ചിങ്കാരി 4 [Shana] 414

Views : 35941

” നിങ്ങള് മിണ്ടാതിരി മനുഷ്യാ.. ഞാൻ കാര്യമല്ലേ പറഞ്ഞത്, ഇവളെ കൂടി എൻ്റെ മീര മോള് പോയതു പോലെ കാണാൻ എനിക്ക് പറ്റില്ല ” അമ്മായി മൂക്കുതുടച്ചു.

 

” ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ..എന്തു കാണാനാന്നാടീ. അച്ചു കുഞ്ഞല്ലേ. എട്ടും പൊട്ടും തിരിയാത്ത അവളെയാണോ കെട്ടിക്കണ്ടത്., അല്ലേ തന്നെ അവളുടെ രണ്ടു ചേച്ചിമാരെ കാര്യം അല്ലേ ആദ്യം നോക്കേണ്ടത്. അല്ലാതെ ഇവളെ പിടിച്ചു കെട്ടിക്കാൻ നിനക്കെന്താ ഇത്ര ആഗ്രഹം ”

 

ഇതൊക്കെ കേട്ടുകൊണ്ടാണ് അച്ചുവിന്റെ ചേച്ചിമാർ വന്നത്.. കോളേജ് വിട്ടു വരുന്ന വഴിക്ക് മീരയുടെ കാര്യം കേട്ട് അങ്ങോട്ടേക്ക് വന്നതായിരുന്നു അവരും ആകെ ഞെട്ടി. അങ്ങോട്ട് പോയാ കാര്യക്കൾ പന്തിയല്ലെന്ന് കണ്ട രണ്ടും തിരിഞ്ഞോടി.

 

” രാഘവാ നിയെങ്കിലും കേൾക്ക് , മീര എങ്ങനെ നടന്നതാ എന്നിട്ടിപ്പോ എന്തായി അച്ചുവിന്റെ സ്വഭാവത്തിന് ഇതു പോലെ ചെയ്യില്ലെന്ന് എന്താ ഉറപ്പ്, അവൾക്കു മൊത്തം ആൺകുട്ടികൾ ആയിട്ടാണ് കൂട്ടും വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാണോ ” അമ്മായിക്ക് വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.

 

അച്ചുവിന് ഇതെല്ലാം കേട്ട് ദേഷ്യം വന്നു പല്ലൊക്കെ കടിച്ചുപിടിച്ചു, അജി അവളെ നിസ്സഹായനായി നോക്കി ബാക്കിയുള്ളവർ ഇവർ പറയുന്നതിലും കാര്യമുണ്ടെന്നമട്ടിലും നോക്കി നിന്നു

 

” ചേച്ചി എന്താ പറയുന്നത് അവൾ ചെറിയ കുട്ടിയല്ലേ വായിത്തോന്നുന്നത് വിളിച്ച് പറയരുന്നത് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ” രാഘവൻ ദേഷ്യത്തോടെ പറഞ്ഞു. രാധാമ്മയും സകല നിയന്ത്രണവും നഷ്ടപ്പെട്ട് നിൽക്കുവാരുന്നു.

 

” രാഘവാ.. നീ പറയുന്നത് കേൾക്ക്. നിന്റെ മൂത്ത മക്കളെ പോലല്ല ഇവൾ അവർ നല്ല കുട്ടികളാ, പക്ഷെ ഇവൾ ആൺപിള്ളാരുടെ കൂടെയാ നടത്തം , നീ ഒന്ന് ആലോചിച്ചു നോക്കിയേ ഇനി ഇവളും കൂടി പേരുദോഷം കേൾപ്പിച്ചാൽ ”

 

അമ്മായി പകുതിയിൽ നിർത്തി , പലരും അതു ശരിയെന്നമട്ടിൽ അച്ചുവിനെ നോക്കി. ഒരു വേള രാധമ്മക്ക് വരെ അവളെ സംശയമായി അവർ അവളെ കണ്ണുരുട്ടി നോക്കി

 

“ദേ പരട്ട തള്ളേ അമ്മായി ആണെന്ന് പറഞ്ഞ് എന്തും പറയാമെന്നാണോ. അച്ചു ചാടി എഴുനേറ്റു.

