ചിങ്കാരി 10 [Shana] [CLIMAX] 527

ചിങ്കാരി 10

Chingari Part 10 | Author : Shana | Previous Part

“എടാ എന്റെ മോളെവിടെ. നീ അവളെ എവിടെകൊണ്ടുപോയി ഒളിപ്പിച്ചെടാ … പറയടാ എന്റെ മോളെവിടെന്ന്.” അച്ചു അജിയുടെ കുത്തിനു പിടിച്ചുകൊണ്ടു ചോദിച്ചു. അവളുടെ കണ്ണു നിറഞ്ഞഞ്ഞൊഴുകി. ഭാന്ത്രമായ തരത്തിലായിരുന്നു അവളുടെ അവസ്ഥ.

 

 

അപ്രതീക്ഷിതമായ അച്ചുവിന്റെ പ്രതികരണത്തില്‍ ഞെട്ടി നില്‍ക്കാനേ അജിക്ക് കഴിഞ്ഞുള്ളു. അവളുടെ നോട്ടം പോലും നേരിടാന്‍ അജിക്കായില്ല. മകളെ കാണാന്‍ വെമ്പുന്ന അമ്മ മനസിന്റെ രൗദ്രത അനുഭവിച്ചറിയുകയായിരുന്നു ആനിമിഷം..

 

 

“അച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ മാറിക്കെ സിദ്ധു അവളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. വിട് സിദ്ധു… “അവള്‍ ഒരു കുതറി മാറാന്‍ ശ്രമിച്ചതും സിദ്ധു അവളെ വട്ടം പിടിച്ചു.

 

 

അവളുടെ പ്രതികരണത്തില്‍ നിന്നു മുക്തനാവാതെ ശില പോലെ നിൽക്കുകയായിരുന്നു അജി. മറ്റുള്ളവരുടെ ഞെട്ടല്‍ മാറിയില്ല..
മോളെ എന്താ ഇത്.. നീ അവനെ വിട്.. അമ്മയും അവളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.

 

 

“സിദ്ധു ഇവന്‍ എന്നോടുള്ള ദേഷ്യത്തിന് ചെയ്തതാവും.. നമ്മുടെ മോളെ… ഇവനോട് ചോദിക്കു സിദ്ധു… നമ്മുടെ മോളെ തരാന്‍ പറ സിദ്ധു ” കരഞ്ഞുകൊണ്ട് സിദ്ധുവിനോട് പറഞ്ഞിട്ട് അജിയുടെ നേരെ വീണ്ടും തിരിഞ്ഞു

 

 

“ടാ എന്നോടുള്ള ദേഷ്യം എന്നോട് തന്നെ തീര്‍ത്തോ , എന്റെ മോള്‍ക്ക് വല്ലതും സംഭവിച്ചാലുണ്ടല്ലോ ഞാന്‍ ആരാണെന്നു നീ അറിയും. ഇത്രയും കാലം കണ്ട അച്ചു ആയിരിക്കില്ല. നിന്നോട് ഒരിക്കല്‍ ക്ഷമിച്ചപോലെ ഇനിയും ഇല്ല… “അവള്‍ ദേഷ്യം കൊണ്ട് വിറച്ചു

 

 

“അച്ചു… ടീ.. ഞാന്‍. ഞാനല്ല. നിന്നെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും. പണ്ട് എന്റെ അറിവുകേടിനു അല്ല സ്വാര്‍ത്ഥതക്ക് എന്തൊക്കയോ ചെയ്‌തെന്ന് വെച്ച് ഇപ്പോളും അങ്ങനെ കരുതരുത്. നീ അകന്നുപോയപ്പോള്‍ നിന്റെ വില അറിഞ്ഞതാ ഞാന്‍. ഒരിക്കലും ഞാന്‍ നിന്നോട് അങ്ങനെ ചെയ്യില്ലച്ചു. നമുക്ക് നോക്കാം അവള്‍ എന്റെയും കൂടി മോളല്ലേ.” അജി അവളെ നോക്കി ദയനീയമായി പറഞ്ഞു. അവന്റെയും കണ്ണു നിറഞ്ഞൊഴുകി തുടങ്ങി.

