ നിന്നും അവളുടെ മാറ്റത്തിൽ നിന്നും മനസിലായി. അവസാനം ആ സന്യാസി ആണോ കള്ളൻ എന്തോ എന്തെരോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    പിന്നെ ഷാന അച്ചുവിനെ കാളും സ്ട്രോങ്ങായ ഒന്ന് എന്റെ വീട്ടിലും ഉണ്ട്. ഞാനും അവളും തമ്മിൽ ഭയങ്കര പാറ വെപ്പാണ് വീട്ടിൽ സ്ഥിരം പരിബാഡി എന്നിരുന്നാലും അവൾ എന്റെ ഏറ്റവും വലിയ നീതിയും സന്തോഷവും ആണ്. കഴിഞ്ഞ പാർട്ടിൽ കമന്റ് ഇട്ടപ്പോ റീപ്ലേ താനത്തിനുള്ള മറുപടി ആണ്. കഥ വായിക്കുമ്പോ എന്റെ പുന്നാര പെങ്ങളെയാണ് ഓർമ വരിക.

    | QA |

    1. അച്ചുവിന്റെ ജീവിതം അങ്ങനെയാണ്, പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായ സംഭവവികാസങ്ങൾ ഉണ്ടാകും.. ആ അനിശ്ചിതത്വത്തിൽ നിന്നും അവൾ എങ്ങനെ തരണം ചെയ്ത് മുന്നേറും എന്നതാണ് കഥയിലൂടെ പ്രതിപാദിക്കുന്നത്..

      പ്രതിസന്ധികളിൽ തളരുമോ ഉയരുമോ എന്നത് കാത്തിരുന്നു അറിയേണ്ട വിഷയം..

      അച്ചുവിനെയും അജിയെയും പോലുള്ളത് നമുക്കിടയിൽ ഉണ്ടെങ്കിൽ എന്തു രസമാണല്ലേ…

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ💗💗💞💞

  8. അടിപൊളി ആയിട്ടുണ്ട് ചിരിച്ചു എനിക്ക് വയ്യാണ്ടായി 🤣🤣🤣🤣

    ആർച്ച ips കലക്കും പിന്നെ ആ ഗുരുജിക്ക്‌ ഇട്ട് അവളുടെ കൈയീന്ന് കിട്ടിയത് നന്നായി അയാളുടെ ബാധ 😂😂😂😂

    1. അച്ചു ഇനി എന്തൊക്കെ കാണിക്കാൻ കിടക്കുന്നു… ബാക്കിയൊക്കെ വഴിയേ അറിയാം…

      വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  9. അടിപൊളി ഈ പാർട്ടും, നമ്മുടെ അച്ചു വരും ദിവസങ്ങളിൽ സ്റ്റാർ ആകും എന്ന് പ്രതീക്ഷിക്കുന്നു, എഴുത്ത് കിടു ആയി മുന്നോട്ട് പോകുന്നു… അടുത്ത ഭാഗത്തിനായി…

    1. അച്ചുവിന്റെ പുതിയ അങ്കങ്ങൾ ഉഷാറോടെ ഉടൻ എത്തും…

      പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. അടിപൊളി sahan

    Waiting 💞💞💞

    1. Sahan അല്ല ഷാന ആണ്….

      നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  11. 😂😂😂🤣🤣 ന്റെ പൊന്നെ അച്ചു പൊളി…💕💕💕💕💕😂

    1. അച്ചു ഇസ്തം … ❤️❤️
      നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  12. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍achu i p s

    1. കാത്തിരിക്കാം…. 😉😉
      ❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😀😃😃😃😃😃😃😃😀😀😀😀😀😀😀😀😀

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Story അടിപൊളി

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  15. Oru rakshem illa kidilan story

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❤️❤️

  16. ഹോ ഒരു രക്ഷേം ഇല്ല ഇപ്രാവശ്യം കിടു ആയി…😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

    1. ഹൃദയം നിറഞ്ഞ സ്നേഹം മനു ❤️❤️

  17. Achu IPS ❤️ ..

    1. അച്ചുവല്ലേ…. നമുക്ക് കാത്തിരിക്കാം…

      വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  18. നല്ല എഴുതു ഷാന

    അച്ചു ആദ്യ കേസ് തെളിയിക്കും അല്ലെ ഗുരുജിയെ വെച്ച്. നല്ല കോമഡി സ്റ്റോറീസ് ഇവിടെ ഇല്ലാ അധികം.

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com