 

നിങ്ങടെ മോൾ മീര ഓരോന്നു കാണിച്ചെന്നുവെച്ചു കണ്ട വൻ്റെ കൂടെ ഇറങ്ങി പ്പോയെന്നും പറഞ്ഞ്. എന്നെ അതിൽ കൂട്ടണ്ട ഞാൻ മിണ്ടാതിരിക്കുന്നെന്ന് കരുതി എന്തും പറയാമെന്നു വിചാരിക്കണ്ട, ഞാൻ ഇവന്റെ കൂടെയല്ലേ നടക്കുന്നത് , ടാ അജി നീ പറ എനിക്ക് അങ്ങനെ വല്ലതും ഉണ്ടോ കുറേ നേരമായി എന്നെ കെട്ടിക്കാൻ വേണ്ടി മുറവിളി കൂടുന്നു, അവളെ കൂട്ടത്തിൽ എന്നെ കൂട്ടാൻ നിൽക്കണ്ട , ക്ഷമിക്കുന്നതിനും അതിരുണ്ട് ”
അവൾ പൊട്ടിത്തെറിച്ചു…

Recent Stories

The Author

Shana

35 Comments

  1. Nta ponnoo namichu🙏🙏😂😂chirch chirich chaakaray…. especially achunte ah police murayil ulla chechiye chodyam cheyyal🤣🤣🤣🤣🤣…ninga vere level🔥

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  2. Ahaa.. 😍😍
    As usual matte chapters pole thenne ethum adipoli aayitund.🔥
    Supportive aayitulla father tenne aan ella girlsinteyum vijayam …🤗
    U had create a humour in every seriois situations .. Such a great writting style … 👌🏼👌🏼 loved this …
    The squash scene and the way her mother react during robbery scenes and all was so funny …😂😂
    adipoli aayitund … ❤❤❤

    1. പെണ്കുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛനാണ് ആദ്യ ഹീറോ.. എനിക്കും അങ്ങനെ തന്നെ .. എന്റെ ബെസ്റ്റ് ഫ്രണ്ട് ഡാഡ് തന്നെ ആണ് … തന്നെ മനസ്സിലാക്കുന്നൊരു പിതാവ് അവളുടെ ഭാഗ്യമാണ്..

      പിന്നെ തമാശകളൊക്കെ മുൻപ് പറഞ്ഞപോലെ പരീക്ഷണങ്ങളാണ്.. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം💞💞

  3. പരബ്രഹ്മം

    നല്ല രസമുണ്ട് വായിക്കാൻ. അടുത്ത ഭാഗം എന്ന് വരും?

    1. സന്തോഷം…. പറ്റിയാൽ ഇന്ന് പോസ്റ്റ്‌ ചെയ്യും…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. Twist aanallloooo?

    1. വായനയ്ക്ക് ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  5. അച്ചുവിന്റെ കാര്യമല്ലേ…. നമുക്ക് വെയിറ്റ്‌ ചെയ്യാം… 😊😊
    കോമഡി ഞാനും അങ്ങനെ എഴുതാറില്ല…. ഇതെങ്ങനെയോ സംഭവിച്ചു..

    വായനയ്ക്കും മറുപടിക്കും നിറഞ്ഞ സ്നേഹം കൂട്ടെ…

    കോമഡി സ്റ്റോറി മനൂസ് എഴുതുന്നുണ്ടല്ലോ…

  6. Oru രക്ഷയുമില്ല… പൊളി… ചിരിച്ചു merich🤣🤣🤣… കിടിലൻ കഥ ആർച്ച Ips 😂😂😂😂❤️❤️❤️❤️
    കോമഡി ഒക്കെ ഇങ്ങനെ എഴുതുന്നവരെ സമ്മതിക്കണം 🙏❤️❤️

    1. ആർച്ച ഉണ്ണിയാർച്ച ആകുമോന്നു നമുക്ക് നോക്കാം.. 😊😊

      വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ❤️❤️

  7. ഖുറേഷി അബ്രഹാം

    ഹവ്‌ അമ്മായിടെ ഈ നീക്കം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്താ അഭിനയം മോളെ വിളിക്കുന്നു.. തലോടുന്നു.. മയത്തോടെ സംസാരിക്കുന്നു… എന്തൊക്കെ കാണാണം എന്നിട്ടവസാനം കൊണ്ടോയി തള്ള കലം ഒടച്ചു. അമ്മായിടെ ആ സംസാരം കേട്ടപ്പോ അച്ചു ചൂടായത് എനിക്കിഷ്ടമായി, പക്ഷെ അച്ചുവിന്റെ അച്ഛൻ അമ്മായിടെ കൂടെ നിൽക്കുമെന്ന് കരുതിയില്ല പിന്നെ അല്ലെ മനസിലായത് അച്ഛന്റെ റൂട്ട് എങ്ങോട്ടാണെന്ന്. അച്ഛന്റെ ഡയലോഗും ചിറ്റപ്പന്റെ തല്ലും എനികിഷ്ടമായി