60 Comments

  1. Shana..,,,

    ഞാൻ പാർട്ട്‌ 6 വരെ എത്തിയിട്ടുള്ളു ..,,,,
    ഇന്ന് തന്നെ ക്ലൈമാക്സ്‌ വരെ വായിച്ചു തീർക്കുവാൻ ശ്രമിക്കും…✌️✌️

    അത് കഴിഞ്ഞിട്ട് കമന്റ്‌ തരാം…✌️✌️✌️

    രാവിലെ തുടങ്ങിയതാ വായന…???

    1. വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു

  2. കൊള്ളാം ❤❤

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  3. Shana.. wonderdul.. nannayinezhuthi.. nannayi avasanipichu… imgane ulla souhrdham❤️❤️❤️… all the best shana?

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  4. ഷാന നല്ലത് പോലെ അവസാനിപ്പിച്ചു.സാമിയുടെ കേസ് ഊഹിച്ചിരുന്നു.എന്തായാലും നന്നായി.അവർ വീണ്ടും ഫ്രണ്ട്സ് ആയല്ലോ.അടുത്തതും ആയിട്ട് വാ.ടൈപ്പ് ചെയ്യുമ്പോൾ ഉറങ്ങി പോവും എന്നെങ്ങാനും പറഞ്ഞാൽ അടി കിട്ടും നിനക്ക്.അടുത്ത കഥയുമായി വരണം കേട്ടല്ലോ,?

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ.. ??

      //ടൈപ്പ് ചെയ്യുമ്പോൾ ഉറങ്ങി പോവും എന്നെങ്ങാനും പറഞ്ഞാൽ അടി കിട്ടും നിനക്ക്.//

      ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മാഷേ എന്തുചെയ്യാനാ ?

      ഇനിയൊരു തുടർക്കഥ മനസ്സിലെ ഇല്ല… മൈൻഡ് ഒക്കെ സെറ്റ് ആയാൽ ചെറുകഥ എഴുതണം…
      നേരത്തെ എഴുതി തീർന്ന രണ്ടുമൂന്നു കഥകൾ ഉണ്ട് അത്‌ ഇടക്ക് പോസ്റ്റ്‌ ചെയ്യാം ഇതുപോലെ കൂടെ ഉണ്ടാവണേ…
      ♥️♥️

      1. ഇടം വലം നോക്കാതെ കൂടെ ഉണ്ടാവും

    1. സ്നേഹം കൂട്ടെ ❣️❣️

  5. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❣️❣️

  6. സഹോ ആദ്യം ഈ കഥ വായിച്ചപ്പോ ഇഷ്ട്ടപെട്ടിലാർന്നു അതുകൊണ്ടുതന്നെ first part ഫുൾ വായിച്ചതേ ഇല്ല പിന്നെ ഇന്ന് വെറുതെ ഇരുന്നപ്പോഴാ ഇതിന്റെ climax കണ്ടതാ അപ്പോ ഒരു രസത്തിനു വായിച്ചു ഇഷ്ട്ടായി അന്യായം കൊതിച്ചു pokunna ജീവിതം അജിയെ പോലെ ഒരു crime partner ശേരികും ലൈഫിൽ ഉണ്ടായാൽ set ആയെന്നെ എന്ന് തോന്നുന്നു പിന്നെ അവൻ അവളെ അങ്ങനെ ഒകെ ആണ് കാണുന്നെ എന്ന് അറിഞ്ഞപോ ചെറിയതായി ദേഷ്യം വന്നെങ്കിലും പിന്നെ form ആയി

    അച്ഛൻ ful സപ്പോർട്ട് ആയതു ഇഷ്ട്ടപെട്ടു അല്ലേലും പെണ്മക്കൾക് എന്ന് സപ്പോർട്ട് അച്ഛൻ തന്നെ ❤️❤️?

    ഇപ്പൊ തോന്നുന്നു ഇത് first മുതൽക്കേ വായിക്കേണ്ടതായിരുന്നു but ആം satisfied കാരണം ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു അത് കൊണ്ട് theme ful ആയി കിട്ടി അതിൽ സന്തോഷം ഉണ്ട്

    ഇനിയും ഏതൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല

    ഇനിയും എഴുതണം പുതിയ നല്ല രജനകായ് കാത്തിരിക്കുന്ന ആരാധകരിൽ ഒരാൾ

    Thanks a lot for give a good theme
    Friendship, love, care, etc……..

