ചിങ്കാരി 10 [Shana] [CLIMAX] 527

 

സിദ്ധു അയാളുടെ വാക്കുകളെ ശ്രദ്ധിച്ചുകൊണ്ട് അയാളെ അളക്കുവായിരുന്നു… എന്തെങ്കിലും തുമ്പു കിട്ടിയാലോ എന്നുകരുതി

 

 

“ടോ താന്‍ എന്താ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല…. എനിക്കെന്റെ മോളെവിടെയെന്ന് അറിഞ്ഞാല്‍ മതി… പറയടോ എന്റെ മോളെന്തേ ”

 

 

“മോളെ കാണണമല്ലേ… കാണിച്ചു തരാല്ലോ.. കണ്ടുകഴിഞ്ഞു ഈ വീറും വാശിയുമൊക്കെ വേണം കേട്ടോ.. ഇതുപോലെ സംസാരിക്കണം.. ഞാന്‍ ഇപ്പോ ഒരു വീഡിയോ അയച്ചുതരാം അതു കണ്ടിട്ട് എന്റെ അടുത്ത കാള്‍ വരും വരെ വെയിറ്റ് ചെയ്യണേ… ”

 

 

“ആ പിന്നെ പോലീസ് അടുത്തുള്ളകാര്യം എനിക്കറിയാം അതിബുദ്ധി കാണിക്കരുത്… സൈബര്‍ സെല്ലില്‍ വിളിച്ചു കണ്ടുപിടിക്കാനുള്ള വ്യാമോഹം വേണ്ട… പോലീസിനെയും കൂട്ടി വന്നാല്‍ മോളെ ജീവനോടെ കാണില്ല…. “അത്രയും പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു

 

 

അച്ചുവിന്റെ ഫോണിലേക്ക് അപ്പോഴേക്കും ഒരു വീഡിയോ മെസ്സേജ് വന്നു. പേടിയോടെ വിങ്ങുന്ന നെഞ്ചുമായി അവളാ വീഡിയോ ഓപ്പണ്‍ ചെയ്തു. അമ്മുവിന്റെ കിടപ്പുകണ്ടതും സംഭരിച്ചുവെച്ച ധൈര്യം ചോര്‍ന്നുപോകും പോലെ അവള്‍ക്ക് തോന്നി… സിദ്ധുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു

 

 

“സിദ്ധു നമ്മുടെ മോള് അവളെ ഇങ്ങനെ….” അച്ചുവിന്റെ മിഴികള്‍ നിറഞ്ഞുതുളുമ്പി ദേഹം തളര്‍ന്നുപോകുന്ന പോലെ തോന്നിയപ്പോള്‍ അവളൊരു ആശ്രയത്തിനായി സിദ്ധുവിന്റെ ചുമലില്‍ പിടിച്ചു…. അപ്പോഴവള്‍ ഒരമ്മ മാത്രമായിരുന്നു… ചിപ്പിക്കുള്ളില്‍ കാത്തുസൂക്ഷിച്ചൊരു മുത്തുപോലെ ആര്‍ക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച തന്റെ പൊന്നോമനയെ കുറിച്ചോര്‍ത്ത് വിലപിക്കുന്നൊരമ്മ…

 

 

സിദ്ധു പെട്ടന്നുതന്നെ അച്ചുവിന്റെ ഫോണില്‍ നിന്നും ആ വീഡിയോയും അയാള്‍ കാള്‍ ചെയ്തപ്പോള്‍ സംസാരിച്ച കാള്‍ റെക്കോര്‍ഡും പോലീസ് ഫോഴ്‌സിന് അയച്ചുകൊടുത്തു. നെറ്റ് വഴി കണക്ട് ചെയ്ത കാള്‍ ആയതിനാല്‍ വിളിച്ച നമ്പര്‍ ട്രേസ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു..

 

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.