“കൊച്ചേ മര്യാദക്ക് വാ പൂട്ടിവെച്ചോളണം..”. മണി അലറി
“പോത എനിച്ചു വിശചുനു…. “അമ്മേ
“ടാ ജോബി ഇത് വല്യ ശല്യമായല്ലോ .. എന്തേലും ഉണ്ടെങ്കില്‍ അതിന്റെ അണ്ണാക്കിലിട്ടുകൊടുക്ക് വാ പൂട്ടി വെക്കട്ടെ. ചീവീട് കരയും പോലാ ചെവി കിലിയുന്നു. “മണിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
“ഞാന്‍ എന്തെടുത്തിട്ട് കൊടുക്കാനാ.” ജോബി അവനെ നോക്കി.
“ആ ചിപ്‌സിന്റെ പാക്കറ്റ് എടുത്ത് അതിന്റെ അണ്ണാക്കില്‍ തളള് ”
“ദാ എന്നെ പിതിച്ചത് എന്നിന്ന അമ്മേ കാനനം ”
അമ്മു ഓടിനടന്നു കരയാന്‍ തുടങ്ങി. മണിയുടെ രൂപവും ഒച്ചയും അവളെ പേടിപെടുത്തുന്നുണ്ടായിരുന്നു. അവളുടെ ശബ്ദം കൂടി വന്നപ്പോള്‍ ജോബി വായപൊത്തിപ്പിടിച്ചു ആ കയ്യില്‍ അമ്മു അമര്‍ത്തി കടിച്ചു …. വേദന സഹിക്കാന്‍ പറ്റാതെ ജോബി അലറിക്കൊണ്ട് കൈ കുടഞ്ഞു. ആ തക്കത്തിന് അമ്മു കുഞ്ഞി കാലടി വെച്ച് പുറത്തേക്കിറങ്ങി ഓടി.. ടാ പിടിയെടാ അതിനെ.. അവള്‍ ഓടുന്നത് കണ്ടു ജോബി അലറികൊണ്ട് അവളെ പിടിക്കാന്‍ പുറകെ ഓടി.
അമ്മു മുന്നില്‍ കണ്ട ഇടിഞ്ഞെ കെട്ടിത്തിന്റെ ചെറിയ വിടവിലൂടെ ഓടി കേറി. കൊച്ചേ നിന്നോടാ അവിടെ നില്‍ക്കാന്‍ പറഞ്ഞത്. ജോബി ആ വിടവിലൂടെ നോക്കി അലറി. ഓടല്ലേ അവിടെ നില്‍ക്കെടി ജോബി കിതച്ചുകൊണ്ട് പറഞ്ഞു
തെറിച്ചു തെറിച്ചുള്ള അമ്മുവിന്റെ ഓട്ടത്തിനൊപ്പമെത്താന്‍ ജോബിക്കും മണിക്കും കഴിഞ്ഞില്ല വീടിനു ചുറ്റും അമ്മു ഓടി .
“ടാ നീ ഈ സൈഡില്‍ കൂടി പൊ ഞാന്‍ അപ്പുറത്തുകൂടി വരാം എന്നിട്ട് ആ കുരിപ്പിനെ കെട്ടിയിടാം .. “മണി ജോബിയോട് പറഞ്ഞു
രണ്ടുപേരും രണ്ടുസൈഡില്‍ കൂടി ഓടിയെങ്കിലും കുറച്ചു പാടുപെടേണ്ടി വന്നു അമ്മുവിനെ പിടിക്കാന്‍.
“വിതത… എന്നെ “വിതാന്‍ അമ്മു ജോബിയുടെ കയ്യില്‍ കിടന്നു കുതറി
“ദേ കൊച്ചേ ചെറുതായിപ്പോയി അല്ലേലുണ്ടല്ലോ എന്റെ തനി കൊണം കണ്ടേനെ. “ജോബി ദേഷ്യം കൊണ്ട് വിറച്ചു.
“ടാ ഇതിനെ കെട്ടിയിട്. ഇല്ലേല്‍ വീണ്ടും ഓടേണ്ടി വരും “മണി ജോബിയോടായി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി
അമ്മു നിലവിളിക്കാനും അയാളുടെ കയ്യില്‍ കിടന്നു കുതറാനും തുടങ്ങി. അവള്‍ ജോബിയെ മാന്തിപ്പറിച്ചു
അടിപൊളി ആയിരുന്നു
Thanks
Thanks ithupole oru nalla story sammanichathinu ??
ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️
നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ് ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??
ഷാന ?
ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???
തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???
ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???
ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???
???
ഋഷി
എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️