ചിങ്കാരി 10 [Shana] [CLIMAX] 527

 

മയങ്ങി സീറ്റിൽ കിടന്ന അമ്മുവിനെ കൈകളില്‍ കോരി അയാള്‍ അകത്തേക്ക് നടന്നു. വാഹനം ഓടിച്ചിരുന്ന ആജാനബാഹു ആയ ഒരാള്‍ഡോർതുറന്നു ഇറങ്ങി ഒന്നാമനെ അനുഗമിച്ചു. അകത്തു കടന്നതും നിലത്തു ചുരുണ്ടു കിടന്ന പഴകിദ്രവിച്ച പായയില്‍ അവളെ കിടത്തി. ചുറ്റിലും ഒഴിഞ്ഞ ചില്ലുകുപ്പികളും സിഗരറ്റ് കുറ്റികളും കിടപ്പുണ്ട്. മദ്യസേവ സ്ഥിരം നടത്തുന്ന ഇടത്തിന്റെ എല്ലാ ലക്ഷണങ്ങളും അവിടുണ്ടായിരുന്നു

 

 

“ടാ ജോബി ഈ കൊച്ചിനെ കെട്ടിയിടണ്ടേ . ഇങ്ങനെ കിടത്തിയാല്‍ അതെഴുന്നെറ്റു പോയാലോ “ആജാനബാഹുവായ അയാള്‍ അമ്മുവിനെ നിലത്തു വെറുതെ കിടത്തിയതു കണ്ടു ചോദിച്ചു.

 

 

“മണിച്ചേട്ട കുഴപ്പമൊന്നുമില്ല. ചെറിയ കുട്ടിയല്ലേ എവിടെ പോകാനാ.. പിന്നെ ഇത് ഇവിടെ കിടന്നു കരഞ്ഞാലും ആരും കേള്‍ക്കില്ല. അടുത്തൊന്നും വേറെ വീടില്ലാത്തതു കൊണ്ടു പേടിക്കണ്ട. പഴയ പോലീസ് ക്വാട്ടേഴ്സ് കോമ്പൗണ്ടാ ഇത്.” അയാള്‍ സിഗരറ്റ് കത്തിച്ചു കൊണ്ടു പറഞ്ഞു.

 

 

“നീ ഇതിനെ എഴുനേല്‍പ്പിച്ചേ. എഴുന്നേറ്റിട്ട് വേണം വീഡിയോ എടുത്ത് ബോസിന് അയക്കാന്‍. “ജോബി മയങ്ങി കിടക്കുന്ന അമ്മുവിനെ നോക്കി പറഞ്ഞു.

 

 

“അതൊക്കെ എടുക്കാം.. ആദ്യം നമുക്ക് രണ്ടെണ്ണം അടിച്ചിട്ടു മതി. ഇല്ലേ കൊച്ചിനെ നോവിക്കാന്‍ മനസുവരില്ല”.മണി ചിരയോടെ പറഞ്ഞു.

 

 

“ഇപ്പോ വേണോടാ , ബോസ് വിളിച്ചാല്‍ പ്രശ്‌നം ആയാലോ. ഇത് അങ്ങേര്‍ടെ എന്തോ സ്‌പെഷല്‍ കേസാ. ഒരിടത്തും പാളിപോകരുതെന്ന് നിര്‍ദേശം ഉണ്ടാരുന്നു.” ജോബി ആശങ്കയോടെ പറഞ്ഞു..

 

 

“എന്തു പ്രശ്‌നം നീ പറഞ്ഞപോലെ ഇതൊരു നരുന്തു കൊച്ചാണ് . മെരുക്കാന്‍ ഒരു പാടുമില്ല വാ നമുക്ക് രണ്ടെണ്ണം അടിക്കാം “.. മണി കുപ്പി എടുത്തുവെച്ചുകൊണ്ട് പറഞ്ഞു

 

 

ജോബിയും മണിയും രണ്ടുഗ്ലാസ്സ് അകത്താക്കിയപ്പോഴേക്കും മണി ഈണമിട്ട് പാട്ടു തുടങ്ങി. അവര്‍ പാടിത്തുടങ്ങിയതും മിഴികള്‍ ചിമ്മിത്തുറന്നു കൊണ്ട് അമ്മു ഞെട്ടി എഴുന്നേറ്റു. പിന്നൊരു അലര്‍ച്ച ആയിരുന്നു. അത് കേട്ടതും പെട്ടെന്ന് ഞെട്ടിക്കൊണ്ട് സ്വിച്ചിട്ടപോലെ അവരുടെ പാട്ട് നിന്നു.

 

 

“എനിച്ചു അമ്മേ കാനനം അമ്മേ……. അചേ്ഛ…. “അമ്മു എഴുന്നേറ്റു നിന്നു കരച്ചില്‍ തുടര്‍ന്നു

60 Comments

  1. അടിപൊളി ആയിരുന്നു
    Thanks

  2. Thanks ithupole oru nalla story sammanichathinu ??

  3. ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️

    1. നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??

  4. ഷാന ?

    ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???

    ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???

    തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???

    ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???

    ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???

    ???
    ഋഷി

    1. എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️

Comments are closed.