    W8ing 4 nxt stoty

    1. അജിയെ പോലൊരു ക്രൈം പാർട്ണർ എന്റെ ജീവിതത്തിലും ഉണ്ട്.. ആ നല്ലോർമ്മകളുടെ ചില ഏടുകൾ ചിങ്കരിയിലും ചേർത്തിട്ടുണ്ട്… പെൺ കുട്ടികളുടെ ഹീറോ അവരുടെ അച്ഛൻ തന്നെ ആണ്.. എനിക്കും… തുടക്കത്തിൽ നിർത്തിയെങ്കിലും പിന്നീട് എന്റെ കഥ മുഴുവനായി വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചതിൽ പെരുത്തിഷ്ടം ❣️❣️

  7. Super…..onnum parayanilla???loves a lot…kore ormakalum nsotalgyayum thanna story???

    1. ആ നല്ലോർമകളുടെ സ്മരണകളിൽ ജീവിക്കൂ… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️..

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സ്നേഹം കൂട്ടെ ❣️❣️

  9. വിരഹ കാമുകൻ???

    സത്യമാണ് വിരഹ വേദന നൽകുന്നതിലും ഉപരി ചില സൗഹൃദങ്ങൾ നമ്മുടെ മനസ്സിനെ മുറിവേൽപ്പിക്കും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ???

    ❤️❤️❤️

    1. നഷ്ട സൗഹൃദം ഏൽപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകൾ മായ്ക്കുവാനായി സൗഹൃദത്തിന്റെ നല്ലോർമകളുടെ വസന്തകാലം ഓർമയിൽ സൂക്ഷിക്കുക… നിറഞ്ഞ സ്നേഹം കുട്ടെ ❣️❣️

  10. വലിയ അഭിപ്രായങ്ങൾ ഒക്കെ ഇടണം എന്നാണ് ആഗ്രഹം എങ്കിലും അറിയില്ല എഴുതാൻ…

    ഒരുപാട് ഇഷ്ട്ടപെട്ടു…

    നല്ല ഒരു കഥ.. നഷ്ട്ട സൗഹൃദം തിരിച്ചു കിട്ടുക എന്നത് വളരെ പ്രയാസം ആണ്… എനിക്കും ഉണ്ട് ഇതുപോലെ ഒരു നഷ്ട്ട സൗഹൃദം…

    നല്ല കഥകളും ആയി വീണ്ടും വരണം…

    ♥️♥️♥️♥️

    1. ചിങ്കാരിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഈ അഭിപ്രായം കണ്ടതിൽ ഒരുപാട് സന്തോഷം… വിലയേറിയ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️❤️

    1. നിറഞ്ഞ സ്നേഹം ❣️❣️

  11. Kalla sanyasi aayirikum kochinta pirakil enu njan kazhinja part il paranjile…
    Last kurachoode ezhutharnu enu thoni aji um achum thamil ulla seen
    Thudaka kadha ayyi thonilaatto eniyum kadhakalumayi varika..???

    1. പോരായ്മകൾ തിരുത്തി വരും കഥകളിൽ വരാൻ ശ്രമിക്കാം… ചിങ്കാരി ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… അഭിപ്രായങ്ങൾക് സ്നേഹം ❣️❣️

  12. ഡ്രാക്കുള

    തുടക്കം മുതൽ വായിച്ചിരുന്ന കഥയാണ് ചിങ്കാരി തീർന്ന് പോയതിലാണ് സങ്കടം. ……വായനക്കാരുടെ വായനാസുഖം ഒട്ടും കുറയാതെ തന്നെയാണ് തുടക്കം മുതൽ അവസാനം വരെയും കൊണ്ട് പോയത് ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    നല്ല അവതരണ ശൈലിയാണ് താങ്കളുടേത് അടുത്ത കഥയുമായി ഉടനെ വരുമെന്ന പ്രതീക്ഷയോടെ???????❤️??❤️❤️?????