    കള്ളൻ കയറിയിട്ട് അമ്മ വിചാരിച്ചത് അവരുടെ അച്ഛൻ മരിച്ചതാണ് എന്നു കരുതിയതും അപ്പോൾ അവരുടെ പെർഫോമെൻസ് പൊളിയായിരുന്നു. പിന്നീട് അച്ചുവിന്റെ കേസ് അന്നൊഷണം കോമഡി ആയി വന്നു. അച്ചുവിന് പോലീസ് ആകണം എന്നു പറഞ്ഞതും അതിന്റെ ട്രെയിനിങ്ങും തുടങ്ങിയായപ്പോ ഞാൻ കരുതി ഇത് രണ്ടു ദിവസം ഉണ്ടാകുള്ളൂ എന്ന്. പക്ഷെ അതവളുടെ ഉറച്ച തീരുമാനം ആണെന്ന് അവളുടെ ദിവസേനെ ഉള്ള ചര്യയിൽ നിന്നും അവളുടെ മാറ്റത്തിൽ നിന്നും മനസിലായി. അവസാനം ആ സന്യാസി ആണോ കള്ളൻ എന്തോ എന്തെരോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    പിന്നെ ഷാന അച്ചുവിനെ കാളും സ്ട്രോങ്ങായ ഒന്ന് എന്റെ വീട്ടിലും ഉണ്ട്. ഞാനും അവളും തമ്മിൽ ഭയങ്കര പാറ വെപ്പാണ് വീട്ടിൽ സ്ഥിരം പരിബാഡി എന്നിരുന്നാലും അവൾ എന്റെ ഏറ്റവും വലിയ നീതിയും സന്തോഷവും ആണ്. കഴിഞ്ഞ പാർട്ടിൽ കമന്റ് ഇട്ടപ്പോ റീപ്ലേ താനത്തിനുള്ള മറുപടി ആണ്. കഥ വായിക്കുമ്പോ എന്റെ പുന്നാര പെങ്ങളെയാണ് ഓർമ വരിക.

    | QA |

    1. അച്ചുവിന്റെ ജീവിതം അങ്ങനെയാണ്, പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായ സംഭവവികാസങ്ങൾ ഉണ്ടാകും.. ആ അനിശ്ചിതത്വത്തിൽ നിന്നും അവൾ എങ്ങനെ തരണം ചെയ്ത് മുന്നേറും എന്നതാണ് കഥയിലൂടെ പ്രതിപാദിക്കുന്നത്..

      പ്രതിസന്ധികളിൽ തളരുമോ ഉയരുമോ എന്നത് കാത്തിരുന്നു അറിയേണ്ട വിഷയം..

      അച്ചുവിനെയും അജിയെയും പോലുള്ളത് നമുക്കിടയിൽ ഉണ്ടെങ്കിൽ എന്തു രസമാണല്ലേ…

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ💗💗💞💞

  8. അടിപൊളി ആയിട്ടുണ്ട് ചിരിച്ചു എനിക്ക് വയ്യാണ്ടായി 🤣🤣🤣🤣

    ആർച്ച ips കലക്കും പിന്നെ ആ ഗുരുജിക്ക്‌ ഇട്ട് അവളുടെ കൈയീന്ന് കിട്ടിയത് നന്നായി അയാളുടെ ബാധ 😂😂😂😂

    1. അച്ചു ഇനി എന്തൊക്കെ കാണിക്കാൻ കിടക്കുന്നു… ബാക്കിയൊക്കെ വഴിയേ അറിയാം…

      വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  9. അടിപൊളി ഈ പാർട്ടും, നമ്മുടെ അച്ചു വരും ദിവസങ്ങളിൽ സ്റ്റാർ ആകും എന്ന് പ്രതീക്ഷിക്കുന്നു, എഴുത്ത് കിടു ആയി മുന്നോട്ട് പോകുന്നു… അടുത്ത ഭാഗത്തിനായി…

    1. അച്ചുവിന്റെ പുതിയ അങ്കങ്ങൾ ഉഷാറോടെ ഉടൻ എത്തും…

      പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. അടിപൊളി sahan

    Waiting 💞💞💞

    1. Sahan അല്ല ഷാന ആണ്….

      നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  11. 😂😂😂🤣🤣 ന്റെ പൊന്നെ അച്ചു പൊളി…💕💕💕💕💕😂

    1. അച്ചു ഇസ്തം … ❤️❤️
      നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  12. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍achu i p s

    1. കാത്തിരിക്കാം…. 😉😉
      ❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😀😃😃😃😃😃😃😃😀😀😀😀😀😀😀😀😀

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Story അടിപൊളി

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  15. Oru rakshem illa kidilan story

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❤️❤️

  16. ഹോ ഒരു രക്ഷേം ഇല്ല ഇപ്രാവശ്യം കിടു ആയി…😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

    1. ഹൃദയം നിറഞ്ഞ സ്നേഹം മനു ❤️❤️

  17. Achu IPS ❤️ ..

    1. അച്ചുവല്ലേ…. നമുക്ക് കാത്തിരിക്കാം…

      വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  18. നല്ല എഴുതു ഷാന

    അച്ചു ആദ്യ കേസ് തെളിയിക്കും അല്ലെ ഗുരുജിയെ വെച്ച്. നല്ല കോമഡി സ്റ്റോറീസ് ഇവിടെ ഇല്ലാ അധികം.

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com