“ആ ഇതാണ് വേണ്ടത്… പെൺപുലിയുടെ ഭർത്താവ് നല്ല ഉശിരുള്ള ചീറ്റ പുലി ആണെന്നറിയാം.. നിന്റെ ഭാര്യ എനിക്ക് ഒത്തിരി നഷ്ടങ്ങൾ വരുത്തി വെച്ചിട്ടുണ്ട് ആ കണക്കുകള്‍ തീര്‍ക്കാനുണ്ട് .. ഞാൻ പറയുന്ന പണവും ചില ഡോക്യൂമെന്റസും എനിക്ക് കിട്ടണം അതും അവൾ തന്നെ കൊണ്ടുവരണം… സർവീസിൽ ഇരുന്നപ്പോഴുള്ള ശൗര്യം ഇപ്പോഴും ഉണ്ടോന്നറിയണമല്ലോ.. പിന്നെ നേരത്തെ പറഞ്ഞത് പോലെ പോലീസ് ബുദ്ധി എടുത്താല്‍ കുഞ്ഞിനെ ജീവനോടെ കാണില്ല.. എനിക്ക് ഒരു വാക്കേ ഉള്ളൂ. ഒരേ ഒരു വാക്ക് “അയാള്‍ ഭീഷണി പോലെ പറഞ്ഞു നിര്‍ത്തി.
“ടോ ഞാന്‍ വന്നാല്‍ പോരെ.. വരാം ഞാന്‍ , എന്റെ കുഞ്ഞിനൊന്നും വരുത്തരുത്… ഒരു പോറല്‍ പോലും.. താന്‍ വിളിക്കുന്നിടത്ത് ഞാന്‍ വരും. പക്ഷേ താന്‍ ആരാണെന്നെനിക്കറിയണം…. അറിഞ്ഞേ പറ്റു…. ”
മറുവശത്തുനിന്ന് വീണ്ടും ഒരു പൊട്ടിച്ചിരി ഉയർന്നു കേട്ടു
“അതൊക്കെ പറയാല്ലോ മാഡം… നമ്മൾ തമ്മിൽ നേരിട്ട് കാണണ്ടേ. ഞാൻ പറയാതെ തന്നെ മാഡം തിരിച്ചറിയും ”
” ടോ താൻ എന്നെ മാഡം മാഡം എന്നുവിളിച്ചു കളിയാക്കുവാണോ ”
“മാഡത്തിന് അങ്ങനെ തോന്നിയോ… എങ്കിൽ കാര്യത്തിലേക്ക് കടക്കാം ആദ്യം ഐ പി എസുകാരന് ഒരു പണിയുണ്ട് നിങ്ങൾ ബാങ്കിൽ ഡെപ്പോസിറ്റ് ആയി ഇട്ടേക്കുന്ന 20 ലക്ഷം അതെടുത്ത് ഞാനിപ്പോ അയക്കുന്ന ലൊക്കേഷനിലേക്ക് തനിച്ചു വരണം. പണം കയ്യിൽ കിട്ടിയാൽ മാഡത്തിന്റെ കയ്യിൽ കുട്ടിയെ കൊടുക്കും. എന്റെ നഷ്ടത്തിന്റെ ഒരംശം പോലുമായില്ലിത്. പക്ഷേ ഇപ്പോ ഈ തുക എനിക്ക് വേണം . പണം കൈപ്പറ്റുന്ന നിമിഷം ആർച്ച മാഡത്തിന്റെ അടുത്ത് കുട്ടിയെത്തും. പിന്നെ പോലീസ് ബുദ്ധിയൊക്കെ ആയിട്ട് ഇറങ്ങിയാൽ അതോടെ കുഞ്ഞിനെ നിങ്ങൾ കാണില്ല…. തനിച്ചെന്നു പറഞ്ഞാൽ തനിച്ചു.. എനിക്ക് നഷ്ടപ്പെടാൻ ഇനി ബാക്കി ഒന്നുമില്ല. നിങ്ങൾക്കാണെങ്കിൽ… ആലോചിച്ചു ചെയ്‌താൽ മാത്രം മതി… “അയാൾ ഭീഷണി പോലെ പറഞ്ഞുനിർത്തി
“ടോ എന്റെ കുഞ്ഞിന് എന്തേലും പറ്റിയാൽ താൻ പിന്നെ ജീവനോടുണ്ടാകില്ല ”
“കുഞ്ഞിനൊന്നും പറ്റേണ്ടങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. അപ്പോ പിന്നെ ഈ ഉശിര് മാറാതെ ആർച്ച മാഡം അവിടുന്നു ഇറങ്ങണം തൊട്ട് പിറകെ പൊലീസോ വീട്ടുകാരോ ആരും വരാൻ പാടില്ല കാറിൽ കയറി ഫോൺ കട്ട് ആക്കാതെ സ്‌പീക്കറിൽ ഇട്ട് സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യണം.. എന്റെ ആൾക്കാരുടെ നീരിക്ഷണത്തിൽ ആണ് നിങ്ങളെല്ലാരും. എന്തു ചെയ്യുമ്പോഴും ഓർമ്മ വേണം ബാക്കി ഞാൻ പിന്നെ പറയാം… അപ്പോ എങ്ങനെ പുറപ്പെടുവല്ലേ, തനിച്ചുവരാൻ പേടിയൊന്നുമില്ലല്ലോ അല്ലേ ”
” ഇല്ലടാ നിന്നെപോലുള്ളവരെ ഇന്നുവരെ ആർച്ച ഭയന്നിട്ടില്ല ഇനിയൊട്ടു ഭയക്കത്തുമില്ല.. ഞാൻ വരുവാണ് ഒറ്റക്ക് തന്നെ ” അയാളുടെ വാക്കുകൾ കേട്ട ദേഷ്യത്തിൽ അവൾ മറുപടി പറഞ്ഞു
അടിപൊളി ആയിരുന്നു
Thanks
Thanks ithupole oru nalla story sammanichathinu ??
ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️
നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ് ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??
ഷാന ?
ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???
തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???
ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???
ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???
???
ഋഷി
എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️