    1. ചിങ്കാരി ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടെ ❣️❣️

  13. ഇരിഞ്ഞാലക്കുടക്കാരൻ

    ബോർ അടിക്കാതെ ആദ്യം മുതൽ ഒടുക്കം വരെ വായിച്ച കഥ. ഒരു പക്ഷെ അച്ചുവും അജിയും പിരിയാതെ അവർ തമ്മിൽ കല്യാണം കഴിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒരു രസം ഈ കഥക്ക് ഇണ്ടാകില്ലായിരുന്നു എന്ന് ആണ് എന്റെ ഒരു ഇത് ഏത് സംശയം. അവസാനം പ്രശനം മുഴുവൻ തീർന്നില്ലെങ്കിലും അജിയും അച്ചുവും ഫ്രണ്ട്‌സ് ആയല്ലോ. ഈ കഥ അൽമാർത്ഥമായ സൗഹൃദ ബന്ധം കാണിക്കുണ്ട്. അപൂർവം കഥകളിൽ കാണുന്ന പോലെ.കഥയുടെ അവസാനം ഒരിറ്റു കണ്ണീർ ഉതിർന്നു വീണു ;കഥയുടെ മാസ്മരിക വലയത്തിൽ. സാധിക്കുമെങ്കിൽ pdf ഇടാൻ ശ്രെമിക്കുമോ?? ഇത്രയും നാൾ ട്വിസ്റ്റും കോമെടിയും ത്രില്ലിങ്ങും ഒക്കെ അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് ഒക്കെ ആയിരുന്നു. ഇനി ഇപ്പോൾ വിഷമം ആണ്;കഥ കഴിഞ്ഞതിൽ ??.വേറെ ഏതു കഥ വന്നാലും ഈ കഥ ആകില്ലല്ലോ.10 പാർട്ടിൽ അവസാനിപ്പിച്ച മനോഹരമായ കഥ. സ്നേഹവും ❤❤❤❤❤❤???കയ്യടിയും ???????കഥ തന്നതിന് നന്ദിയും ???മാത്രം ??.പുതിയ കഥകളും ആയി ഇനിയും വരും എന്ന് പ്രേതീക്ഷിച്ചു കൊണ്ട് സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ??

    1. ആത്മാർത്ഥമായ സൗഹൃദവും അത്‌ നഷ്ടമാകുമ്പോളുണ്ടാകുന്ന വേദനയും ആണ് ചിങ്കരിയിലൂടെ പറയാൻ ശ്രമിച്ചത്… ആ തരത്തിൽ തന്നെ നിങ്ങളുടെ മനസ്സിൽ അത്‌ പതിഞ്ഞു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു… ഹൃദയം നിറഞ്ഞ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️❤️

      //pdf ഇടാൻ ശ്രെമിക്കുമോ??//

      തീർച്ചയായും ശ്രമിക്കാം…

  14. എല്ലാ പാർട്ടും വായിച്ചിരുന്നു പക്ഷേ ഇതുവരെ കമന്റ്‌ ഇട്ടില്ല. കഥ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരിക…..

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ❣️❣️

  15. ഷാന… ?
    എന്താ പറയാ ആദ്യ പാർട്ട്‌ മുതൽ ഇതുവരെ ഒട്ടും ലാഗ് അടിപ്പിക്കാതെ മനോഹരമായി അവസാനിപ്പിച്ചു….?

    അച്ചുവിന്റെയും അജിയുടെയും കുട്ടി കാലം മുതൽ അവരുടെ സൗഹൃദ ത്തിന്റെയും ഇണക്കങ്ങളും പിണക്കങ്ങളും വളരെ നല്ല രീതിയിൽ വരച്ചു കാട്ടി…..?

    അമ്മുവിനെ തട്ടി കൊണ്ട് പൊയത് പഴയ സ്വാമി ആയിരുന്നു അല്ലെ……

    അമ്മുന്റെ സംസാരം വായിക്കാൻ നല്ല രസമായിരുന്നു….. ചിരി വരും…..?

    അജിക്ക് അവന്റെ തെറ്റ് മനസിലായി തിരുത്താൻ ശ്രമിച്ചല്ലൊ…..

    അമ്മായിക്ക് ഒരു മാറ്റവും ഇല്ല…..

    അമ്മു വീണ്ടും വേറെ ഒരു അച്ചു ആവാൻ ഉള്ള ശ്രമത്തിൽ ആണല്ലേ…..

    ❤❤❤❤❤❤❤❤❤
    സിദ്ധുവും അച്ചും അജിയും എല്ലാവരും വളരെ ഇഷ്ട്ടമുള്ള കഥാപാത്രങ്ങൾ ആണ്…?????

    ഇനിയും ഇതിലിലും നല്ല ഒരു സ്റ്റോറിയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു….????

