ചിങ്കാരി 10 [Shana] [CLIMAX] 526

 

“ടാ ഇതെന്തിന്റെ കുഞ്ഞാടാ…. ഇതുപോലൊന്നിനെ ഇത്രയും കാലത്തിനിടക്ക് കണ്ടിട്ടില്ല… “ജോബിയുടെ കയ്യിലെ മുറിപ്പാട് നോക്കി മണി പറഞ്ഞു.

 

തണ്ടുപേരും കൂടി അമ്മുവിന്റെ കയ്യും കാലും കെട്ടിയിട്ടു. കരയുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി വെച്ചു എന്നിട്ട് ആ പീറ പായയില്‍ അവളെ കിടത്തി

 

“നിനക്ക് പച്ചവെള്ളം തരില്ല. കുഞ്ഞല്ലേ പാവമല്ലെന്ന് കരുതി വല്ലതും തരാമെന്ന് വെച്ചതാ ഇനി നീ ഒന്നും കഴിക്കണ്ട. “മണി അമ്മുവിനെ നോക്കി പറഞ്ഞു.

 

ഒന്ന് കരയാന്‍ പോലുമാവാതെ അമ്മുവിന്റെ മിഴികള്‍ നിറഞ്ഞു തുളുമ്പി നേര്‍ത്ത ഏങ്ങല്‍ ശബ്ദം മാത്രം പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഇതേസമയം ജോബി അമ്മുവിന്റെ വീഡിയോ ആര്‍ക്കോ എടുത്തയക്കുന്നുണ്ടായിരുന്നു.

 

***************************

 

അച്ചു ഹലോ പറഞ്ഞതും മറുവശത്തുനിന്ന് മുഴക്കമുള്ളൊരു ഒച്ച കേട്ടു

 

“ഹലോ മോളെ തപ്പിനടക്കുവാനോ ടീച്ചറും പോലീസും കൂടി…. ”

 

അതു കേട്ടതും അച്ചുവിന്റെ ഉള്ളില്‍ കൂടി കൊള്ളിയാന്‍ പാഞ്ഞു

 

“ആരാടാ നീ എന്റെ മോള്‍ എവിടെടാ പറയടാ എന്റെ മോള്‍ എവിടെയെന്നു…” അച്ചുവിന് നിയന്ത്രണം കിട്ടുന്നുണ്ടായില്ല

 

മോളെകുറിച്ചെന്നു കേട്ടതും സിദ്ധു ഫോണ്‍ വാങ്ങി സ്പീക്കറില്‍ ഇട്ടു

 

“ആഹാ പഴയ ശൗര്യം ഒന്നും കുറഞ്ഞിട്ടില്ലല്ലോ മാടത്തിനു… ഹ..ഹ.. ഹ..”

അതും പറഞ്ഞു അയാള്‍ പൊട്ടിച്ചിരിച്ചു

 

“ടോ താന്‍ ആരാടോ എന്തിനാ എന്റെ മോളെ കൊണ്ടുപോയത്… എവിടെടോ എന്റെ മോള്‍.. എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാലുണ്ടല്ലോ തന്നെഞാന്‍ ബാക്കിവെച്ചേക്കില്ല നോക്കിക്കോ ”

 

 

“ആഹാ ചുടാവല്ലേ മാഡം… കൊച്ചിന് ഇപ്പോ ഒന്നും പറ്റിയിട്ടില്ല.. പറ്റേണ്ടങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കണം.. നമ്മള്‍ തമ്മില്‍ ഒരു ചെറിയ അല്ല വലിയ കണക്കുണ്ട്.. മാഡം അത് മറന്നുപോയിട്ടുണ്ടാകും.. അത് ഓര്‍മിപ്പിക്കുവാന്‍ വേണ്ടി വിളിച്ചതല്ലേ.. എനിക്ക് കണക്കുകള്‍ ഒന്നും ബാക്കിവെക്കുന്നത് ഇഷ്ടമല്ല… ” വാക്കുകളില്‍ എന്തോ ഒളിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.