ചിങ്കാരി 10 [Shana] [CLIMAX] 526

അച്ചുവിന്റെ മനസ്സില്‍ അമ്മുവിന്റെ അവസ്ഥ നൊമ്പരപ്പെടുത്തി…. എങ്കിലും ആരായിരിക്കും തന്റെ ശത്രു എന്നറിയാന്‍ അവള്‍ കൂട്ടിയും കിഴിച്ചും നോക്കി.. പലപല മുഖങ്ങള്‍ മനസ്സിലേക്ക് കടന്നു വന്നു… സര്‍വിസില്‍ ഇരിക്കുമ്പോള്‍ അവളൊരു പെണ്‍പുലിയായിരുന്നു മുഖം നോക്കാതെ നീതിക്കുവേണ്ടി മാത്രമായിരുന്നു അവളുടെ പ്രവര്‍ത്തനം… ഒരുപാട് ശത്രുക്കള്‍ അതുകൊണ്ട് ഉണ്ടായിട്ടുമുണ്ട്… ഓര്‍മകളിലെ സംഭവങ്ങള്‍ ഒന്നൊന്നായി അവള്‍ ചികഞ്ഞു നോക്കി ഒന്നിലും ഉറപ്പിക്കാനാവാതെ അവള്‍ ബുദ്ധിമുട്ടി ….

 

 

അതുലും അജിയും ഇതിനോടകം പലയിടങ്ങളിലും അന്വേഷണം അവരുടേതായ രീതിയില്‍ നടത്തുന്നുണ്ടായിരുന്നു… സിദ്ധു അച്ചുവിന്റെ ഫോണിലെ അടുത്ത കാളിനായി അക്ഷമനായി കാത്തിരുന്നു.. അവനിലെ അച്ഛന്‍ പുറമെ ധൈര്യത്തിന്റെ മുഖമ്മൂടി അണിഞ്ഞുകൊണ്ട് ഉള്ളില്‍ തേങ്ങിക്കരയുകയായിരുന്നു..

 

 

പോലീസുകാര്‍ അവരുടെ അന്വേഷണം തുടങ്ങി… വഴിയിലെ സിഗ്‌നലുകളിലെ ക്യാമറകൾ പരിശോദിച്ചു… വാഹനം ഹൈവേ യില്‍ നിന്നും ഉള്ളിലേക്കുള്ള റോഡിലേക്ക് കേറിയിട്ടുണ്ട് … വണ്ടിയെ കുറിച്ചുള്ള ഒരു അറിവും ആര്‍ക്കും കിട്ടാതിരിക്കാന്‍ ഉള്‍വഴികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്…. പോലീസുകാരും അടുത്ത കാള്‍ വരുമ്പോള്‍ എന്തേലും തുമ്പു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു…..

 

 

അച്ചുവിന്റെ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് സിദ്ധു പെട്ടന്ന് കാള്‍ അറ്റന്‍ഡ് ചെയ്തു…

 

“എന്തായി പോലീസെ എന്നെ പിടിക്കാന്‍ വല്ല തുമ്പും കിട്ടിയോ… അതോ ഇപ്പോഴും തപ്പിക്കൊണ്ടിരിക്കുവാണോ “അയാള്‍ ഒരു പൊട്ടിച്ചിരിയോടെ ചോദിച്ചു

 

“ടോ എന്റെ കുഞ്ഞിനെ എന്തിനാടോ കെട്ടിയിട്ടേക്കുന്നത്. ഒരു കൊച്ചു കുഞ്ഞാണെന്നുള്ള പരിഗണന എങ്കിലും കൊടുത്തുകൂടെ.. പാവം എന്റെ മോള്‍.. തന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ മുതലും പലിശയും അടക്കം ഞാന്‍ തീര്‍ക്കും നോക്കിക്കോ… “അച്ചു കിതച്ചുകൊണ്ട് പറഞ്ഞു

 

 

“ആഹാ പഴയ വീര്യം അതുപോലെ തന്നുണ്ട്… നിന്നെ ഇങ്ങനെ തന്നെ എനിക്ക് കാണണം എങ്കിലേ അങ്കത്തിനുള്ള രസമുള്ളൂ… പിന്നെ കെട്ടിയിട്ടത്… പുലിയുടെ കുട്ടി പുലികുട്ടി തന്നെയാണെന്ന് തെളിയിച്ചു.. എന്റെ ആള്‍ക്കാരെ കുറച്ചങ് ഉപദ്രവിച്ചു. അത് സഹിച്ചു മിണ്ടാതിരിക്കാന്‍ അവര്‍കുപറ്റിയില്ല… അതുകൊണ്ട് കെട്ടിയിട്ടു. ”

 

 

“ടോ താനാരാ തനിക്കെന്താ വേണ്ടത്…” സിദ്ധു ഇടയില്‍ കയറി ചോദിച്ചു

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.