    1. തുടക്കം മുതൽ ഒടുക്കം വരെ തന്ന സപ്പോർട്ടിന് ഹൃദയം നിറഞ്ഞ സ്നേഹം…നഷ്ട പ്രണയത്തേക്കാൾ തീവ്രമാണ് നഷ്ട സൗഹൃദത്തിന്റെ ആഴം… ജീവിതത്തിൽ ആ വേദന നല്ലത് പോലെ അറിഞ്ഞിട്ടുണ്ട്… അച്ചുവിന്റെ ജീവിതം ഭാവന ആണെങ്കിലും അനുഭവിച്ചറിഞ്ഞ സൗഹൃദത്തിന്റെ നല്ല കാഴ്ചകൾ ചിങ്കരിയിലൂടെ കോർത്തിണക്കി … സ്നേഹം.. ❣️ ❣️❣️

  16. ഇഷ്ടായി ???

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  17. ഖുറേഷി അബ്രഹാം

    ഇതും കൂടി ചേർത്ത് മൂന്ന് നാല് പാർട്ട്‌ വായിക്കാൻ ഉണ്ട്. ഒറ്റ ഇരിപ്പിന് വായിക്കണം, വായിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയണ്ട്

    1. ഖുറേഷി അബ്രഹാം

      ഇപ്പൊ പെന്റിങ്ങിൽ ഇട്ടിരുന്ന ഞാൻ വായിക്കാൻ ഉള്ള നാല് ഭാഗങ്ങളും വായിച്ചു തീർത്തു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത് കൊണ്ട് ഓരോഭാഗങ്ങളിലും കൊണ്ടോയി നിർത്തി വായനക്കാരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയ പോലെ എനിക് നിക്കേണ്ടി വന്നില്ല.

      ഒന്നാത്യം പറയാം ഇത്രയും നല്ല രീതിയിൽ തീരെ ലാഗേഡിജിപിക്കാതെ വളരെ മനോഹരമായി വായിക്കാൻ പാകത്തിൽ മനസിലെക്‌ ഇറങ്ങി ചെല്ലുന്ന രീതിയിൽ ഉള്ള അവതരണവും ശൈലിയും ഉടനീളം ഉണ്ടായിരുന്നു.

      അജി ചെയ്ത തെറ്റ്‌ അറിഞ്ഞപ്പോ അച്ചുവിന്റെ മനസ് വീണുടഞ്ഞ ആ ഫീൽ വായിച്ച എന്നിലും അനുഭവപെട്ടു. സൗഹൃദം എപ്പോളും തങ്ങളുടെ ലാഭത്തിനോ കാര്യങ്ങൾ സാധിച്ചെടുക്കാനോ വേണ്ടി ആകരുത്. സൗഹൃദം എന്ന് പറയുന്നത് രക്ത ബന്ധം കൊണ്ട് കൂട
      പിറപ്പാകുന്നവർ അല്ല അത് കർമ്മ ബന്ധം കൊണ്ട് കൂട പിറപ്പാകുന്നവർ ആണ്. അതിനെ ഇല്ലാതാക്കിയവർ ഒരിക്കലും നേരായി ജീവിച്ചിട്ടില്ല.

      സിദ്ധു അച്ചുവിന്റെ ജീവിതത്തിലേക്കു വന്നതും അവളെ മാറ്റി എടുത്തതും അവർ തമ്മിലുള്ള കെമിസ്ട്രിയും ഒക്കെ കൊള്ളാമായിരുന്നു.

      മീരയുടെ മാറ്റങ്ങൾ അവൾ യാഥ്യാർഥ്യങ്ങളെ തിരിച്ചറിഞ്ഞു എന്ന് മനസിലായി.

      പിന്നെ കള്ള സാമി പ്രതികാരം വീട്ടാൻ ഇറങ്ങിയതാണല്ലേ. ചില മനുഷ്യർ അങ്ങനെയാ എത്ര കിട്ടിയാലും പഠിക്കില്ല. വീണ്ടും വന്നൊണ്ടെ ഇരിക്കും.

      പിന്നെ തന്റെ കഥയിൽ യെനിക്കേറ്റവും ഇഷ്ട്ട പെട്ടത് അമ്മൂനെ ആൺട്ടോ. അവളുടെ കുറുമ്പുകളും കുസൃതികളും ഭയങ്കര രസമായിരുന്നു.

      ആൾ റൌണ്ട് കഥ അടിപൊളി, മാസ്, ക്ലാസ്സ്, ഫന്റാസ്റ്റിക് സ്റ്റോറി ആണ്.

      അപ്പൊ ഇനി ഇത് അവസാനിപ്പിച്ച സ്ഥിതിക്ക് അടുത്ത കഥയുമായി വരിക.

      | QA |

      1. പ്രണയത്തേക്കാളുപരി സൗഹൃദത്തിന് ഊന്നൽ നൽകി ഒരു കഥയെഴുതണമെന്ന ചിന്തയിൽ നിന്നും വിരിഞ്ഞതാണ് ചിങ്കാരി… എന്റെ സൗഹൃദത്തിലെ നല്ലോർമ്മകളുടെ ചില ഏടുകൾ ഈ കഥയിൽ ഉൾപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്… ഹൃദയം നിറച്ച ഈ കമന്റിന് മനസ്സ് നിറഞ്ഞ സ്നേഹം..❣️❣️

  18. മുത്തൂട്ടി...?

    Shana! ഞാൻ രണ്ടു ദിവസം മുമ്പാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് കഥ ഒരുപാട് ഇഷ്ടപ്പെട്ടു!❤️ ജീവിതത്തിൽ ഒരിക്കലും ഇതുപോലെ ഒരു സൗഹൃതം ഉണ്ടായിട്ടില്ല ഒന്നും പറയാനില്ല സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല ഒരു കഥക്കായി കാത്തിരിക്കുന്നു

    1. നമ്മുടെ മനസ്സറിയുന്നൊരു സൗഹൃദം കിട്ടുക എന്നുപറയുന്നത് വലിയൊരു ഭാഗ്യമാണ്…എന്തും തുറന്നുപറയാൻ പറ്റിയ സൗഹൃദം…പൂർവ്വകാല സൗഹൃദത്തിന്റെ നല്ലോർമ്മകളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ചിങ്കാരി….
      നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  19. Super bro ????❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  20. ഷാന.,
    നല്ല കഥ.,.,.
    നന്നായി തന്നെ അവസാനിപ്പിച്ചു.,.,.
    സൗഹൃദങ്ങൾ എന്നും പ്രീയപ്പെട്ടവയാണ്.,.,
    ഒരിക്കലും നഷ്ടപ്പെട്ടു പോകരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ട്.,.,. അതുപോലെതന്നെ എല്ലാവർക്കും ഉണ്ടാകും.,.,., അവയിൽ ഏതെങ്കിലും ഒന്നും നഷ്ടപ്പെട്ടു പോയാൽ അത് ഒരു തീരാ വേദനയാണ് എന്നെങ്കിലും അത് തിരിച്ചു കിട്ടിയാൽ അത് ഒരു ആശ്വാസവും..,,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,
    ??

    1. അതേ സൗഹൃദങ്ങൾ എന്നും പ്രിയപ്പെട്ടതാണ്… ഞാനും ജീവിതത്തിൽ സ്വരൂക്കൂട്ടിയ അമൂല്യമായ നിധി കളങ്കമില്ലാത്ത സൗഹൃദങ്ങൾ തന്നെ ആണ്… നഷ്ട സൗഹൃദത്തിന്റെ വേദന നല്ലത് പോലെ അറിഞ്ഞിട്ടും ഉണ്ട്…ഓർക്കുന്ന നിമിഷങ്ങളിൽ ഒക്കെ ഇന്നും കണ്ണിൽ നിന്നും നീർത്തുള്ളികൾ പൊഴിയാറുണ്ട്… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  21. ഷാനാ,
    ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ, കഥ ക്ളൈമാക്സ് ആയപ്പോഴേക്കും കഥ വേറെ ലവൽ ആക്കി മാറ്റി ഒപ്പം കണ്ണുകളെ ഈറനണിയിച്ചു അത് തന്റെ എഴുത്തിന്റെ ശക്തി ആണ്, ന്യൂനതകൾ എടുത്ത് പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല അതിനെയൊക്കെ എഴുത്തിലൂടെ മറികടന്നു.
    പുതിയ കഥകളുമായി വരിക. എല്ലാ ഭാവുകങ്ങളും…

    1. സത്യം പറഞ്ഞാൽ ഇതിന്റെ ഒടുക്കം എങ്ങനെ ആവുമെന്ന് എനിക്കുതന്നെ ഒരുറപ്പും ഉണ്ടായില്ല… അപ്രതീക്ഷിതമായി എഴുതിയതായിരുന്നു… നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ❤️❤️

    1. നിറഞ്ഞ സ്നേഹം ❤️❤️

    1. ♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?♥?മറ്റൊന്നും പറയാനില്ല

      1. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

    2. സ്നേഹം ❤️❤️

Comments are closed.